Flash News

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അത്യാസന്ന നിലയില്‍ തുടരുന്നു, ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ

August 12, 2020 , ഹരികുമാര്‍

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നില ഗുരുതരമാണെന്നും വെന്റിലേറ്ററില്‍ തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 84 കാരനായ മുഖർജിയെ ഗുരുതരാവസ്ഥയിൽ കരസേനയുടെ ആർ & ആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയിരുന്നു. തന്നെയുമല്ല, കോവിഡ് -19 പോസിറ്റീവ് ആണെന്നും കണ്ടെത്തി. ശസ്ത്രക്രിയയ്ക്കു ശേഷവും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിൽക്കുന്നതെന്നും ആശുപത്രി മെഡിക്കൽ ബുളളറ്റിൻ പുറത്തിറക്കി.

ഓഗസ്റ്റ് 10 ന് തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായ മുഖർജിക്ക് ഒരു പുരോഗതിയും ഇതുവരെ കാണുന്നില്ല. അദ്ദേഹത്തിന് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ആരോഗ്യാവസ്ഥയിൽ ഒരു പുരോഗതിയും ഇല്ലെന്നും സ്ഥിതി ദുർബലമായി തുടരുകയാണെന്നും ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഓഗസ്റ്റ് 10 ന് ആണ് ഡൽഹി കന്റോൺമെന്റിലെ ആർമി ആർ ആർ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.

പിതാവിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ട് പ്രാർത്ഥനയിലാണ് പ്രണബിന്റെ മകൾ ശർമിഷ്‌ഠ മുഖർജി. കഴിഞ്ഞ വർഷം ഈ സമയം വലിയ സന്തോഷത്തിന്റെയായിരുന്നെന്നും ഇപ്പോൾ വലിയ ദുഃഖത്തോടെയാണ് താനെന്നും ശർമിഷ്‌ഠ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റ് എട്ടിനാണ് പ്രണബ് മുഖർജിക്ക് ഭാരതരത്‌ന ലഭിച്ചത്. ഒരു വർഷത്തിനിപ്പുറം അതേസമയത്ത് അദ്ദേഹം അത്യാസന്ന നിലയിലാണ്. “ദെെവം അദ്ദേഹത്തിനു നല്ലത് വരുത്തട്ടെ, സന്തോഷവും ദുഃഖവും ഒരുപോലെ സ്വീകരിക്കാനുള്ള ശക്തി എനിക്ക് തരിക,” ശർമിഷ്‌ഠ മുഖർജി ട്വിറ്ററിൽ കുറിച്ചു.

“ഇന്ത്യയുടെ മുൻ രാഷ്ട്രപതി ശ്രീ പ്രണബ് മുഖർജിയെ 2020 ഓഗസ്റ്റ് 10 ന് 12:07 നാണ് ഡൽഹി കാന്റിലെ ആർമി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അവസഥ ഗുരുതരമായിരുന്നു. ആശുപത്രിയിലെ പരിശോധനയിൽ അദ്ദേഹത്തിന്റെ മസ്‌തിഷ്‌കത്തിൽ ഗുരുതരമായി രക്തം കട്ടപിടിച്ചതായി കണ്ടെത്തി. ഇതിന് പിന്നാലെ അദ്ദേത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം വെന്റിലേറ്ററിൽ തുടരുന്ന അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമാണ്. അദ്ദേഹം കോവിഡ് പോസിറ്റീവ് ആണെന്നും കണ്ടെത്തി,” ആശുപത്രിയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു.

വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പ്രണബ് മുഖര്‍ജിയെ നിരീക്ഷിച്ചു വരികയാണ്. അദ്ദേഹത്തിന് 84 വയസുണ്ട്. ശസ്ത്രക്രിയയ്ക്കു മുമ്പായി നടത്തിയ പരിശോധനയിലായിരുന്നു അദ്ദേഹത്തിന് കോവിഡ് 19 സ്ഥിരീകരിച്ചത്. മറ്റൊരു ചികിത്സാ ആവശ്യത്തിനായി ആശുപത്രിയില്‍ കോവിഡ് പരിശോധന നടത്തിയപ്പോള്‍ പോസിറ്റീവ് ആയതായി പ്രണബ് മുഖര്‍ജി തന്നെയാണ് ട്വിറ്ററിലുടെ വെളിപ്പെടുത്തിയത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top