Flash News

സിനു നായർ വേൾഡ് മലയാളി കൗൺസിൽ പെൻസിൽവാനിയ പ്രൊവിൻസ് പ്രസിഡന്റ്

August 12, 2020 , സന്തോഷ് ഏബ്രഹാം

ഫിലഡല്‍‌ഫിയ: വേള്‍ഡ് മലയാളി കൗണ്‍സില്‍ (ഡബ്ല്യൂഎംസി) പെൻസിൽവേനിയ ചാപ്റ്റര്‍ സൂം മീറ്റിംഗിൽ കൂടിയ പൊതുയോഗത്തില്‍ വെച്ച് താഴെ പറയുന്ന പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

സന്തോഷ് എബ്രഹാം (ചെയര്‍മാന്‍), നിമ്മി ദാസ് (വൈസ് ചെയർപേഴ്സൺ), ക്രിസ്റ്റി ജെ മാത്യു (വൈസ് ചെയർമാൻ), സിനു നായർ (പ്രസിഡന്റ്), ജസ്റ്റിൻ ജോസ് (വൈസ് പ്രസിഡന്റ്), സിജു ജോൺ (ജനറൽ സെക്രട്ടറി), ഡോ. ബിനു ഷാജിമോൻ (ജോയിന്റ് സെക്രട്ടറി), റെനി ജോസഫ് (ട്രഷറർ), ജോസഫ് കുരിയാക്കോസ് (ജോയിന്റ് ട്രഷറർ), രഞ്ജിത്ത് സ്കറിയ (സ്പോർട്സ് കോഓര്‍ഡിനേറ്റർ), മില്ലി ഫിലിപ്പ് (വിമൻസ് ഫോറം കോഓര്‍ഡിനേറ്റർ), സൂരജ് ദിനമണി (കൾച്ചറൽ ഫോറം), ഡോ. ആനി എബ്രഹാം (ഹെൽത്ത് ഫോറം), മാത്യു സാമുവൽ (ഐടി കോഓര്‍ഡിനേറ്റർ), സോയാ നായർ (ലിറ്ററേച്ചർ ഫോറം), സന്തോഷ് ഫിലിപ്പ് (ബിസിനസ് ഫോറം), ജസ്റ്റിൻ മാത്യു (യൂത്ത് കോഓര്‍ഡിനേറ്റർ).

പെൻസിൽവാനിയയിലെ ഏറ്റവും പ്രവർത്തന പരിചയമുള്ള ആളുകളെക്കൊണ്ട് സമ്പൂർണമായ ഒരു സംഘടനയാണ് പെൻസിൽവേനിയ ഡബ്ല്യുഎംസി പ്രൊവിൻസ്. വരുംനാളുകളിൽ ഫിലഡൽഫിയയിലെ മലയാളികളുടെ ആവശ്യങ്ങൾ മനസ്സിലാക്കി അത് എത്തേണ്ടിടത്ത് എത്രയും വേഗം എത്തിച്ച് പരിഹാരം കാണുവാൻ ശ്രമിക്കുന്ന രീതിയിലേക്ക് ഈയൊരു സംഘടന പ്രവർത്തിക്കേണ്ടതാണ് എന്ന് പ്രസിഡണ്ട് ശ്രീമതി സിനു നായർ തന്റെ ആമുഖ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ഫിലഡൽഫിയാ മലയാളികളുടെ എക്കാലത്തെയും ആവശ്യമായ ഫിലഡൽഫിയയിൽ നിന്നും കൊച്ചിയിലേക്ക് നേരിട്ടുള്ള ഫ്ലൈറ്റ് സർവീസ് സാധ്യമാകുന്നതിന് എല്ലാവിധമായ ക്രമീകരണങ്ങളും ഗവണ്മെന്റ് ഭാഗത്ത് സമ്മർദ്ദം ചെലുത്തി നടപ്പാക്കണമെന്ന് യോഗത്തോട് ചെയർമാൻ സന്തോഷ് എബ്രഹാം അഭിപ്രായപ്പെട്ടു. അതിന്റെ സാധ്യതകളെപ്പറ്റി പഠിക്കുവാനും ഗവണ്മെന്റ് തലത്തിൽ സമ്മർദ്ദം ചെലുത്തുവാൻ ട്രഷറർ റെനി ജോസഫിനെ യോഗം ചുമതലപ്പെടുത്തി. മറ്റെല്ലാ നഗരങ്ങളിലും ഉള്ളതുപോലെ ഒരു ഗാന്ധി പ്രതിമ ഫിലഡൽഫിയാ സിറ്റിയിൽ സ്ഥാപിക്കുന്നതിന് സിറ്റി അധികാരികളോട് അഭ്യർത്ഥിക്കാൻ സെക്രട്ടറി സിജു ജോണിനെ ചുമതലപ്പെടുത്തി. എത്രയധികം ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന ഫിലഡൽഫിയയിൽ ഒരു കോൺസുലേറ്റ് തുടങ്ങുന്നതിന് ഇന്ത്യാ ഗവണ്മെന്റിനോട് ആവശ്യപ്പെട്ടുകൊണ്ട് ഒരു നിവേദനം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു. ട്രഷറർ റെനി ജോസഫ് കൃതജ്ഞത രേഖപ്പെടുത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top