Flash News

ഫോർട്ട് ബെൻഡ് കൗണ്ടി പ്രോപ്പർട്ടി ടാക്സ് നിരക്ക് കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു

August 13, 2020 , അജു വാരിക്കാട്

റിച്ച്മണ്ട് (ടെക്സസ്): 2020ലെ ഫോർട്ട് ബെൻഡ് കൗണ്ടി പ്രോപ്പർട്ടി ടാക്സ് നിരക്കിൽ ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട് ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജി കെ പി ജോർജ്. കൗണ്ടി പ്രോപ്പർട്ടി ടാക്സിൽ കഴിഞ്ഞ വർഷത്തെ നിരക്കായ 100 ഡോളറിന് 0.4447 ഡോളറിൽ നിന്ന് പുതിയ നിരക്കായ $ 100ന് 0.424967 ഡോളറായി കുറച്ചു കൊണ്ടാണ് കെ പി ജോർജ് പ്രഖ്യാപനം ഇറക്കിയത്.

കൗണ്ടി ടാക്സിൽ നൽകിയ ഇളവുകൾ എമർജൻസി മെഡിക്കൽ സർവീസിനെയോ (ഇ.എം.എസ്) മറ്റു പൊതു സേവനങ്ങളെയോ ബാധിക്കില്ല എന്ന് ജോർജ് പറഞ്ഞു.

കൗണ്ടി പ്രോപ്പർട്ടി ടാക്സ് മൊത്തത്തിലുള്ള നികുതിയുടെ ഒരു ചെറിയ ശതമാനമാണെന്നും ഇപ്പോൾ നൽകിയ ഇളവ് കൗണ്ടി നിവാസികൾക്ക്‌ ആവശ്യമായ ആശ്വാസം ലഭിക്കുന്നതിന് പര്യാപ്തമല്ലെന്നും ഈ വിഷയത്തിലുള്ള സംശയങ്ങൾക്കും തെറ്റിദ്ധരിപ്പിക്കലുകൾക്കും മറുപടിയായി ജോർജ് പറഞ്ഞു. ശരിയായ ആശ്വാസം ലഭിക്കുന്നതിനായി, 2020 ജനുവരിയിൽ കണക്കാക്കിയ പ്രോപ്പർട്ടി അപ്രൈസൽ 2019ലെ തലത്തിലേക്ക് മാറണം. അതിനായി ജോർജ് കമ്മീഷണർസ് കോർട്ടിൽ പ്രമേയം അവതരിപ്പിച്ചിരുന്നു. “നിർഭാഗ്യവശാൽ, നികുതി ഇളവിനായി ഒരു പ്രത്യേക സെഷനും വിളിക്കില്ലെന്ന് ഗവർണർ അബോട്ട് സൂചിപ്പിച്ചു, ഇത് നമ്മുടെ സംസ്ഥാന നിയമസഭാംഗങ്ങൾക്ക് പ്രവർത്തിക്കാനുള്ള കഴിവ് തടസ്സപ്പെടുത്തുന്നു,” ജോർജ് പറഞ്ഞു.

വിശദമായ നികുതി നിരക്ക് വിവരങ്ങൾ‌ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top