Flash News

അമേരിക്കയെ ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും രക്ഷിക്കും, ബൈഡനും ഹാരിസും പ്രതിജ്ഞ എടുത്തു

August 13, 2020 , അജു വാരിക്കാട്

ട്രംപിന് ശക്തമായ വെല്ലുവിളി നൽകാനും ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ കൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്നും കരകയറ്റാനും തങ്ങൾക്കാകുമെന്നും ജോസഫ് ആർ. ബിഡൻ ജൂനിയറും സെനറ്റർ കമല ഹാരിസും ബുധനാഴ്ച വിൽമിംഗ്ടൺ, ഡെലവെയറിലേ ഒരു ഹൈസ്കൂൾ ജിംനേഷ്യത്തിൽ ഒന്നിച്ചു നടത്തിയ പ്രഥമ അഭിസംബോധന മീറ്റിഗിൽ വെച്ച് പ്രതിജ്ഞ ചെയ്തു.

അമേരിക്കയുടെ കിഴക്കുനിന്നും പടിഞ്ഞാറുനിന്നുമുള്ളവരും വ്യെത്യസ്ത തലമുറയിൽ നിന്നുമുള്ള രണ്ടു പേർ ട്രംപിനെതിരെ മത്സരിക്കുമ്പോൾ അത് അമേരിക്കക്കാരെ എങ്ങനെ ആകർഷിക്കും എന്നതിന്റെ ഒരു നേർകാഴ്ച ഇത് നൽകി. പൊതുജനാരോഗ്യം, സമ്പദ്‌വ്യവസ്ഥ, വംശീയ അനീതി എന്നിവയിൽ നിന്നും രാജ്യത്തെ രക്ഷിക്കും അവർ പറഞ്ഞു. “നവംബർ 3 ന് ഒരു വിജയത്തേക്കാലുപരി നമുക്കാവശ്യം കഴിഞ്ഞ കുറച്ച് വർഷങ്ങളായി നമ്മൾ ആരാണെന്നോ പോലും തിരിച്ചറിയാൻ പറ്റാതെ പോയതിനള്ള ഉത്തരമാണ്”. ഹാരിസ് പറഞ്ഞു.

കൊറോണ വൈറസിനെ നേരിടുന്നതിലും, സമ്പദ്‌വ്യവസ്ഥ വീണ്ടും തുറക്കുന്നതിൽ വരുത്തിയ വീഴ്ചയും, സ്കൂളുകൾക്ക് സുരക്ഷിതമായി വീണ്ടും തുറക്കാൻ കഴിയുന്ന സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിലും, ഭരണകൂടം വരുത്തിയ പരാജയങ്ങൾ നിരത്തി ഒരു കാലത്ത് അറ്റോർണി ജനറലായി സേവനമനുഷ്ഠിച്ചിരുന്ന കാലിഫോർണിയക്കാരിയായ കമലാ ഹാരിസ് തന്റെ ഭാഗം വ്യക്തമാക്കി. അമേരിക്ക നേരിടുന്ന പ്രശ്നങ്ങളിൽ ഇവർ രണ്ടു പേരുടെയും നിലപാടുകളിൽ വലിയ അന്തരമുണ്ട്.

കറുത്ത വർഗ്ഗക്കാരിലും ഹിസ്പാനിക് വോട്ടർമാരിലും സ്ത്രീകളിലും മികച്ച സ്വാധീനം ചെലുത്തുവാൻ ഹാരിസിനാകും എന്ന് ബൈഡന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ഉപദേശകൻ പറഞ്ഞു. പ്രത്യേകിച്ചും അരിസോണ, ഫ്ലോറിഡ ടെക്സസ് എന്നി സംസ്ഥാനങ്ങളിൽ.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഈ കാമ്പെയ്ൻ 26 മില്യൺ ഡോളർ ആണ് സമാഹരിച്ചത്. 150,000 പേർ ആദ്യമായി സംഭാവന നൽകി.

ഇന്ത്യയിൽ നിന്നും ജമൈക്കയിൽ നിന്നുമുള്ള കുടിയേറ്റക്കാരുടെ മകളായ ശ്രീമതി കമലാ ഹാരിസിന്റെ കഥ അമേരിക്കയുടെ കഥയാണ് എന്ന് ബൈഡൻ ഓർമിപ്പിച്ചു.

തിരഞ്ഞെടുപ്പിലേക്ക് കമലയുടെ വരവും കൂടിയായപ്പോൾ റിപ്പബ്ലിക്കൻ ക്യാമ്പിൽ പിരിമുറുക്കം തുടങ്ങി. ഹാരിസിനെതിരെ ലൈംഗിചുവയുള്ള ആക്രമണം അഴിച്ചുവിട്ട ട്രംപ് ഒരു വാർത്താ സമ്മേളനത്തിൽ ഹാരിസിനെ “വളരെ അപകടസാധ്യതയുള്ള ഒരു തിരഞ്ഞെടുപ്പ്” എന്ന് ചിത്രികരിച്ചു. ബൈഡന്റെ റണ്ണിങ് മേറ്റ് ആയി കമലാ ഹാരിസ് എത്തിയപ്പോൾ ട്രംപിന്റെ ക്യാമ്പയിൻ ഇ-മെയിൽ വഴി പല തരത്തിലുള്ള ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത്. ഇവർ രണ്ടു പേരും അങ്ങേയറ്റം ഇടതുപക്ഷമാണ് കമല ഒരു കൃത്രിമക്കാരിയാണ് എന്നിങ്ങനെയുള്ള ആരോപണ പ്രത്യാരോപണങ്ങളാൽ മുഖരിതമാണ് ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയം.

ഹാരിസിനെതിരെ ട്രംപ് നടത്തിയ ലൈംഗിചുവയുള്ള ആക്രമണം ബൈഡൻ വളരെ ശക്തമായ ഭാഷയിൽ വിമർശിച്ചു. ഇതിൽ ഒട്ടും അതിശയിക്കാനില്ലാ കാരണം ട്രംപിന്അറിയാവുന്നതും ഏറ്റവും മികച്ച രീതിയിൽ ചെയ്യുന്നതും പൊറുപൊറുക്കുന്നതാണെല്ലോ ബൈഡൻ പറഞ്ഞു.

“കമലയ്ക്ക് എങ്ങനെ ഭരിക്കണമെന്ന് അറിയാം. ഹാർഡ് കോളുകൾ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അവർക്കറിയാം. ആദ്യ ദിവസം മുതൽ ഈ ജോലി ചെയ്യാൻ കമല തയ്യാറാണ്,” ബൈഡൻ കൂട്ടിച്ചേർത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top