Flash News
യുഎസ് ക്യാപിറ്റോള്‍ കലാപകാരികൾ ആന്റിഫ പ്രസ്ഥാനത്തിൽ പെട്ടവരാണെന്ന് തെളിവുകളില്ല: എഫ്ബിഐ   ****    ആരാണീ മുംതാസ് അലി ഖാന്‍?; പിണറായി വിജയനോടുള്ള പക തീര്‍ക്കാന്‍ വര്‍ഗീയത പരത്തി അന്തരീക്ഷം മലിനമാക്കാരുതെന്ന് കെ ടി ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്   ****    ഓട്ടോ ഡ്രൈവറുടെ സദാചാര ഗുണ്ടായിസം വിദ്യാര്‍ത്ഥിക്കെതിരെ; പത്താം ക്ലാസ് വിദ്യാര്‍ത്ഥിയെ നടുറോഡിലിട്ട് മര്‍ദ്ദിച്ചു   ****    ന്യൂനപക്ഷങ്ങളെ അമിതമായി വ്യാമോഹിപ്പിച്ച് വോട്ടു നേടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് മന്ത്രി തോമസ് ഐസക്   ****    തദ്ദേ​ശ സ്വയംഭരണ തെര​ഞ്ഞെ​ടുപ്പില്‍ ബിജെപി തൂത്തുവാരിയത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു; കോണ്‍ഗ്രസില്‍ നിന്ന് കൂട്ട രാജി   ****   

ബൈത്തുസകാത്ത് കേരളയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം : ഡോ.സഫറുൽ ഇസ്‌ലാം ഖാൻ

August 13, 2020 , ജമാഅത്തെ ഇസ്ലാമി

ബൈത്തുസകാത്ത് കേരള 2020-21 വാര്‍ഷിക പദ്ധതി പ്രഖ്യാപന ചടങ്ങിൽ മുഖ്യാഥിതി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. സഫറുൽ ഇസ്‌ലാം ഖാൻ സംസാരിക്കുന്നു

പാലക്കാട് : ബൈത്തുസകാത്ത് കേരളയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ ചെയര്‍മാന്‍ ഡോ. സഫറുൽ ഇസ്‌ലാം ഖാൻ അഭിപ്രായപ്പെട്ടു. ബൈത്തുസകാത്ത് കേരള 2020-21 വാര്‍ഷിക പദ്ധതി പ്രഖ്യാപന ചടങ്ങിൽ മുഖ്യാഥിതിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്ലാമിക രാഷ്ട്രങ്ങൾ ഉൾപ്പെടെ ലോകത്ത് കൃത്യമായ സകാത്ത് സംവിധാനം ഇല്ലാത്തതാണ് ഇന്ന് കാണുന്ന ദാരിദ്ര്യത്തിനു കാരണം. കേരളത്തിൽ ഇസ്ലാമിക വ്യവസ്ഥ പ്രകാരം കൃത്യമായി സകാത്ത് ശേഖരിക്കുകയും, അതു ദാരിദ്ര്യം അനുഭവിക്കുന്നവർക്കും അർഹരായ മുസ്‌ലിംകളല്ലാത്തവർക്ക് ഉൾപ്പെടെയുള്ളവർക്ക് വിതരണം ചെയ്യുന്ന ബൈത്തുസകാത്തിന്റെ പ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചർത്തു. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പൻ ഉദ്‌ഘാടനം പരിപാടിയുടെ നിർവ്വഹിച്ചു.

സക്കാത്ത് അർഹനായ ഒരു വ്യക്തിയെ സക്കാത്ത് ദായകനാക്കി മാറ്റുന്ന രീതിയാണ് ബൈത്തുസക്കാത്ത് ചെയ്തുവരുന്നത്. ജനസേവനമേഖലയിൽ ചെയ്തുവരുന്ന പ്രവർത്തനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ബൈത്തുസ്സകാത്ത് കേരള സെക്രട്ടറി സാദിഖ് ഉളിയിൽ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ വി.കെ അലി മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.

ഇസ്ലാമിൽ നമസ്കാരത്തോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് സക്കാത്ത്. സക്കാത്ത് നൽകുന്നതിലൂടെ ഒരു സമൂഹത്തെ സ്വയംപര്യാപ്തതയിൽ എത്തിക്കുന്ന മാനവിക ദർശനമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമി കേരള നേതൃത്വം കൊടുക്കുന്ന ബൈത്തുസക്കാത്ത്, ജീവിതത്തിന്റെ നീറുന്ന പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന സമൂഹത്തിന്റെ പ്രയാസങ്ങൾ കൈകാര്യം ചെയ്യുകയാണ് പ്രധാനമായും ചെയ്തുകൊണ്ടിരിക്കുന്നത് അദ്ദേഹം വിശദീകരിച്ചു.

പീപ്പിള്‍സ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എം.കെ മുഹമ്മദലി പദ്ധതി പ്രഖ്യാപനം നടത്തി. 300 വീടുകളുടെ നിർമ്മാണം, 300 വ്യക്തികൾക്ക് തൊഴിൽ പദ്ധതികൾ, 250 വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, 500 രോഗികൾക്ക് ചികിത്സാ സഹായം, 100 നിരാലംബർക്ക് പെൻഷൻ, 50 കുടിവെള്ള പദ്ധതികൾ, 50 വ്യക്തികൾക്ക് കടബാധ്യത തീർക്കുന്നതിനുള്ള സഹായം തുടങ്ങിയവയാണ് ഈ വർഷം ലക്‌ഷ്യം വെക്കുന്ന പദ്ധതികൾ. മിനാര്‍ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ എ. മുഹമ്മദ് ഷാഫി പരിപാടിക്ക് ആശംസകൾ നേർന്നു.

കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് പാലക്കാട് ഫോർ എൻ സ്‌ക്വയർ റെസിഡൻസിയിൽ നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്്‌ലാമി പാലക്കാട് ജില്ല പ്രസിഡന്റ് ബഷീര്‍ ഹസ്സന്‍ നദ് വി സ്വാഗതവും, സെക്രട്ടറി ഹസനാർകുട്ടി നന്ദിയും പറഞ്ഞു. പൊതുജനങ്ങൾക്ക് തത്സമയം പരിപാടി വീക്ഷിക്കാൻ സംവിധാനം ഒരുക്കിയിരുന്നു. രണ്ടായിരത്തിൽ രൂപീകരിച്ച ബൈത്തുസ്സക്കാത്ത് കേരള കഴിഞ്ഞ 20 വർഷത്തിനിടെ അർഹരായ 14000 ത്തിൽപരം ഗുണഭോക്താക്കൾക്ക് സക്കാത്ത് വിതരണം ചെയ്തിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top