Flash News

കോവിഡ് കാലത്തും സ്വര്‍ണ്ണക്കടത്ത് നിര്‍ബാധം തുടരുന്നു; തിരുവനന്തപുരം കോഴിക്കോട് വിമാനത്താവളങ്ങളില്‍ ലക്ഷങ്ങളുടെ സ്വര്‍ണ്ണ വേട്ട

August 13, 2020 , ഹരികുമാര്‍

കോവിഡ് മഹാമാരി സംസ്ഥാനത്ത് പിടിമുറുക്കിയിട്ടുണ്ടെങ്കിലും വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം കടത്തലിന് കുറവില്ല. തിരുവനന്തപുരം കരിപ്പൂര്‍ വിമാനത്താവളങ്ങളില്‍ നിന്നായി ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 566 ഗ്രാം സ്വര്‍ണവും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോ സ്വര്‍ണവുമാണ് കണ്ടെത്തിയത്. കരിപ്പൂരിലെത്തിയ ഒറ്റപ്പാലം സ്വദേശികളായ രണ്ട് പേരെയും തിരുവനന്തപുരത്ത് എത്തിയ കാസര്‍കോട് സ്വദേശികളായ രണ്ട് പേരെയും പൊലീസ് പിടികൂടി.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 29 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കണ്ടെടുത്തത്. ഷാര്‍ജയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. മിശ്രിത രൂപത്തിലാക്കി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു 366 ഗ്രാം സ്വര്‍ണം. 230 ഗ്രാം തൂക്കമുള്ള സ്വര്‍ണമാലയും ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം വിമാനത്താവളത്തില്‍ ഒരു കിലോഗ്രാം തൂക്കം വരുന്ന സ്വര്‍ണമാണ് പിടികൂടിയത്. ദുബൈയില്‍ നിന്നെത്തിയ യാത്രക്കാരെ കസ്റ്റഡിയിലെടുത്തു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top