Flash News

അതിര്‍ത്തിയില്‍ ചൈനയുടെ കടന്നു കയറ്റം; ഇന്ത്യക്ക് അനുകൂലമായി യു എസ് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചു

August 14, 2020 , ആന്‍സി

വാഷിംഗ്ടണ്‍: ഇന്തോ-ചൈനീസ് അതിര്‍ത്തിയില്‍ ചൈനയുടെ കടന്നു കയറ്റത്തെ അപലപിച്ച് യു എസ് സെനറ്റില്‍ പ്രമേയം അവതരിപ്പിച്ചു. അതിർത്തിയിൽ ബലപ്രയോഗത്തിലൂടെ മാറ്റങ്ങൾ വരുത്താനുള്ള ചൈനീസ് നീക്കത്തെ ശക്തമായി അപലപിക്കുന്നതാണ് പ്രമേയം. സെനറ്റിലെ റിപ്പബ്ലിക്കൻ വിപ്പ് ജോൺ കോർണിൻ, സെനറ്റ് സെലക്റ്റ് കമ്മിറ്റി (ഇന്‍റലിജൻസ്) അംഗം മാർക് വാർണർ എന്നീ കരുത്തരായ സെനറ്റർമാരാണ് പ്രമേയം അവതരിപ്പിച്ചിരിക്കുന്നത്.

ചൈനീസ് സേന ഇന്ത്യൻ പട്രോൾ സംഘങ്ങളെ പീഡിപ്പിക്കുന്നുവെന്നും അതിർത്തിയിൽ കൂടുതൽ സേനയെ നിയോഗിക്കുന്നുവെന്നും അടിസ്ഥാന സൗകര്യ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നും ഇവർ കുറ്റപ്പെടുത്തുന്നു. ഇരു രാജ്യങ്ങളും അംഗീകരിച്ച മേയ് അഞ്ചിലെ പരസ്പര പിന്മാറ്റ വാഗ്ദാനം ചൈന തെറ്റിച്ചുവെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നുണ്ട്. പഴയ സ്ഥിതി പുനഃസ്ഥാപിക്കാൻ തയാറാവണമെന്നും പ്രമേയം.

ചൈനീസ് കടന്നുകയറ്റത്തെ പ്രതിരോധിക്കുന്ന ഇന്ത്യയെ അമെരിക്ക പിന്തുണയ്ക്കേണ്ടത് അനിവാര്യമാണെന്ന് കോർണിൻ ചൂണ്ടിക്കാട്ടുന്നു. ചൈനീസ് ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചത് ആശങ്കയുണ്ടാക്കുന്നതാണെന്ന് വാർണർ വിശദീകരിക്കുന്നു. ചൈനയുടെ പ്രകോപനപരമായ നടപടികൾ തടയേണ്ടതുണ്ട്- വാർണർ പറയുന്നു.

ഇന്ത്യയും യുഎസും തമ്മിലുള്ള അടുത്ത സൗഹൃദം മുൻനിർത്തി ഇന്ത്യൻ താത്പര്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ടെന്ന് ഇരു നേതാക്കളും വ്യക്തമാക്കുന്നുണ്ട്. സ്വതന്ത്രവും തുറന്നതുമായ ഇന്തോ- പസഫിക് മേഖലയുണ്ടാവണം. ഇവിടെ ചൈനീസ് ആധിപത്യം അനുവദിക്കരുത്- ഇവർ അഭിപ്രായപ്പെടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top