Flash News

ശ്രീ കാളീചരൺ ജി മഹാരാജ് രാമസ്തോത്രം ആലപിക്കുന്നു

August 14, 2020 , പ്രസ് റിലീസ്

ശിവ താണ്ഡവ സ്തോത്രം പാടി പ്രശസ്തനായ ഭാഗവതാചാര്യൻ ശ്രീ കാളീപുത്ര കാളീചരൺ ജി മഹാരാജ് ഓൺലൈനിലൂടെ കേരളത്തെ അഭിസംബോധന ചെയ്യുന്നു. രാമായണ മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് എല്ലാ വർഷവും ചടയമംഗലം ജടായുരാമ പാറയിലേക്ക് നടത്തിവരാറുള്ള തീർത്ഥാടനത്തിന്റെ ഭാഗമായിട്ടാണ് കാളീചരൺ ജി രാമസ്തോത്രവുമായി രംഗത്ത് വരുന്നത്. ആഗസ്റ്റ്‌ 15 വൈകുന്നേരം ആറര മണിക്ക് ജടായുരാമ ടെംപിൾ ഫെയിസ് ബുക്ക് പേജിലൂടെ അദ്ദേഹത്തിന്റെ രാമസ്‌തോത്രാലാപനം ശ്രവിക്കാം.

കർക്കിടകം ഒന്ന് മുതൽ ജടായു കോദണ്ഡ രാമ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ “രാമ കേരളം” ദിവസവും വൈകുന്നേരം 6 മണിക്ക് രാമായണ പ്രഭാഷണ പരമ്പര നടന്നുവരികയാണ്. രാമായണ – ഭാഗവത – യജ്ഞാചാര്യന്മാർ , പണ്ഡിതന്മാർ തുടങ്ങി അറുപതോളം പ്രമുഖർ ഇതിനോടകം പ്രഭാഷണങ്ങൾ നടത്തിക്കഴിഞ്ഞു. “ഞാൻ കണ്ട രാമായണം”എന്ന പേരിൽ സ്ത്രീപക്ഷത്തിനുള്ള വിശകലനവും ഇതോടനുബന്ധിച്ചു നടന്നിരുന്നു.

1982-ല്‍ വിശാല ഹിന്ദു സമ്മേളനത്തിൽ വെച്ച് ധർമ്മ ഗുരുക്കന്മാരും സന്യാസ ശ്രേഷ്ഠന്മാരും ഹിന്ദു സംഘടനാ നേതാക്കളും ഒത്തുചേർന്നാണ് രാമായണ മാസാചരണത്തിന് ആഹ്വാനം നൽകിയത്. അന്ന് സമ്മേളനത്തിന്റെ ഉപാധ്യക്ഷനായിരുന്ന ഹരിജൻ സമാജം അഖില ഭാരതീയ അധ്യക്ഷൻ പത്മശ്രീ എം കെ കുഞ്ഞോലാണ് ആഗസ്റ്റ് 16 ന് വൈകുന്നേരം 6 മണിക്ക് സമാപന പ്രഭാഷണം നടത്തുന്നത്.

പട്ടികജാതി പട്ടികവർഗ്ഗ കോളനികളിൽ വീടുതോറും കയറി ഇറങ്ങി രാമായണ മാസാചരണത്തിന് ജനകീയ മുഖം പകർന്ന കുഞ്ഞോൽ അവശ ജനോദ്ധാരകനും ഗവൺമെന്റിന്റെ ആദ്യത്തെ അംബേദ്‌കർ പുരസ്‌കാര ജേതാവുമാണ്.

*കാളീപുത്ര കാളീചരൺ ജി മഹാരാജ് *

മധ്യപ്രദേശിലെ അകോലയിൽ ധനികമായ കുടുംബത്തിൽ ജനനം. 10-ാം വയസ്സിൽ ഉണ്ടായ അപകടത്തിൽ കാലുകൾക്ക് ഗുരുതരമായി പരുക്കേറ്റു. ഒരു വിധത്തിലും നേരെ ആകില്ല എന്ന് ഡോക്ടർമാർ വിധി എഴുതി. കാളീ മാതാവ് ദർശനം നൽകി അദ്ദേഹത്തിന്റെ കാലുകൾ പൂർവ സ്ഥിതിയിൽ ആക്കി അനുഗ്രഹിച്ചു. അന്നുമുതൽ കാളീമാതാവിന്റെ ചരണങ്ങളിൽ സമർപ്പിച്ചുള്ള അദ്ദേഹത്തിന്റെ പ്രയാണം ആരംഭിച്ചു.

ഹിന്ദു ഐക്യത്തിനും, ഹൈന്ദവ സമൂഹത്തിന്റെ ഉന്നമനത്തിനും രാഷ്ട്ര ബോധം വളർത്തുന്നതിലും അദ്ദേഹം സദാ സന്നദ്ധനാണ്. പ്രഭാഷകൻ, ഭക്തി ഗായകൻ, ഭഗവതാചാര്യൻ തുടങ്ങിയ നിലയിൽ പ്രശസ്തൻ.

കാളീമാതാവിന്റെ കീർത്തനം പാടാൻ അതിയായ ആഗ്രഹം ആയിരുന്നു അദ്ദേഹത്തിന്. എന്നാൽ ശബ്ദം ശരിയല്ല എന്ന് പറഞ്ഞു 14-ാം വയസ്സിലും 17-ാം വയസ്സിലും അദ്ദേഹത്തിന്റെ സംഗീത ഗുരുക്കൾ അദ്ദേഹത്തെ ഉപേക്ഷിച്ചു. എന്നാൽ ഇന്ന് അതേ ശബ്ദം കൊണ്ട് തന്നെ അദ്ദേഹം ഇന്ന് ലോകത്തെ ഭക്തിയുടെ കൈലാസത്തിൽ എത്തിച്ചിരിക്കുന്നു.

ഭോജ്‌ബിർ മഹാദേവ ക്ഷേത്രത്തിൽ വെച്ചു അദ്ദേഹം പാടിയ ശിവ താണ്ഡവ സ്തോത്രം കോടിക്കണക്കിന് ആളുകളാണ് കണ്ടത്. ഏവരേയും അതിശയിപ്പിക്കുന്ന മാസ്മരിക ശബ്ദം ! ആരെയും ഭക്തിയുടെ പരമോന്നതിയിൽ എത്തിക്കാൻ ശേഷിയുള്ള ആലാപനം !

ജീവിതം കാളീമാതാവിന് വേണ്ടി സമർപ്പിച്ച ധർമ്മ ഗുരുവിന് പരശുരാമ ഭൂമിയിലേക്ക് സ്വാഗതം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top