Flash News

റഷ്യയുടെ കോവിഡ്-19 വാക്സിന്‍ വികസിപ്പിച്ചത് മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് ലോകാരോഗ്യ സംഘടന

August 14, 2020 , ശ്രീജ

കോവിഡ്-19 വൈറസിനുള്ള ആദ്യ വാക്സിൻ തങ്ങള്‍ വികസിപ്പിച്ചെടുത്തതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിയും മുന്‍പേ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) രംഗത്തു വന്നു. റഷ്യ വികസിപ്പിച്ചെടുത്തെന്ന് അവകാശപ്പെടുന്ന വാക്സിന്‍ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്നാണ് പ്രസ്താവന. വാക്സിൻ വികസിപ്പിക്കുമ്പോള്‍ അതിന്റെ പരിശോധനയുടെ ആദ്യ ഘട്ടത്തിൽ പരിഗണിക്കുന്ന ഒമ്പത് രാജ്യങ്ങളില്‍ റഷ്യ ഉൾപ്പെടുന്നില്ലെന്നാണ് പ്രസ്താവനയില്‍ പറയുന്നത്.

ലോകാരോഗ്യ സംഘടനയും അതിന്റെ എല്ലാ പങ്കാളികളും ഒമ്പത് പരീക്ഷണാത്മക കോവിഡ്-19 വാക്സിനുകൾ ഒരു നിക്ഷേപ സംവിധാനത്തിൽ ഉൾപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നത്. ‘കോവാക്സ് ഫെസിലിറ്റി’ എന്നറിയപ്പെടുന്ന ഈ സം‌വിധാനത്തില്‍ ചേരാന്‍ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. ലോകാരോഗ്യസംഘടനയുടെ ഈ സംരംഭം വികസ്വര രാജ്യങ്ങൾക്ക് സൈദ്ധാന്തികമായി ധനസഹായം നൽകുമ്പോൾ തന്നെ വാക്സിന്‍ വികസിപ്പിക്കാനുള്ള ഈ പദ്ധതിയില്‍ ചേരാന്‍ രാജ്യങ്ങള്‍ക്ക് സാഹചര്യമൊരുക്കുന്നു. എന്നാല്‍, റഷ്യ ഈ പദ്ധതിയില്‍ അംഗമല്ല.

ഒരു തീരുമാനമെടുക്കാൻ ഞങ്ങൾക്ക് ഇപ്പോൾ മതിയായ വിവരങ്ങൾ ഇല്ല. ആ ഉൽപ്പന്നത്തിന്റെ നില, ഏറ്റെടുത്ത പരീക്ഷണങ്ങൾ, അടുത്ത ഘട്ടങ്ങൾ എന്തൊക്കെയാണെന്ന് മനസിലാക്കാൻ കൂടുതൽ വിവരങ്ങൾ നേടുന്നതിനായി ഞങ്ങൾ നിലവിൽ റഷ്യയുമായി ചര്‍ച്ചയിലാണെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറലിന്റെ മുതിർന്ന ഉപദേഷ്ടാവ് ഡോ. ബ്രൂസ് എയ്‌ൽ‌വാർഡ് പറഞ്ഞു.

കൊറോണ വൈറസിനെതിരെ സുസ്ഥിര പ്രതിരോധശേഷി വാഗ്ദാനം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ വാക്സിൻ രാജ്യം വിജയകരമായി വികസിപ്പിച്ചതായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. സോവിയറ്റ് കാലഘട്ടത്തില്‍ ആദ്യമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ച ഉപഗ്രഹം “സ്പുട്നിക് വി”യുടെ പേരാണ് ഈ വാക്സിന് റഷ്യ നല്‍കിയിരിക്കുന്നത്.

ഈ വാക്സിന്‍ വളരെ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്നും ശക്തമായ പ്രതിരോധശേഷി ഉണ്ടാക്കുന്നുവെന്നുമാണ് പുടിന്റെ അവകാശവാദം. ആവശ്യമായ എല്ലാ പരീക്ഷണങ്ങളിലൂടെയും കടന്നുപോയി. രാജ്യം ഉടൻ തന്നെ വൻതോതിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

“എന്റെ പെൺമക്കളിൽ ഒരാൾക്ക് വാക്സിൻ ലഭിച്ചു. അവൾ പരീക്ഷണത്തിൽ വിജയിച്ചു. ആദ്യത്തെ വാക്സിനേഷന് ശേഷം അവൾക്ക് 38 താപനില ഉണ്ടായിരുന്നു. അടുത്ത ദിവസം – 37, അത്രയേയുള്ളൂ,” അദ്ദേഹം പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top