Flash News

ജോ ബൈഡന്റെ മത്സരജോഡിയായി കമലാ ഹാരിസിനെ തിരഞ്ഞെടുത്തതിൽ ഹ്യൂസ്റ്റണിലെ ഇന്ത്യൻ സമൂഹം പ്രതികരിക്കുന്നു

August 15, 2020 , അജു വാരിക്കാട്

ഹ്യൂസ്റ്റൺ: ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ വൈസ് പ്രസിഡന്റ് മത്സരജോഡിയായി കമലാ ദേവി ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടത്തിനോട് പ്രാദേശിക ഇന്ത്യൻ സമൂഹം പ്രതികരിക്കുന്നു. കമലയുടെ രണ്ട് പ്രധാന സ്വാധീനം തന്റെ അമ്മയും മുത്തച്ഛനുമാണ് – ഇരുവരും ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്.

“ഇന്ത്യക്കാരിയായ അമ്മയിൽ നിന്നും തന്റെ മുത്തച്ഛനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടതാണ് കമലയുടെ ജീവിതം. അത് തന്നെയാണ് ഇന്ത്യൻ-അമേരിക്കൻ സമൂഹത്തെ സ്പർശിക്കുന്നത്. നമുക്കെല്ലാം നമ്മെ തന്നെ ഇതുമായി ബന്ധപ്പെടുത്താൻ കഴിയും , ”കമ്മ്യൂണിറ്റിയിലെ സജീവ അംഗവും ഗ്രേറ്റർ ഹ്യൂസ്റ്റണിലെ ഇൻഡോ അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് അംഗവുമായ സഞ്ജയ് രാമഭദ്ര പറഞ്ഞു.

കമലയെന്ന ഇന്ത്യൻ പേര് അമേരിക്കൻ രാഷ്ട്രീയത്തിൽ മുഴങ്ങികേൾക്കുമ്പോൾ ഇത് തീർച്ചയായും എനിക്ക് അഭിമാനത്തിന്റെ ചരിത്ര മുഹൂർത്തമാണ്. ജോ ബൈഡൻ തീർച്ചയായും എടുത്തത് വളരെ സമർത്ഥമായ ഒരു തീരുമാനമായി ഞാൻ കാണുന്നു. സിറ്റി അറ്റോർണി സിറ്റി പ്രോസിക്യുറ്റർ കാലിഫോർണിയ സ്റ്റേറ്റ് അറ്റോർണി ജനറൽ പിന്നീട് സെനറ്റർ എന്നി നിലകളിൽ ശോഭിച്ച കമല വിദ്യാഭ്യാസത്തിനു നൽകിയ പ്രാധാന്യം എടുത്തു പറയേണ്ടതാണ്. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജ്ജ് പറഞ്ഞു.

സത്യസന്ധമായി പറഞ്ഞാൽ ഞാൻ വളരെ ആവേശഭരിതയാണ്. കമലയെ പറ്റി പല നെഗറ്റീവ് കമൻറ്റുകൾ ആളുകൾ പറയുന്നുണ്ടെങ്കിലും കമല ശരിക്കും ഒരു മാർഗ്ഗദർശിയാണ്. വളരെ കുറച്ചു പേർ മാത്രമാണ് കമലക്കു നേടാനായത് നേടിയത്. സെനറ്റിൽ മൂന്ന് ഏഷ്യൻ അമേരിക്കക്കാർ മാത്രമേയുള്ളൂ, അതിലൊരാൾ കമലാ ഹാരിസും. സ്ത്രീ ജനസംഖ്യയുടെ 71.3 ശതമാനം വരുന്ന ആഫ്രിക്കൻ അമേരിക്കൻ ഏഷ്യൻ വംശജരെ കമല പ്രതിനിധികരിക്കുന്നു. മുൻ അർകോള സിറ്റി മുൻസിപ്പൽ ജഡ്ജും ഇപ്പോഴത്തെ ഫോർട്ട് ബെൻഡ് കൗണ്ടി ലോ 3 ലെ കൗണ്ടി കോടതിയുടെ പ്രിസൈഡിംഗ് ജഡ്ജിയായും സേവനം അനുഷ്ഠിക്കുന്ന ജൂലി മാത്യു പറഞ്ഞു.

ഇന്ത്യയിലെ തമിഴ്‌നാട്ടിൽ നിന്ന് യുസി ബെർക്ക്‌ലിയിൽ ഡോക്ടറൽ പ്രോഗ്രാമിൽ പങ്കെടുക്കാനായി യുഎസിലേക്ക് കുടിയേറിയ അമ്മയുടെ ചിത്രം കമലാ ഇൻസ്റ്റാഗ്രാമിൽ അടുത്തിടെ പോസ്റ്റ് ചെയ്തു. 42 കാരനായ ഷുഗർ ലാൻഡ് നിവാസിയായ പ്രദീപ് ആനന്ദ് ഇതേ വേരുകളിൽ നിന്നാണ്. “വളരെ രസകരമായ ഒരു കാര്യം എവിടെ പോയാലും ഈ സ്ഥലത്തുനിന്നുള്ള ആളുകളെ നമ്മൾ കണ്ടുമുട്ടും. കമലയുടെ അമ്മയുടെ അമേരിക്കയിലേക്കുള്ള യാത്രയിൽ വിദ്യാഭ്യാസത്തിനു പ്രാധാന്യം നൽകിയിട്ടുള്ളത് നമുക്ക് കാണാൻ കഴിയും”. ആനന്ദ് പറഞ്ഞു.

ഈ ആവേശം വളരെ കുറച്ചു കാലത്തേക്കേ ഉള്ളു, ഇന്ത്യക്കാർ എന്ന നിലയിൽ ഞങ്ങൾ ഒരു സ്വല്പം ആവേശത്തിലാണ്. ഡമോക്രാറ്റുകൾ പ്രത്യേകിച്ചും. ഈ മധുവിധു കാലം അവസാനിച്ച് രണ്ടാഴ്ച കഴിയുമ്പോൾ യഥാർത്ഥ പ്രശ്നങ്ങൾ ആണ് വരാൻ പോകുന്നത്. അതുകൊണ്ടുതന്നെ ഇത് എന്നെ അത്ര ആവേശം കൊള്ളിച്ചില്ല. കാരണം ഞാൻ വംശമല്ല നോക്കുന്നത് ബുദ്ധിസാമർഥ്യം ആണ് അന്വേഷിക്കുന്നത്. ടെക്സസിലെ ഇന്തോ അമേരിക്കൻ കൺസർവേറ്റീവ് അംഗമായ ഡോ. സുബോദ് ഭൂചാർ പറയുന്നു.

ഒരു ജനാധിപത്യ രാജ്യത്തിൽ വർഗത്തിന്റെയും വർണ്ണത്തിന്റെയും, ഭാഷയുടെയും പേരിൽ വോട്ടുകൾ തേടുന്നതും നേടുന്നതും ഭൂഷണമല്ല.. ഇന്ത്യയിലും ഇത് തന്നെയാണല്ലോ നാം കാണുന്നത്. തീവ്രവർഗീയത തെരഞ്ഞെടുപ്പിൽ ഉപയോഗിച്ച് അധികാരത്തിൽ കയറുന്നതും തുടരുന്നതും നാം ഇന്ന് ഇന്ത്യയിൽ കാണുന്നു. കമല ഹാരിസിന്റെ മാതാവ് ഇന്ത്യക്കാരി ആണെന്നതിൽ നമുക്ക് അഭിമാനം കൊള്ളാമെങ്കിലും ട്രംപ് പെൻസ് കൂട്ടുകെട്ടിന്റെ മുമ്പിൽ അവർ പരാജയപ്പെടാനാണ് എല്ലാ സാധ്യതകളും. കോറോണയെന്ന മഹാ മാരിയുടെ പ്രതിസന്ധികൾക്കിടയിലും അമേരിക്കയെ ശക്തമായി മുന്നൊട്ടു നയിക്കുവാൻ ഇച്ഛ ശക്തിയുള്ള റിപ്പബ്ലിക്കൻ ഭരണം തുടരണം എന്ന് തന്നെയാനു എന്റെ വ്യക്തമായ അഭിപ്രായം. അവിടെ വംശീയ ചിന്താഗതികൾക്കെന്തു പ്രസക്തി? മുതിർന്ന മാധ്യമപ്രവർത്തകനായ ജീമോൻ റാന്നി പറഞ്ഞു.

“അമേരിക്കയുടെ വൈസ് പ്രസിഡന്റ് ഇന്ത്യൻ വംശജരിൽ നിന്നാണെന്ന് പറയുന്നത് തന്നെ ആവേശകരമാണ്. നിങ്ങൾ ആരാണെന്നോ എവിടെ നിന്ന് വന്നതോ ഒരു പ്രശ്നമല്ല. എന്ത് നേടാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്, മുന്നോട്ടു പോവുക നിങ്ങൾക്കതു നേടാൻ കഴിയും”. ഫോർട്ട് ബെൻഡ് കൗണ്ടി ഇൻഡോ അമേരിക്കൻ ഫോറം ശിഖാ ഗുപ്ത പറഞ്ഞു.

“ഇന്ത്യക്കാർക്ക് വേണമെങ്കിൽ കമല ഹാരിസ് ഇന്ത്യൻ ജാതി എന്നു അഭിമാനിക്കാം, എന്നാൽ കമല ബ്ലാക്ക് അമേരിക്കൻ എന്നറിയപ്പെടാനാണ് ആഗ്രഹിക്കുന്നത്, പിന്നെ ഡെമോക്രാറ്റ് പാർട്ടിയെ സംബന്ധിച്ച് വൈസ് പ്രസിഡന്റ് സ്ഥാനം പ്രധാപ്പെട്ടതായി വന്നിരിക്കുന്നു, കാരണം വയോ വൃദ്ധനായ ബൈഡൻ ഓർമ്മക്കുറവ് കൊണ്ടു വളരെ ഏറെ വിഷമം നേരിടുന്ന അവസ്ഥയിൽ പാർട്ടി അണികളിൽ ഉത്സാഹം ജനിപ്പിക്കുന്നതിനു കമല വേണ്ടി വന്നിരിക്കുന്നു” ….റെനി കവലയിൽ – ഇൻഡോ അമേരിക്കൻ റിപ്പബ്ലിക് പാർട്ടി ക്ലബ് (വൈസ് പ്രസിഡണ്ട് ) പറഞ്ഞു.

ഇന്ത്യൻ അമേരിക്കൻ പ്രത്യേകിച്ച് സൗത്ത് ഇന്ത്യക്കാരായ പലരോടും ഞാൻ സംസാരിച്ചു അവരൊക്കെയും കമലാ ഇന്ത്യൻവംശജ ആയതുകൊണ്ടുള്ള ആവേശം മറച്ചു വെച്ചില്ല പക്ഷെ വംശത്തെക്കാളും നിറത്തെക്കാളും വിദ്യാഭ്യാസത്തിനും യോഗ്യതക്കും ആണ് പ്രാധാന്യം എന്ന് പലരും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top