Flash News

ഓർമ്മയിലെ കർക്കിടക കാഴ്ചകൾ (ഭാഗം – 11)

August 15, 2020 , ഹണി സുധീർ

മഴ ങ്ങനെ കലി തുള്ളി പെയ്യാണ്.. തുള്ളി വീണു വീണു ഇറയത്തു മുറ്റത്തു കുഞ്ഞി കുഴികൾ.. സന്ധ്യക്ക് ഉമ്മറത്തു തൂക്കിയ വിളക്ക് എടുത്തിട്ടില്ല. കാറ്റിൽ വിളക്ക് ഇടക്കാടുന്നുണ്ട്. തിരിനാളങ്ങൾ അടിയുലയുന്നു. തിരി കേട്ടാൽ കൂരിരുട്ട്. അങ്ങകലെ പുഴയുടെ ഒരിമ്പൽ കേൾക്കാം.

“എവിടയോ ഉരുൾ പൊട്ടീട്ടുണ്ടാകും ഇക്കണക്കിനു പെയ്താൽ ”

അമ്മമ്മയുടെ ആത്മഗതം ഒരു നെടുവീർപ്പോടെ കേൾകുന്നുണ്ട്.

വൈകുന്നേരം പറമ്പിൽ പോയി പുഴയുടെ ഗതി കണ്ടപ്പോൾ ഞെട്ടിപ്പോയി.. ഇങ്ങു കേറി വന്നിരിക്കുന്നു. ഓണത്തിന് വെട്ടാൻ പാകത്തിന് ആയ നേന്ത്രനും ഞാലി പൂവനും വീണു കെടക്കുന്നു. വറുത്തുപ്പേരിയും ശ്ശാർക്കരുപ്പെരീം എല്ലാം ഇക്കുറി കടയിൽ നിന്നും വാങ്ങണം. നേന്ത്രൻ ഒടിഞ്ഞു തൂങ്ങി.

അമ്മയുടെ വിളി പിന്നിലെ നിന്നും കേട്ടു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കലങ്ങിയും മറിഞ്ഞും പതഞ്ഞും പുഴ കവിഞ്ഞു ഒഴുകുന്നു.

ഇടക്ക് വെള്ളം കൂടുന്നത് അറിയാൻ ഓരോ കൊല് കുത്തി വക്കും കാണെ കാണെ മൂടി പോകും വെള്ളം അലകണക്കെ പറമ്പിലേക്ക്.

രാത്രിയിൽ വെള്ളം വരവ് തന്നെ… മഴ കുറയുന്ന നേരത്തു ഭയാനകമായ ഇരമ്പൽ മാത്രം.

പൊറത്തെ സാധനങ്ങൾ എല്ലാം എടുത്തു വച്ചോ. ഒരു ഈർക്കിലി പോയ പോയതാ അമ്മമ്മക്ക് എല്ലാം പെറുക്കി കൂട്ടി വിറകു പൊരയുടെ ഉത്തരത്തിൽ എടുത്തു വച്ചിട്ടുണ്ടമ്മമേ.

ഇരമ്പൽ ഇങ്ങനെ അടുത്ത് കൊണ്ടിരിക്കുന്നു. കറന്റ് ഇല്ല.

കരിമ്പടം മൂടി പുതച്ചു അമ്മമ്മ രാമ നാമം ചൊല്ലി ഇരിക്കുന്നു .

എപ്പോഴോ ഉറങ്ങിപ്പോയി… സർവത്ര തണുപ്പ് …. രാത്രി തോർന്ന മഴയിൽ വെള്ളം വരവ് ലേശം കുറഞ്ഞിരുന്നു. വെളുപ്പിന് വീണ്ടും മഴ തുടങ്ങി. ഇരുട്ട് കുത്തി പിടിച്ചു..

റോഡിൽ കൂടി പോയവർ വിളിച്ചു കൂകുന്നത് മാത്രമേ കേട്ടുള്ളൂ . പിന്നാലെ പറമ്പ് ചളിനിറത്തിൽ പുഴ കുതിച്ചൊഴുകുന്നു.

“മലക്ക് ഉരുൾപൊട്ടി…ക്കൂൂയ്” മരങ്ങളൾ ഒലിച്ചു പോകുന്നു.

നാനാഭാഗത്തു നിന്നും ആളുകൾ കുടയുമെടുത്തു പാലത്തിലേക്ക് ഓടി പോകുന്നു.

കനത്ത മഴയിൽ പാലം നിറയെ ആളുകൾ.. പുഴയിലേക്ക് ഒന്ന് നോക്കിയപ്പോഴേ കൈ വരി പിടിച്ചു നിന്നു പോയി. ഒരു വിറയൽ മേലാകെ കയറിക്കൂടി.

കലക്ക വെള്ളത്തിൽ ഒരു വീടിന്റെ ജനൽ തട്ടി തട്ടി ചുഴിയിലേക്കു പാത്രങ്ങൾ, ഗ്യാസ് സിലിണ്ടർ, തുണിത്തരങ്ങൾ, കസേരകൾ… മുങ്ങിയും താഴ്ന്നും പുഴ പാലത്തിൽ തൊട്ടു തോട്ടില്ലെന്ന മട്ടിൽ കുത്തിയൊലിച്ചു, ദൂരെ മലനിരകൾ നേർത്ത രേഖ പോലെ തെളിവില്ലാതെ..

വെള്ളം ഇങ്ങെത്തിയപ്പോഴാണ് ഉരുൾ പൊട്ടൽ വിവരം അറിയുന്നത്. ആരുടെ ഒക്കെ ജീവനുകൾ ആ മലവെള്ളപ്പാച്ചിലിൽ വെടിഞ്ഞു പോയെന്നറിയില്ല….

ആർക്കും ഒന്നും പറയാൻ ഇല്ലായിരുന്നു. നമ്മളിൽ ഒരു കൂട്ടർ ജീവനില്ലാതെ മണ്ണിൽ… നാളെ ആർക്കെന്നു ഒരു നിശ്ചയവും ഇല്ലാത്ത വിധി.

മുറ്റത്തിറങ്ങി നിൽക്കുന്ന അമ്മമയുടെ ആത്മഗതം.

” ഇന്നലെ ഒരുപോള കണ്ണടച്ചില്ല”

ഇനിയും എന്തൊക്കെ കാണണം. ഭഗവാനെ..

പുഴയിൽ അപ്പോഴും പലവർണ്ണകൾ കുത്തിയൊലിച്ചു പോയി കൊണ്ടിരുന്നു. എത്രയോ സ്വപ്നങ്ങൾ തല്ലി കെടുത്തിയ മഴ പെയ്തു കൊണ്ടേ ഇരുന്നു.

(തുടരും…)


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top