Flash News

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റൺ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16, 2020 , ജീമോൻ റാന്നി

ഹൂസ്റ്റൺ: 74-ാം ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യുസ്റ്റൺ (മാഗ് ) മാഗിന്റെ ആസ്ഥാന കേന്ദ്രമായ കേരളാ ഹൌസിൽ വച്ച് പതാകയുയർത്തി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

ഫോർട്ട് ബെൻഡ് കൗണ്ടി കോർട്ട് പ്രിസൈഡിംഗ് ജഡ്ജ് ജൂലി മാത്യു അമേരിക്കൻ പതാക ഉയർത്തുകയും അസോസിയേഷൻ ട്രസ്റ്റി ബോർഡ് ചെയർമാൻ തോമസ് ചെറുകര ഇന്ത്യൻ പതാക ഉയർത്തുകയും ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡോ. സാം ജോസഫ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.

കഴിഞ്ഞ കാലഘട്ടങ്ങളെക്കാളുപരി ഈ കോവിഡ് പ്രതിസന്ധിക്കിടയിലും വികസനോന്മുഖപ്രവർത്തനങ്ങൾ കാഴ്ചവെക്കാൻ സാധിച്ചു. അതിനു സഹകരണം നൽകിയ എല്ലാവർക്കും ഈ സമയം നന്ദി അർപ്പിക്കുന്നു എന്ന് സാം ജോസഫ് അറിയിച്ചു.

അതോടൊപ്പം വരുന്ന ആഗസ്റ്റ് 22 ശനിയാഴ്ച 4 മണിക്ക് കേരളാ ഹൌസിൽ വെച്ച് മാഗിന്റെ അർദ്ധവാർഷിക പൊതുയോഗം നടത്തപ്പെടും എന്നും അറിയിച്ചു.

കേരളാ ഹൌസിൽ ഒരു പോർച്ച്, സൺഷെയ്ഡ്‌, ഗേറ്റ്, മതിൽ ബിൽഡിംഗ് റെനോവേഷൻ എന്നിവക്കായി ഫണ്ട് സമാഹരണം നടത്തുന്നതിനായി കമീകരിച്ച റാഫിളിന്റെ ഉൽഘാടനം മുൻ ട്രസ്റ്റി ബോർഡ് ചെയർമാൻ മാത്യുസ് മത്തായിയിൽ നിന്നും ആദ്യ ടിക്കറ്റ് മുൻ പ്രസിഡന്റ് തോമസ് ഒലിയാംകുന്ന് ഏറ്റുവാങ്ങി നിർവഹിച്ചു. ആഘോഷചടങ്ങിൽ പങ്കു ചേർന്ന എല്ലാവരെയും സെക്രട്ടറി മാത്യുസ് മുണ്ടയ്ക്കൽ സ്വാഗതം ചെയ്തു. ട്രസ്റ്റി ജോസ് കെ ജോൺ നന്ദി രേഖപ്പെടുത്തി.

മുൻ പ്രസിഡന്റുമാരായ ബേബി മണക്കുന്നേൽ, തോമസ് വർക്കി, ജോൺ കുന്നക്കാട്ട്, സുരേന്ദ്രൻ പട്ടേൽ മറ്റു നിരവധി ബോർഡ് ഓഫ് ഡിറക്ടർസ് ട്രസ്റ്റി ബോർഡ് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും പ്രഭാത ഭക്ഷണം നൽകി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top