Flash News

പൂജപ്പുര സെന്‍‌ട്രല്‍ ജയിലില്‍ 217 തടവുകാര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 72-കാരന്‍ കോവിഡ് ബാധയേറ്റ മരിച്ചു

August 16, 2020 , ആന്‍സി

തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 217 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഒരു തടവുകാരന്‍ മരണപ്പെട്ടു. വിചാരണ തടവുകാരനായ മണികണ്ഠന്‍ (72) ആണ് മരിച്ചത്. നാല് ദിവസം മുമ്പ് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണതോടെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന മണികണ്ഠന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമല്ല.

മണികണ്ഠന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ തടവുകാരിലും ജയില്‍ ജീവനക്കാരിലും കൊവിഡ് പരിശോധന നടത്തി. തുടര്‍ന്ന് 217 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ പൂജപ്പുര ജയിലില്‍ തന്നെ ഒരുക്കിയിരിക്കുന്ന പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്ന് മാത്രം സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ചത് ഏഴ് കൊവിഡ് മരണമാണ്. വയനാട് വാളാട് സ്വദേശി (73), കണ്ണൂര്‍ കണ്ണപുരം സ്വദേശി കൃഷ്ണന്‍, ആലപ്പുഴ പത്തിയൂര്‍ സ്വദേശി സദാനന്ദന്‍ (63), കോന്നി സ്വദേശി ഷഹറുബാന്‍ (54), ചിറയിന്‍കീഴ് സ്വദേശി രമാദേവി (68), കഴിഞ്ഞ ദിവസം മരിച്ച പരവൂര്‍ സ്വദേശി കമലമ്മ (85) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top