Flash News

അമേരിക്കൻ മലയാളികൾ എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16, 2020 , സിദ്ദീഖ് ഒറ്റത്തറ

നോർത്ത് അമേരിക്കൻ നെറ്റ്‌വർക്ക് ഓഫ് മലയാളി മുസ്ലിം അസ്സോസിയേഷന്റെ (നന്മ) നേതൃത്വത്തിൽ അമേരിക്കൻ മലയാളികൾ മാതൃരാജ്യത്തിൻ്റെ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പരിപാടിയിൽ സ്വാതന്ത്ര്യദിന പ്രഭാഷണം നടത്തി. സ്വാതന്ത്ര്യത്തിനായി ജീവനും ജീവിതവും നൽകിയ വിപ്ലവകാരികളെയും രക്തസാക്ഷികളെയും അദ്ദേഹം അനുസ്മരിച്ചു. സ്വാതന്ത്ര്യ സമരത്തിൽ ജാതിമത വ്യത്യാസമില്ലാതെ തോളോടുതോൾ ചേർന്ന് പോരാടിയ സമര സേനാനികളുടെ പ്രവർത്തനഫലം രുചിക്കുന്ന പുതുതലമുറ, സ്വാതന്ത്ര്യത്തിന്റെ മൂല്യവും ആത്മാവും നിലനിർത്താൻ പ്രയത്നിക്കേണ്ടതാണ്.

മതനിരപേക്ഷതയും സമഭാവനയും അടിസ്ഥാനമാക്കിയ മഹത്തായ ഭരണഘടനയുള്ള രാഷ്ട്രത്തിന്റെ സ്വത്വവും ജനങ്ങളുടെ പരസ്പര വിശ്വാസവും ഐക്യവും നിലനിർത്തുവാൻ എല്ലാവരും പരിശ്രമിക്കേണ്ടതുമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പ്രതിരോധ,സാമ്പത്തിക, ആരോഗ്യ മേഖലകളിലെ വളർച്ചയിൽ അമേരിക്കൻ സർക്കാരിന്റേയും അമേരിക്കൻ ഇന്ത്യക്കാരുടെയും പങ്കിനെ അദ്ദേഹം എടുത്തു പറഞ്ഞു. അതിഥിയെ ഡോ. ഷാനവാസ് പരിചയപ്പെടുത്തി. യു. എ. നസീർ, നന്മ കാനഡ പ്രസിഡന്റ് മുസ്‌തഫ കെ.പി എന്നിവർ ആശംസാ പ്രസംഗം നടത്തി. നബാ യാസിർ ആലപിച്ച രാജ്യസ്നേഹം ഉണർത്തുന്ന ദേശഭക്തിഗാനം ശ്രോതാക്കളുടെ ശ്രദ്ധ പിടിച്ചുപറ്റി. നന്മ പ്രോഗ്രാം ഡയറക്റ്റർ കുഞ്ഞു പയ്യോളി സ്വാഗതം പറഞ്ഞ ചടങ്ങിൽ സെക്രട്ടറി മുഹമ്മദ് ഹാരിസ് നന്ദി പറഞ്ഞു. ദേശീയ ഗാനത്തോടെ പരിപാടി സമാപിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top