Flash News

ചൈനയുടെ ട്രംപ് വിരുദ്ധനയം വരുന്ന തിരഞ്ഞെടുപ്പിൽ വലിയ അപായസൂചന ഉയർത്തുന്നു

August 17, 2020 , അജു വാരിക്കാട്

രാജ്യ സുരക്ഷാ ഭീഷണിയിൽ ചൈന മറ്റേതൊരു രാജ്യത്തേക്കാളും മുൻപിൽ: നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ്

ചൈനയുടെ ട്രംപ് വിരുദ്ധനയവും വരുന്ന തിരഞ്ഞെടുപ്പിൽ ചൈനയുടെ ഇടപെടലും വലിയ അപായസൂചന ഉയർത്തുന്നു. ഇപ്പോൾ മറ്റേതൊരു രാജ്യത്തെക്കാളും ചൈന ഉയർത്തുന്ന സുരക്ഷാ ഭീഷണി അത്യന്തം അപകടകരമെന്നു നാഷണൽ ഇന്റലിജൻസ് ഡയറക്ടർ ജോൺ റാറ്റ്ക്ലിഫ് പറഞ്ഞു. യുഎസ് തെരഞ്ഞെടുപ്പിൽ ചൈനയുടെ സ്വാധീനം കൂടുതൽ ആശങ്കയുളവാക്കുന്നു എന്ന് ഇന്റലിജൻസ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തികമായും സൈനികമായും സാങ്കേതികമായും ചൈന മറ്റേതൊരു രാജ്യത്തേക്കാളും യുഎസിന് വലിയ ദേശീയ സുരക്ഷാ ഭീഷണി ഉയർത്തുന്നു.

2016ൽ റഷ്യയുടെ ഇടപെടലിനെക്കുറിച്ചും ഇതുപോലെ അപായസൂചന നൽകിയിരുന്നു. എന്നാൽ ഇപ്പോൾ റഷ്യ ട്രംപിനെ അനുകൂലിക്കുന്നതായാണ് കാണുന്നത്. അതേസമയം ചൈനയുടെ ഇടപെടലിലുള്ള വെത്യാസം ട്രംപിനെ തോൽപ്പിക്കുക എന്നതാണ്. റഷ്യയുടെ ഇടപെടലുകളെപ്പറ്റി നിരന്തരം സംസാരിച്ചിരുന്ന ഹൌസ് സ്പീക്കർ നാൻസി പെലോസി, ഹൌസ് ഇന്റലിജൻസ് കമ്മിറ്റി ചെയർമാൻ ആദം ഷിഫ് എന്നിവർ ഇപ്പോൾ ചൈന തിരഞ്ഞെടുപ്പിൽ ഇടപെടാനുള്ള സ്വാധീനത്തെ പറ്റി അത്രയൊന്നും സംസാരിക്കുന്നില്ല എന്ന് ജോൺ റാറ്റ്ക്ലിഫ് ചൂണ്ടികാണിച്ചു.

റഷ്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഇടപെടൽ ഭീഷണികൾ ഒരുപോലെയല്ല എന്ന് പെലോസിയും , ഡി-കാലിഫ്. കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. മോസ്‌കോ നമ്മുടെ തിരഞ്ഞെടുപ്പിൽ സജീവമായി 24/7 ഇടപെടുന്നു ” ഈ ശ്രമങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ രഹസ്യാന്വേഷണ വിഭാഗത്തോടാവശ്യപ്പെട്ടിട്ടുണ്ടെന്നും പെലോസി പറഞ്ഞിരുന്നു.

അതേസമയം റഷ്യയേക്കാൾ ചൈനയുടെ ഭീക്ഷണി യഥാർത്ഥത്തിൽ പ്രാധാന്യമർഹിക്കുന്നതാണെന്ന് റാറ്റ്ക്ലിഫ് പറഞ്ഞു. ചൈന ഉയർത്തുന്ന ഭീഷണിയെ പൂർണ്ണമായി മനസിലാക്കുന്നതിനും അവയെ പ്രതിരോധിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് ഇന്റലിജൻസ് കമ്മിറ്റിയെ ചുമതലപ്പെടുത്തി. നീതിപൂര്‍വ്വവും സ്വതന്ത്രവുമായ തിരഞ്ഞെടുപ്പുകൾ അമേരിക്കൻ ജനാധിപത്യത്തിന്റെ അടിത്തറയാണ്. ചൈനയുടെ ഇടപെടലും സ്വാധീനവും ഈ തെരഞ്ഞെടുപ്പ് പ്രക്രിയയെ ബാധിക്കാതിരിക്കാൻ എല്ലാ ജാഗ്രതയും എടുത്തുകൊണ്ടിരിക്കുന്നു. റാറ്റ്ക്ലിഫ് പറഞ്ഞു


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top