കൈരളി ടി.വി യുടെ 20 മത് വാർഷികത്തിന് മമ്മൂട്ടിയുടെ ആശംസ

ന്യൂയോർക്ക് :കൈരളിയുടെ ഇരുപതാം പിറന്നാളില്‍ ആശംസയുമായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയും. 2000 ആഗസ്ത് 17 ന് ചിങ്ങപ്പിറവിയിലാണ് മലയാളിക്ക് പുതിയ ദൃശ്യാവിഷ്കാരത്തിന്‍റെ വിളമ്പരമായി കൈരളി പിറന്നത്.

ഇരപത് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ആഗസ്ത് 17 ന് തന്നെയാണ് ചിങ്ങപ്പിറവിയെന്നതും യാദൃശ്ചികം. ‘മഹാരോഗങ്ങളും പെരുമ‍ഴയും ദുരന്തങ്ങളുമൊക്കെ ചുറ്റി നില്‍ക്കുന്ന കാലത്താണ് ഈ ചിങ്ങം പുലരുന്നത്.എപ്പോ‍ഴും ചിങ്ങം നമുക്ക് സൗഭാഗ്യവും സമൃദ്ധിയും കൊണ്ടുവരാറുണ്ട് ഈ പുലരുന്ന ചിങ്ങ‍വും നമുക്ക് സൗഭാഗ്യവും,സമൃദ്ധിയും, സന്തോഷവും, സമാധാനവും, ആരോഗ്യവും കൊണ്ടുവരട്ടെയെന്ന് നമുക്ക് ആഗ്രഹിക്കാ’മെന്ന് മമ്മൂട്ടി ആശംസയില്‍ പറഞ്ഞു.കൈരളിയുടെ അമേരിക്കയിലെ പ്രിയ എല്ലാ പ്രേക്ഷകർക്കും ചിങ്ങ പുലരിയുടെ ആശംസകൾ.

Print Friendly, PDF & Email

Related News

Leave a Comment