Flash News

കോവിഡ്-19 മരണങ്ങളുടെ ഔദ്യോഗിക കണക്കില്‍ സര്‍ക്കാര്‍ കള്ള പ്രചരണം നടത്തുന്നതായി ആരോപണം

August 17, 2020

കൊച്ചി: കേരളത്തില്‍ വ്യാപകമായി പടര്‍ന്നു പിടിക്കുന്ന കോവിഡ്-19ന്റെ കണക്കുകളില്‍ സര്‍ക്കാര്‍ തെറ്റിദ്ധാരണാജനകമായ രീതിയില്‍ പ്രചരണം നടത്തുന്നതായി ആരോപണം. സംസ്ഥാനത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കില്‍ അവ്യക്തതയുണ്ടെന്ന പരാതി ശക്തമാകുന്നു. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയ കണക്കുകളിലടക്കം ആശയക്കുഴപ്പം ഉള്ളതായാണ് ആരോപണം.

കൊവിഡ് ബാധയുണ്ടായിരുന്ന 49 പേരുടെ മരണം സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. കോഴിക്കോട്ട് ആഗസ്റ്റ് 9 ന് മരിച്ച രാമനാട്ടുകര സ്വദേശിയുടെ മരണം കൊവിഡ് മരണമല്ലെന്നാണ് സൈറ്റില്‍ പറയുന്നത്. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ ഈ രോഗി കൊവിഡ് പോസിറ്റീവായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്.

കാന്‍സര്‍ ബാധിതനായിരുന്ന കോഴിക്കോട് കായക്കൊടി സ്വദേശി ബഷീറിന്റെ മരണം കൊവിഡ് ബാധിച്ചായിരുന്നുവെന്ന് പിആര്‍ഡി വാര്‍ത്താക്കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍ ആ മരണവും സര്‍ക്കാര്‍ പട്ടികയിലില്ല. ജൂലൈ 29ന് മരിച്ച 3 പേര്‍ക്ക് കൊവിഡ് ഉണ്ടായിരുന്നോ എന്ന് സ്ഥിരീകരിക്കാനായി ആലപ്പുഴയിലെ എന്‍ഐവിയിലേക്ക് അയച്ച സ്രവ പരിശോധന രണ്ടാഴ്ചത്തേയ്ക്ക് ശേഷവും പുറത്ത് വന്നിട്ടില്ല. അതുകൊണ്ട് അവയും പട്ടികയില്‍ നിന്ന് പുറത്താണ്.

അതേസമയം കേരളത്തിലെ ചില ആരോഗ്യ പ്രവര്‍ത്തകര്‍ ശേഖരിച്ച കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ 283 കൊവിഡ് മരണങ്ങള്‍ നടന്നുവെന്നാണ് പറയുന്നത്. മരണസംഖ്യ കുറച്ച് കാണിക്കുന്നതിനെ ചൊല്ലി വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടര്‍ വിശദീകരണം ഇറക്കിയിരുന്നു. ഇതില്‍ കൊവിഡ് 19 മരണം സ്ഥിരീകരിക്കാന്‍ അന്താരാഷ്ട്ര മാര്‍ഗ്ഗരേഖയാണ് പിന്തുടരുന്നതെന്നും ആരോഗ്യവകുപ്പിന്റെ പ്രത്യേക സമതിയുടെ ഓഡിറ്റിങിന് ശേഷമാണ് കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതെന്നുമാണ് വ്യക്തമാക്കിയിരിക്കുന്നത്. ആത്മഹത്യയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണമുള്ള മരണങ്ങളും മാത്രമാണ് ഉള്‍പ്പെടുത്താതിരുന്നതെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

കാന്‍സറുള്ള രോഗികള്‍ കൊവിഡ് ബാധിച്ച് മരിക്കുകയാണെങ്കിലും അവ കൊവിഡ് മരണമായി കണക്കാക്കണമെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. സംസ്ഥാനത്ത് പക്ഷേ, അവ പാലിക്കപ്പെടുന്നില്ലെന്നാണ് വ്യക്തമാകുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top