Flash News

കോവിഡ്-19: എല്ലാ പ്രതിരോധങ്ങളും അവഗണിച്ച് ജനങ്ങള്‍, രോഗബാധ അനിയന്ത്രിതമായി തുടരുന്നു

August 17, 2020

തിരുവനന്തപുരം: കോവിഡ്-19 വ്യാപനം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പ്രതിരോധങ്ങള്‍ അവഗണിച്ച് സംസ്ഥാനത്ത് ജനങ്ങള്‍. ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് 19 രോഗം പടര്‍ന്നത് 1572 പേര്‍ക്ക്. ഇന്ന് ആകെ 1725 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോഴാണ് അതില്‍ 1572 പേരും സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 45 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 75 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. അതേസമയം 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍…

തിരുവനന്തപുരം- 435
മലപ്പുറം- 285
തൃശ്ശൂര്‍- 144
പാലക്കാട്- 124
എറണാകുളം- 123
ആലപ്പുഴ- 122
കാസര്‍കോട്- 90
കോട്ടയം- 81
കണ്ണൂര്‍- 61
കൊല്ലം- 45
കോഴിക്കോട്- 33
ഇടുക്കി- 14
വയനാട്- 13
പത്തനംതിട്ട- 2

ഇന്ന് 31 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 13 പേര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചതായും സ്ഥിരീകരിച്ചു. ഓഗസ്റ്റ് 7ന് മരണമടഞ്ഞ കണ്ണൂര്‍ പൈസക്കാരി സ്വദേശി വര്‍ഗീസ് (90), ആലപ്പുഴ സ്വദേശി കെജി ചന്ദ്രന്‍ (75), ഓഗസ്റ്റ് 11ന് മരണമടഞ്ഞ കോഴിക്കോട് പോക്കുന്ന് സ്വദേശി ബിച്ചു (69), കാസര്‍കോട് വോര്‍ക്കാടി സ്വദേശി അസ്മ (38), ഓഗസ്റ്റ് 10ന് മരണമടഞ്ഞ തിരുവനന്തപുരം മുട്ടട സ്വദേശി കുര്യന്‍ ടൈറ്റസ് (42), മലപ്പുറം പുള്ളിപ്പറമ്പ് സ്വദേശി ബിചാവ ഹാജി (65), തിരുവനന്തപുരം പാറശാല സ്വദേശി സെല്‍വരാജ് (58, കാസര്‍കോട് ബേക്കല്‍ സ്വദേശി രമേശന്‍ (47), ഓഗസ്റ്റ് 3ന് മരണമടഞ്ഞ ആലപ്പുഴ വിയ്യപുരം സ്വദേശിനി രാജം എസ് പിള്ള (76), ഓഗസ്റ്റ് 14ന് മരണമടഞ്ഞ കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി രാജം എസ് പിള്ള (76), ഓഗസ്റ്റ് 14ന് മരണമടഞ്ഞ കാസര്‍കോട് മഞ്ചേശ്വരം സ്വദേശിനി മറിയാമ്മ (75), ഓഗസ്റ്റ് 16ന് മരണമടഞ്ഞ തിരുവനന്തപുരം പൂന്തുറ സ്വദേശിനി സിലുവാമ്മ (75) എന്നിവരുടെ പരിശോധനാഫലം കൊവിഡ്-19 മൂലമാണെന്ന് എന്‍ഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 169 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top