ബെയ്റൂട്ട്: ബെയ്റൂട്ട് തുറമുഖത്തു നടന്ന സ്ഫോടനത്തെക്കുറിച്ച് അന്വേഷണം നടത്തുന്ന ലെബനൻ ജഡ്ജി കസ്റ്റംസ് ഡയറക്ടർ ജനറൽ ബദ്രി ദാഹറിനെതിരെ തിങ്കളാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി ജുഡീഷ്യൽ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ആഗസ്റ്റ് നാലിനു നടന്ന സ്ഫോടനത്തിൽ 177 പേർ കൊല്ലപ്പെടുകയും 6,500 പേർക്ക് പരിക്കേൽക്കുകയും തലസ്ഥാനത്ത് നാശനഷ്ടങ്ങള്‍ വരുത്തി വെച്ച സംഭവത്തിൽ പത്ത് ദിവസത്തിലേറെയായി ദാഹര്‍ കസ്റ്റഡിയിലായിരുന്നു.
ഒരു പോർട്ട്സൈഡ് വെയർഹൗസിൽ വർഷങ്ങളായി തീരെ സുരക്ഷിതമല്ലാത്ത രീതിയില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവായ അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചത് അധികൃതരുടെ അഴിമതിയും അശ്രദ്ധയും കൊണ്ടാണെന്ന് പരക്കെ ആരോപണമുണ്ട്.
വാറണ്ട് പുറപ്പെടുവിക്കുന്നതിനുമുമ്പ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ജഡ്ജി ഫാഡി സവാൻ നാല് മണിക്കൂർ ദാഹറിനെ ചോദ്യം ചെയ്തതായി ജുഡീഷ്യൽ വൃത്തങ്ങൾ അറിയിച്ചു. ഔദ്യോഗികമായി അറസ്റ്റു ചെയ്യുന്നതിന് മുമ്പ് സംശയിക്കപ്പെടുന്നവരെ തടങ്കലിൽ വയ്ക്കാനും ചോദ്യം ചെയ്യാനും ലെബനൻ നിയമം അനുവദിക്കുന്നു. ഡാഹെറിനെതിരെ എന്ത് കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ഉടൻ വ്യക്തമായില്ല.
ബെയ്റൂട്ട് സ്ഫോടനത്തിൽ 25 പേർക്കെതിരെ പബ്ലിക് പ്രോസിക്യൂട്ടർ ഗാസൻ ഓയിഡാറ്റ് കേസെടുത്തിരുന്നു. അതിൽ 19 പേർ ഇതിനകം കസ്റ്റഡിയിലായിട്ടുണ്ട്. പിടിയിലായവരിൽ ബെയ്റൂട്ട് പോർട്ടിന്റെ ജനറൽ മാനേജർ ഹസ്സൻ കൊറൈടെം ഉൾപ്പെടുന്നു. ചൊവ്വാഴ്ച സവാനെ ചോദ്യം ചെയ്യും.
മുൻ ലെബനൻ കസ്റ്റംസ് ഡയറക്ടർ ഷാഫിക് മെർഹി, പോർട്ട് സെക്യൂരിറ്റി ഹെഡ് മുഹമ്മദ് അൽ അവഫ്, പോർട്ട് വെയർ ഹൗസ് മാനേജർ മൈക്കൽ നഖോൾ എന്നിവരെയും ചോദ്യം ചെയ്യും.
സ്ഫോടനത്തെക്കുറിച്ച് അന്താരാഷ്ട്ര അന്വേഷണം നടത്തണമെന്ന് പാശ്ചാത്യ ശക്തികളും അന്താരാഷ്ട്ര സ്ഥാപനങ്ങളും സ്വദേശത്തും വിദേശത്തുമുള്ള ലെബനൻസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, അന്താരാഷ്ട്ര അന്വേഷണം ലെബനൻ അധികൃതർ നിരസിച്ചു.
അന്വേഷണത്തിന് സഹായിക്കണമെന്ന് ലെബനൻ അധികൃതരുടെ അഭ്യർത്ഥന മാനിച്ചാണ് യുഎസ് എഫ്ബിഐ അന്വേഷകർ വാരാന്ത്യത്തിൽ ലെബനനിലെത്തിയത്. ഫ്രാൻസ് ഇതിനകം തന്നെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സ്ഫോടനത്തെത്തുടർന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സെപ്റ്റംബർ 18 വരെ ലെബനൻ അധികൃതർ നീട്ടിയിരുന്നു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply