Flash News

കരിപ്പൂര്‍ വിമാനാപകട സമയത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ക്കും മാധ്യമ പ്രവര്‍ത്തകനും കോവിഡ്-19 സ്ഥിരീകരിച്ചു

August 18, 2020 , ആന്‍സി

കോഴിക്കോട്: കരിപ്പൂര്‍ വിമാന അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേടിയിരുപ്പ് മേഖലയില്‍ നിന്നുള്ള 6 പേര്‍ക്കും കൊണ്ടോട്ടി മേഖലയില്‍ നിന്നുള്ള 4 പേര്‍ക്കുമാണ് കൊവിഡ് പോസിറ്റീവ് ആയത്. രക്ഷാപ്രവര്‍ത്തനത്തിന് ശേഷം ഇവര്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ മലപ്പുറം ജില്ലാ കളക്ടര്‍ കെ ഗോപാലകൃഷ്ണന്‍, മലപ്പുറം ജില്ലാ പൊലീസ് മേധാവി യു അബ്ദുള്‍ കരീം, പാലക്കാട് ജില്ലാ പൊലീസ് മേധാവി ജി ശിവവിക്രം അടക്കമുള്ളവര്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്ഥലത്തെത്തിയ രണ്ട് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും രോഗം കണ്ടെത്തി. കോഴിക്കോട് മീഞ്ചന്ത ഫയര്‍ സ്റ്റേഷനിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കരിപ്പൂര്‍ വിമാന അപകടം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top