Flash News

കോവിഡ്-19: ടെക്സസില്‍ മരണ സംഖ്യ 10000 കവിഞ്ഞു

August 18, 2020 , പി.പി. ചെറിയാന്‍

ഓസ്റ്റിൻ: കോവിഡ്-19 ബാധയേറ്റ് ടെക്സസില്‍ മരണമടഞ്ഞവരുടെ എണ്ണം 10000 കവിഞ്ഞു. ആഗസ്റ്റ് 17 ന് സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിലാണ് കോവിഡ് 19 മൂലം മരിച്ചവരുടെ സംഖ്യ 10,034 ആണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂജഴ്സി, ന്യുയോർക്ക്, കലിഫോർണിയ സംസ്ഥാനങ്ങളിലാണ് ഇതുവരെ മരണസംഖ്യ 10000 കവിഞ്ഞത്.

മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.ഹരികെയ്ൻ ഹാർവിയെ തുടർന്നു കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാൾ പതിന്മടങ്ങ് മരണങ്ങളാണ് കോവിഡ് 19 മൂലം സംസ്ഥാനത്തു ഉണ്ടായതെന്ന് അധികൃതർ പറയുന്നു.

കോവിഡ്-19 ബാധിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവനുഭവപ്പെടുന്നതു മാത്രമാണ് അല്പം ആശ്വാസം നൽകുന്നത്. 6200 പേരാണ് ടെക്സസിൽ ഓഗസ്റ്റ് 17 വരെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.ഓഗസ്റ്റ് 19 ന് മാത്രം സംസ്ഥാനത്തു 51 കോവിഡ്19 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.

ടെക്സസിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ടു ചെയ്യപ്പെട്ടത് ഹാരിസ്, ഡാലസ് കൗണ്ടികളിലാണ് . ടെക്സസിൽ ഓഗസ്റ്റ് 17 വരെ 251 കൗണ്ടികളിലായി 5,42,950 കൊറോണ വൈറസ് പോസിറ്റീവ് കേസ്സുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top