Flash News

സാർവത്രിക മെയിൽ ഇൻ വോട്ട് വ്യാപകമായ വോട്ടർ തട്ടിപ്പിലേക്ക് നയിക്കുമോ?

August 19, 2020 , അജു വാരിക്കാട്

ഡൊണാൾഡ് ട്രംപിന്റെ അടിസ്ഥാനരഹിതമായ വാദമായ സാർവത്രിക മെയിൽ ഇൻ വോട്ട് വ്യാപകമായ വോട്ടർ തട്ടിപ്പിലേക്ക് നയിക്കുന്നതിനു വ്യക്തമായ തെളിവുകളൊന്നുമില്ല എന്നാണ് റിപ്പബ്ലിക്കൻ സെനറ്റർ മിറ്റ് റോംനിയുടെ അഭിപ്രായം.

“മെയിൽ വഴി വോട്ടുചെയ്യുന്നത് വോട്ടർമാരുടെ തട്ടിപ്പുനടത്തും എന്നതിന് ഒരു തെളിവും എനിക്കില്ല,” യൂട്ടാ യിൽ നിന്നുള്ള റിപ്പബ്ലിക്കൻ യാഥാസ്ഥിതികൻ മിറ്റ് റോംനി തിങ്ക് ടാങ്ക് സതർലാൻഡ് ഇൻസ്റ്റിറ്റ്യൂട്ടിന് നൽകിയ ഓൺലൈൻ അഭിമുഖത്തിൽ പറഞ്ഞു. ട്രംപിന്റെ പല നടപടികളെയും വിമർശിക്കുന്ന ഏക ജി‌ഒ‌പി ശബ്ദമാണ് മിറ്റ് റോംനി.

“ട്രംപിന് ആളുകൾ മെയിൽ വഴി വോട്ടുചെയ്യുന്നതിന് താല്പര്യമില്ലാത്തത്, മെയിൽ വഴി വോട്ടുചെയ്യുന്ന ആളുകൾ ബൈഡനു വോട്ടുചെയ്യാൻ സാധ്യത ഉണ്ടെന്നാണ് ട്രംപ് കരുതുന്നതുകൊണ്ടാണ്. അതേസമയം വ്യക്തിപരമായി വോട്ട് ചെയ്യാനാളുകൾ എത്തിയാൽ ആ വോട്ടുകൾ തനിക്കു ലഭിക്കും എന്നും ട്രംപ് കരുതുന്നു.” അതിനാൽതന്നെ ഇതോ വെറും ഒരു രാഷ്ട്രീയ കണക്കുകൂട്ടലാണ്. ഏതു രീതിയിലാണെകിലും ആളുകൾ വോട്ടുചെയ്യണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”. റോംനി പറഞ്ഞു.

തെരഞ്ഞെടുപ്പുകൾ സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ നടത്താനാകണം അത് അമേരിക്കയുടെ ആവശ്യമാണ്. വോട്ടുചെയ്യാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് വോട്ടുചെയ്യാനുള്ള അവസരം ലഭ്യമാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണം. അത് തിരഞ്ഞെടുപ്പിന്റെ ഭലത്തെക്കാളും പ്രാധാന്യമുള്ളതാണ്. ജനാധിപത്യത്തിന്റെ തത്വം സംരക്ഷിക്കേണ്ടതുണ്ട്” അദ്ദേഹം കൂട്ടിച്ചേർത്തു.

നവംബറിൽ വോട്ട്-ബൈ-മെയിൽ തിരഞ്ഞെടുപ്പ് നടത്തുന്ന ഒൻപത് സംസ്ഥാനങ്ങളിൽ ഒന്നാണ് യൂട്ട സംസ്ഥാനം, അതേപോലെ തന്നെ വാഷിംഗ്ടൺ ഡിസിയും . പ്രമുഖ റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലൊന്നായ യൂട്ടാ 2012 മുതൽ സാർവത്രിക മെയിൽ-ഇൻ വോട്ടിംഗ് സംവിധാനം ഉപയോഗിച്ചു വരുന്നു.

കൊറോണ വൈറസ് പകർച്ചവ്യാധിസാഹചര്യം കണക്കിലെടുത്ത് കൂടുതൽ സംസ്ഥാനങ്ങൾ മെയിൽ ഇൻ വോട്ടിംഗിലേക്കുള്ള മാറാൻ ശ്രമിക്കുന്നതിനാൽ വിശാലമായ മെയിൽ ഇൻ വോട്ടിംഗ്, വോട്ടർ തട്ടിപ്പിലേക്ക് നയിക്കുമെന്ന് ട്രംപ് ആവർത്തിച്ചു പറയുന്നു. മെയിൽ ഇൻ വോട്ടിങ് വീണ്ടും താൻ തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യതകളെ അട്ടിമറിക്കുമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ മെയിൽ വഴിയുള്ള വോട്ട് വ്യാപകമായി നടക്കുന്ന സ്ഥലങ്ങളിൽ നടത്തിയ പഠനങ്ങൾ വോട്ടിംഗ് തട്ടിപ്പ് അപൂർവമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top