Flash News

വേള്‍ഡ് മലയാളി കൗണ്‍സില്‍ താത്ക്കാലിക സമിതി നിലവില്‍ വന്നു

August 19, 2020 , .

ഡാളസ്: അമേരിക്കയില്‍ ഇരുവിഭാഗങ്ങളായി പ്രവര്‍ത്തിച്ചു വന്നിരുന്ന വേള്‍ഡ് മലയാളി കൗണ്‍സില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായി. അതനുസരിച്ച് ഇരു കമ്മിറ്റികളും ഒരു ഏകീകൃത താത്ക്കാലിക സമിതിക്ക് രൂപം നല്‍കി. ആഗസ്റ്റ് 18-ന് സൂം വഴി ഗ്ലോബല്‍ പ്രസിഡന്റ് ഗോപാല പിള്ള സത്യപ്രതിജ്ഞാ വാചകങ്ങള്‍ ചൊല്ലിക്കൊടുത്തു. ഇതോടെ രണ്ടായി അമേരിക്കയില്‍ പ്രവര്‍ത്തിച്ചു വന്ന വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ വിഭാഗീയതക്ക് തിരശീല വീണു.

മുന്‍ റീജിയന്‍ ചെയര്‍മാന്‍ പി.സി. മാത്യു ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ആയി പ്രവര്‍ത്തിക്കും. പി.സി മാത്യുവിന്റെ ഒഴിവിലേക്ക് സീനിയേര്‍ നേതാവ് ഫിലിപ്പ് തോമസ് (ഡാളസ്) സ്ഥാനമേറ്റു. റീജനല്‍ ജനറല്‍ സെക്രട്ടറി ആയി പ്രവര്‍ത്തിച്ചു വന്നിരുന്ന സുധീര്‍ നമ്പ്യാര്‍ (ന്യൂജേഴ്സി) അമേരിക്ക റീജിയന്‍ പ്രസിഡന്റായി സ്ഥാനമേറ്റു. നിലവിലുള്ള പ്രസിഡന്റ് സ്ഥാനം ഒഴിയേണ്ടതായി വന്ന സാഹചര്യത്തിലാണ് സുധീര്‍ നമ്പ്യാര്‍ തല്‍സ്ഥാനം ഏറ്റെടുത്തത്. പിന്റോ കണ്ണമ്പള്ളി (ന്യൂജേഴ്സി) ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റു. താമസിയാതെ നാമനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ചു കൊണ്ട് തിരഞ്ഞെടുപ്പ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ അറിയിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപകരില്‍ പ്രധാനിയായ ഡോ. ജോര്‍ജ് ജേക്കബ് രക്ഷാധികാരിയായി പിന്തുണ തുടരുമെന്നറിയിച്ചു. അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോ കോയിക്കലേത്ത് (ന്യൂയോര്‍ക്ക്), ബോര്‍ഡ് അംഗങ്ങളായി എബ്രഹാം ജോണ്‍ (ഓക്ലഹോമ), ജേക്കബ് കുടശ്ശനാട് (ഹൂസ്റ്റണ്‍), നിബു വെള്ളവന്താനം (ഫ്ലോറിഡ), ജോണ്‍ തോമസ് (ന്യൂജേഴ്സി), തോമസ് മൊട്ടക്കല്‍, കോശി ഉമ്മന്‍, ദീപക് കൈതക്കപ്പുഴ, ജോര്‍ജ് ഫ്രാന്‍സിസ്, എലിയാസ് കുട്ടി പത്രോസ്, പ്രമോദ് നായര്‍, വര്‍ഗീസ് അലക്‌സാണ്ടര്‍ എന്നിവരും തുടരും.

എല്‍ദോ പീറ്റര്‍ (ഹൂസ്റ്റണ്‍) വൈസ് പ്രസിഡന്റായി തുടരും. ഫിലിപ്പ് മാരേട്ട് വൈസ് ചെയര്‍മാന്‍ ഇന്‍ ചാര്‍ജ് ഓഫ് റീജിയന്‍ ആയി ചുമതലയേറ്റു. വികാസ് നെടുമ്പള്ളില്‍ (വൈസ് ചെയര്‍ ഇന്റര്‍നാഷനല്‍ ഫോറംസ്), ആയി ശാന്താ പിള്ള (വുമന്‍ വൈസ് ചെയര്‍ പേഴ്‌സണ്‍), ഓര്‍ഗനൈസഷന്‍ വികസന വൈസ് പ്രെസിഡന്റായി ശ്രീ ജോണ്‍സന്‍ തലച്ചെല്ലൂര്‍, ട്രഷറര്‍ ആയി സെസില്‍ ചെറിയാന്‍ സി. പി. എ. (ഡാളസ്) എന്നിവരും ചുമതലയേറ്റു.

തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായി മേരി ഫിലിപ്പ് (ന്യൂയോര്‍ക്ക്), ചെറിയാന്‍ അലക്‌സാണ്ടര്‍ (ഡാളസ്) എന്നിവര്‍ പ്രവര്‍ത്തിക്കും. ശോശാമ്മ ആന്‍ഡ്രൂസ് (ന്യൂയോര്‍ക്ക്), ബിജു തോമസ്, മാത്യൂസ് പോത്തന്‍ (ടോറോന്റോ), മാത്തുക്കുട്ടി ആലുംപറമ്പില്‍ (ചിക്കാഗോ), മാത്യു തോമസ് (ഫ്‌ലോറിഡ), വര്‍ഗീസ് കെ വര്‍ഗീസ് (ഡാളസ്), ജെറിന്‍ നീതുക്കാട്ട് (ടോറോന്റോ), ജോമോന്‍ ഇടയാടിയില്‍ (ഹൂസ്റ്റണ്‍), റോയ് മാത്യു, മാത്യു മുണ്ടക്കല്‍, ഡോ. അനൂപ് പുളിക്കല്‍ (ഫ്‌ലോറിഡ), ത്രേസ്യാമ്മ നാടാവള്ളി, പുന്നൂസ് തോമസ് (ഒക്‌ലഹോമ), തോമസ് വര്‍ഗീസ് (മെരിലാന്‍ഡ്), ജെയിംസ് കിഴക്കേടത്തു (ഫിലഡല്‍ഫിയ) മുതലായവര്‍ വിവിധ ഫോറങ്ങളില്‍ പ്രവര്‍ത്തിക്കും. വിവിധ ഫോറങ്ങളില്‍ പല തസ്തികകളും പൂര്‍ത്തിയാക്കാനുണ്ട്. താമസിയാതെ ഒഴിവുകള്‍ നികത്തി കമ്മിറ്റി വിപുലീകരിക്കുമെന്നു പ്രസിഡന്റ് സുധീര്‍ നമ്പ്യാര്‍ അറിയിച്ചു.

വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപക നേതാക്കളായ ഡോ. ജോര്‍ജ് ജേക്കബ്, ആന്‍ഡ്രൂ പാപ്പച്ചന്‍, അലക്‌സ് കോശി വിളനിലം മുതലായവര്‍ ലയനം നടന്നതില്‍ സന്തോഷം പ്രകടിപ്പിച്ചതായി പി.സി. മാത്യു പറഞ്ഞു. ഒന്ന് ഒന്നിലേക്ക് ചേരുകയല്ല നേരെ മറിച്ചു രണ്ടു വിഭാഗങ്ങള്‍ ഒത്തൊരുമയോടെ ഒന്നാകുകയാണുണ്ടായതെന്നു ചെയര്‍മാന്‍ ഫിലിപ്പ് തോമസ് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top