Flash News

ഒറ്റ ചാർജിൽ 517 മൈൽ ദൂരപരിധിയിലുള്ള ആഡംബര ഇവി സെഡാനുമായി ലൂസിഡ് മോട്ടോർസ്, ടെസ്ലക്കൊരു വെല്ലുവിളി

August 19, 2020 , അജു വാരിക്കാട്

കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൂസിഡ് മോട്ടോഴ്‌സിൽ നിന്നുള്ള ആദ്യത്തെ ഓൾ-ഇലക്ട്രിക് കാർ “ലൂസിഡ് എയർ” ഒരു പുതിയ വ്യവസായ മാനദണ്ഡം കൊണ്ടുവരുമെന്നാണ് വിദഗദ്ധർ അഭിപ്രായപ്പെടുന്നത്. ഇപ്പോഴത്തെ ഏറ്റവും ദൂരപരിധി നൽകുന്ന ടെസ്‌ലയുടെ “മോഡൽ എസ്” ന്റെ ഒറ്റ ചാർജിന് 402മൈൽ എന്നത് പഴങ്കഥ ആകുമെന്നാണ് ലൂസിഡ് മോട്ടോർസ് പറയുന്നത്. അടുത്ത വർഷം അരിസോണയിൽ നിർമിക്കുന്ന പ്ലാന്റിൽ “ലൂസിഡ് എയർ” ഉത്പാദനം ആരംഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

എഞ്ചിനീയറിംഗ് കൺസൾട്ടിംഗ് സ്ഥാപനമായ FEV നോർത്ത് അമേരിക്കയാണ് ഫലങ്ങൾ പരിശോധിച്ച് വിവരങ്ങൾ പുറത്തു വിട്ടത്. സൗദി അറേബ്യയുടെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പിന്തുണയുള്ള ലൂസിഡ് മോട്ടോർസ് അവരുടെ “ലൂസിഡ് എയർ” എന്ന ആഡംബര ഇവി സെഡാന്റെ അന്തിമ പതിപ്പ് സെപ്റ്റംബർ 9 ന് പുറത്തിറക്കും എന്നറിയിച്ചു. എന്നാൽ അതിനു മുൻപുതന്നെ 1,000 ഡോളർ നിക്ഷേപത്തിലൂടെ റീസർവേഷൻ ആരംഭിച്ചു എന്ന് ടെസ്ലയുടെ മുൻ എഞ്ചിനീറിങ് വിഭാഗം വൈസ് പ്രസിഡന്റും ഇപ്പോഴത്തെ ലൂസിഡ് മോട്ടോർസ്,സി ഇ ഓ യും ആയ പീറ്റർ റാവ്‌ലിൻസൺ അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top