കേരള ലിറ്റററി സൊസൈറ്റിയുടെ അക്ഷരശ്ലോക സദസ്സ് ഈ ഓണത്തിന്‌

ഡാളസ് : മലയാള ഭാഷാസ്നേഹികൾ വിനോദത്തിനായി അനുവർത്തിച്ചു പോന്നിരുന്ന സാ‌ഹിത്യാതിഷ്ഠിതകലാരൂപമായ അക്ഷരശ്ലോക സൗഹൃദ സദസ്സ് കെ എൽ എസ് ന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 29, ശനിയാഴ്ച രാവിലെ 10.30 മണിക്ക് സൂം (ഓൺലൈൻ ) സംവിധാനത്തിലൂടെ നടത്തപ്പെടുന്നു. ഏറെയും മലയാളത്തിലുള്ള മാധുര്യം തുളമ്പുന്ന വൃത്തബന്ധിതമായ ഉത്കൃഷ്ടങ്ങളായ ഭാവശ്ലോകങ്ങൾ താളത്തിൽ ചൊല്ലി തനിമയൊട്ടും ചോരാതെ അവതരിപ്പിച്ച്‌ പഴയകാലതെളിമയാർന്ന ഓർമയും അനുഭവവും സമ്മാനിക്കുവാൻ അക്ഷരശ്ലോക വിശാരദരായ സർവശ്രീ. ഉമേഷ്‌ നായർ, രാജേഷ് വർമ്മ, ഹരിദാസ് മംഗലപ്പള്ളി, രവി രാജ, ഉമാ രാജ, ബിന്ദു വർമ്മ തുടങ്ങിയവരടക്കം പതിനഞ്ചിൽപരം കാവ്യാസ്വാദകർ പങ്കെടുക്കുന്നു. സദസ്സിലുള്ളവർക്കും പങ്കെടുക്കാവുന്ന രീതിയിലാണു ഈ അക്ഷരശ്ലോകവേദി ക്രമീകരിച്ചിരിക്കുന്നത്.

അക്ഷരശ്ലോകനിയമങ്ങൾ കഴിവതും പൂർണ്ണമായി പാലിച്ചുതന്നെയായിരിക്കും ഈ പരിപാടി. “അമ്പത്തൊന്നക്ഷരാളീ ” എന്നു തുടങുന്ന ശ്ലോകത്തിൽ തുടങ്ങി , മുൻപു ചൊല്ലുന്ന നാലുവരി ശ്ലോകത്തിന്റെ മൂന്നാമത്തെ വരിയിലെ ആദ്യ അക്ഷരം കൊണ്ട് അടുത്തയാൾ ശ്ലോകം ചൊല്ലണം‌ എന്നതാണ്‌ പ്രധാന നിയമം. അമേരിക്കയിൽ തന്നെ താമസിക്കുന്ന അക്ഷരശ്ലോക വിദഗ്ധനായ ശ്രീ. ഉമേഷ്‌ നരേന്ദ്രന്റെ അവതാരകനായുള്ള സാന്നിധ്യം ഈ സാഹിത്യസദ്യയെ അറിവുണർത്തുന്നതും ആസ്വാദ്യകരവും ആക്കിത്തീർക്കും എന്ന് സംശയലേശമന്യേ പറയാം. അനൂപ സാം മോഡറേറ്ററായിരിക്കും.

എല്ലാ സാഹിത്യകുതുകികളെയും കേയെല്ലെസ്സിന്റെ ഈ ഓണക്കാല വിരുന്നിലേക്കു സ്വാഗതം ചെയ്യുന്നു.

കൂടുതൽ വിവരങ്ങൾക്ക്‌ : സെക്രട്ടറി 469 328 4521.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment