Flash News

ഓർമ്മയിലെ കർക്കിടക കാഴ്ചകൾ (ഭാഗം 13)

August 19, 2020 , ഹണി സുധീർ

കർക്കിടക കുളിരിനു ഇത്തിരി തെളിച്ചം പകർന്നു പൊന്നിൻ ചിങ്ങം വരവാകാറായി.

പണ്ടൊക്കെ കർക്കിടക തീർപ്പു പെരുമഴയിൽ ആയിരുന്നു സന്ധ്യ ആകുമ്പോഴക്കും കൊടുംകാറ്റും പേമാരിയും വരും. കല്യൻ പോണ പോക്ക് എന്ന് പറയും. അമ്മമ്മ. ഇന്ന് തെളിമാനം.

ഒരറുതിക്ക്‌ അവസാനം എന്ന് കരുതും.

കർക്കിടകം ഒന്ന് മുതൽ വച്ച ശീപോതിയുടെ ഇലയും പൂക്കളും എല്ലാം കൂട്ടി കെട്ടി ചേട്ട കളയുന്ന ദിവസവും കൂടി ആണ്‌ കർക്കിടകം മുപ്പത്. ചൂലും പഴയ മുറവും പൊട്ടിയ പാത്രങ്ങളും എല്ലാം പറമ്പിലെ ആളൊഴിഞ്ഞ മൂലയിൽ കൊണ്ടിടും. മൂധേവിയേ പുറത്താക്കി പടിയടച്ചു ശീപോതിയെ (ശ്രീദേവി )യേ കുടിയിരുത്തുന്നതാണ് ഐതിഹ്യം..

വീടും പരിസരങ്ങളും വൃത്തിയാക്കി വക്കുക എന്നതാകും ഇത്തരം ആചാരങ്ങളിൽ നിന്നും നമ്മൾ മനസിലാക്കി എടുക്കേണ്ടത്.

സന്ധ്യാനേരങ്ങളിൽ തെളിഞ്ഞു കത്തുന്ന വിളക്ക്. തേച്ചു മിനുക്കിയ വിളക്കിൽ നിന്നുള്ള പ്രഭയുടെ കാഴ്ച ഒരു കുളിർമയാണ്‌. ചില ദീപങ്ങൾ അകമേ കയറി കുടിയിരിക്കും. മനസ്സിൽ പ്രഭ ചൊരിയാൻ ഇന്നും ഏതു പ്രതിസന്ധിയിലും മനസിലെ നിറദീപത്തെ ഉള്ളുരുകി ഓർത്താൽ മതി. അത്രക്ക്‌ ശക്തിയാണ്, അസ്തമയങ്ങളിലെയോ പ്രഭാതങ്ങളിലെയോ ദീപം തന്നെ ആവണം എന്നില്ല….മനസ്സിൽ ആവാഹിക്കാൻ.

ഓരോ മാസങ്ങളും ഓരോരോ ഉണർവുകൾ ആണ്‌ സമ്മാനിക്കുന്നത്….. മാനവും മനസും തെളിയട്ടെ… കള്ളകർക്കിടകം മാറി പൊന്നിൻ ചിങ്ങത്തിലേക്കു…കൊയ്ത്തിന്റെ ഈരടികൾ തുടങ്ങാറായി…..


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top