Flash News

കര്‍ഷകന്റെ കസ്റ്റഡി മരണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ് കക്ഷിചേരുന്നു

August 20, 2020 , പ്രസ് റിലീസ്

കൊച്ചി: പത്തനംതിട്ടയിലെ ചിറ്റാറില്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലിരിക്കെ മരിച്ച പൊന്നു എന്ന മത്തായിയുടെ മരണത്തിന് കാരണക്കാരായവര്‍ക്കെതിരെയുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുന്ന സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മത്തായിയുടെ ഭാര്യ ഷീബ മോള്‍ ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് പെറ്റീഷനില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് കക്ഷി ചേരുന്നതിനായി ഹൈക്കോടതിയില്‍ ഹര്‍ജി കൊടുത്തുവെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന ചെയര്‍മാന്‍ ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു.

മത്തായിയുടെ കസ്റ്റഡിമരണത്തിലും സമാനമായ മറ്റ് ഒട്ടനവധി ഫോറസ്റ്റ് അധികാരികള്‍ പ്രതികളായ കേസുകളിലും ഇരയാക്കപ്പെട്ട ആളുകള്‍ക്ക് നീതി കിട്ടാത്തതുമൂലമാണ് രാഷ്ട്രീയ കിസാന്‍ മഹാ സംഘിന്റെ സംസ്ഥാന കണ്‍വീനറൂം വി ഫാം ചെയര്‍മാനുമായ ജോയി കണ്ണഞ്ചിറ ഹൈക്കോടതി അഭിഭാഷകരായ ജെ.ആര്‍ പ്രേംനവാസ്, സുമീന്‍ എസ്, ബിനോയ് തോമസ്, ബേസില്‍ കെ തങ്ങള്‍ എന്നിവര്‍ മുഖേന കേരള ഹൈക്കോടതിയില്‍ ഷീബ മോള്‍ ഫയല്‍ചെയ്ത ണ. ജ (ഇ) 16593/20 നമ്പര്‍ കേസില്‍ കക്ഷി ചേരുന്നതിനുവേണ്ടി ഹര്‍ജി ഫയല്‍ ചെയ്തത്. ജോസ് കണ്ണഞ്ചിറ ഫയല്‍ചെയ്ത ഹര്‍ജി ബഹു. കേരള ഹൈക്കോടതി ക അ 1/20 ആയി നമ്പര്‍ ചെയ്തത് റിട്ട് പെറ്റീഷനോടൊപ്പം പരിഗണനയ്ക്ക് എടുത്തു.

കര്‍ഷകരെ ദ്രോഹിക്കുന്ന ഫോറസ്റ്റ് അധികാരികളുടെ ക്രൂരതകളില്‍ അവസാനത്തേത് ആയിരിക്കണം പൊന്നു എന്ന മത്തായിയുടെ മരണമെന്നും ഇനി ഇത്തരം ഉദ്യോഗസ്ഥ പീഢനങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ലെന്നുമുള്ള ഉറച്ചതീരുമാനമാണ് കേസില്‍ കക്ഷി ചേരുന്നതിനുള്ള തീരുമാനത്തിലേക്ക് കര്‍ഷക സംഘടകളെ എത്തിച്ചതെന്നും വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. തുടര്‍നടപടികള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന ആസൂത്രിതനീക്കം ജനാധിപത്യഭരണത്തിന് ചേര്‍ന്നതല്ല. കര്‍ഷകരെ പീഡിപ്പിച്ച് ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന നയം ഇടതുപക്ഷ ഭരണസംവിധാനങ്ങള്‍ക്ക് ഭൂഷണമല്ല. യഥാര്‍ത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം നിലനില്‍ക്കെ തെളിവുകള്‍ നശിപ്പിച്ച് സംഘടനാ നേതാക്കളെ സംരക്ഷിക്കുവാനാണ് വനം-കൃഷി വകുപ്പുകള്‍ ശ്രമിക്കുന്നത്. മത്തായിയുടെ കുടുംബത്തിന് നീതി കിട്ടാതെ പിന്നോട്ടില്ലന്ന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന നേതൃയോഗം തീരുമാനിച്ചു.

അഡ്വ.ബിനോയ് തോമസ്
ജനറല്‍ സെക്രട്ടറി
രാഷ്ട്രീയ കിസാന്‍ മഹാസംഘ്
മൊബൈല്‍: 790 788 1125


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top