Flash News

ഓർമയിലെ ചിങ്ങമാസം (ഭാഗം 14)

August 20, 2020 , ഹണി സുധീര്‍

കള്ളകർക്കിടകത്തിൽ നിന്നും നമ്മൾ പൊൻ ചിങ്ങത്തിലേക്ക്‌ കടന്നു. ചിങ്ങം ഒന്ന് കർഷക ദിനം കൂടിയാണല്ലൊ. മുണ്ട് മുറുക്കി ഉടുത്തു പണിത വിളവ് എടുക്കാറാകുമ്പോൾ ഉള്ള സന്തോഷം എല്ലാ കർഷകരിലും ഉണ്ടാകുന്ന സമയവും…

“ഇത്തിരി കഷ്ടം സഹിച്ചു കഴിഞ്ഞാൽ കിട്ടുന്ന സന്തോഷത്തിനു ഒത്തിരി മധുരം ണ്ടാകുംന്നല്ലേ”

സൂര്യൻ ചിങ്ങം രാശിയിലേക്ക് കടക്കുന്ന ഈ സമയം, പല രാശികളിലും മാറ്റങ്ങൾ കാണും. ചിങ്ങം ഒന്നിനാണ് വിവിധ കാർഷിക മേഖലയിൽ ഉള്ള കർഷകരെ ആദരിക്കാറുള്ളത് .

കാലാവസ്ഥയിലും മനസ്സിലും എല്ലാം ഒരു ആഘോഷ അന്തരീക്ഷം നമ്മൾ അറിയാതെ കടന്നു വരുന്നു.

പാടത്തും പറമ്പിലും ഒക്കെയായി തുമ്പ പൂക്കൾ തലപൊക്കി തുടങ്ങി കൂടെ മുക്കുറ്റി പൂക്കളും. കുഞ്ഞി തെങ്ങുപോലെ ഉള്ള മുക്കുറ്റിയേ പൂവിട്ടു കാണാൻ ചിങ്ങം എത്തണം. എങ്ങും തുമ്പികളും പൂമ്പാറ്റകളും പാറി നടക്കുന്നു.

മാവേലിയും ഓണപൂക്കളങ്ങളും ഓണക്കോടിയും ഓണപ്പാട്ടുകളും ഓണസദ്യയും എല്ലാം അടുത്തെത്തിയ പോലെ. ആഘോഷത്തിന്റെ വരും നാളെകൾക്കായി കാത്തിരിക്കാം.

പുതുവർഷ ആശംസകൾ


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top