Flash News

സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിലെ നിത്യ സന്ദര്‍ശകയായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

August 20, 2020 , ആന്‍സി

നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണ്ണം കടത്തി എന്‍ ഐ എയുടെ പിടിയിലായ മുഖ്യ പ്രതി സ്വപ്ന സുരേഷ് ക്ലിഫ് ഹൗസിലെ നിത്യ സന്ദര്‍ശകയായിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ട്. സ്വപ്നയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷനും ജിപിഎസ് ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് ഈ വിവരങ്ങൾ കണ്ടെത്തിയിരിക്കുന്നത്. സ്വപ്‌ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ സ്ഥിരം സന്ദര്‍ശകയായിരുന്നു എന്നാണ് ഇത് സൂചന നൽകുന്നത്. ഈ വര്‍ഷം ആറു മാസത്തിനുള്ളില്‍ കുറഞ്ഞത് പത്തു തവണയെങ്കിലും സ്വപ്ന ക്ലിഫ് ഹൗസില്‍ എത്തിയിരുന്നുവെന്നും, ജൂണ്‍ മാസത്തില്‍ മാത്രം നാലു തവണ ക്ലിഫ് ഹൗസില്‍ സന്ദര്‍ശനം നടത്തിയെന്നുമാണ് വിവരം.

ലൈഫ് മിഷന്‍ പദ്ധതിയിലൂടെ കമ്മീഷന്‍ ഏജന്റായി പ്രവര്‍ത്തിച്ച സ്വപ്ന രണ്ടു തവണ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും യുണിടാക് ബില്‍ഡേഴ്സ് ഉടമ എന്‍ഫോഴ്‌മെന്റിന് മൊഴി നല്‍കി.

ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സ്വപ്നയാണ് യുണിടാക് ബില്‍ഡേഴ്സ് ഉടമയോട് ശിവശങ്കറിനെ കാണാന്‍ നിർദേശിക്കുന്നത്. സര്‍ക്കാര്‍ തലത്തില്‍ തുടര്‍ന്നുളള സഹായങ്ങള്‍ എല്ലാം ചെയ്തു കൊടുത്തത് ശിവശങ്കറായിരുന്നു. വിവിധ വകുപ്പുകളിൽ ശിവശങ്കര്‍ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം യുണിടാക് ബില്‍ഡേഴ്സ് ഉടമക്ക് നല്‍കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോണ്‍സുലേറ്റിലെ ഫിനാന്‍സ് ഓഫീസര്‍ ഖാലിദിന് കൈക്കൂലി നല്‍കിയശേഷമാണ് താന്‍ ശിവശങ്കറുമായി കൂടിക്കാഴ്ച നടത്തിയതെന്നും, യുണിടാക് ബില്‍ഡേഴ്സ് ഉടമ എന്‍ഫോഴ്‌മെന്റിന് മൊഴി നൽകിയിട്ടുണ്ട്. വിവിധ വകുപ്പുകളിൽ ശിവശങ്കര്‍ വിളിച്ച് പദ്ധതിക്ക് അനുകൂല സഹായം യുണിടാക് ബില്‍ഡേഴ്സ് ഉടമക്ക് ചെയ്തു കൊടുക്കാൻ നിര്‍ദ്ദേശിച്ചതായി യുണിടാക് ഉടമയുടെ മൊഴിയില്‍ പറയുന്നുണ്ട്.

കമ്മീഷന്‍ തുകയില്‍ നിന്നും സ്വപ്‌ന മാറ്റി വെച്ച ഒരു കോടി ആര്‍ക്ക് വേണ്ടി? ഉത്തരം തേടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് ലഭിച്ച കമ്മീഷന്‍ തുക സ്വപ്‌ന സര്‍ക്കാരിലെ മറ്റ് ഉന്നതരുമായി പങ്കിട്ടുണ്ടെന്ന സംശയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ്. സ്വപ്‌ന ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരു കോടിയിലധികം വരുന്ന തുക മറ്റാര്‍ക്കോ വേണ്ടിയുള്ളതാണെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതാര്‍ക്ക് വേണ്ടിയാണെന്ന കാര്യം സ്വപ്‌ന വെളിപ്പെടുത്തിയിട്ടില്ല. കമ്മീഷന്‍ തുകയില്‍ വ്യക്തത വരുത്താനായി യൂണിടാക്ക് ഉടമയെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും.

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി 20 കോടി രൂപയുടേതാണ്. ഇതിനായി 4 കോടി 30 ലക്ഷം രൂപയാണ് യൂണിടാക്ക് കമ്പനി കമ്മീഷന്‍ വകയായി കൊടുത്തത്. ഇതില്‍ മൂന്ന് കോടിയിലേറെ തുക സ്വപ്‌നയും സന്ദീപും യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനും കരാറില്‍ ഒപ്പിട്ട ഈജിപ്ഷ്യന്‍ പൗരനും കൂടി വീതിച്ചെടുത്തു. ബാക്കി വന്ന ഒരു കോടി രൂപ സ്വപ്ന ലോക്കറില്‍ സൂക്ഷിക്കുകയായിരുന്നു. ഈ തുക ആര്‍ക്ക് വേണ്ടിയാണെന്ന കാര്യമാണ് ഇനി കണ്ടെത്താനുള്ളത്. സര്‍ക്കാരില്‍ നിന്നുള്ള ഉന്നതര്‍ക്ക് വേണ്ടിയാകാം എന്നാണ് ഇഡിയുടെ പ്രാഥമിക നിഗമനം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top