Flash News
ധർമ്മേന്ദ്രയും ഹേമമാലിനിയും വീണ്ടും മുത്തച്ഛനും മുത്തശ്ശിയുമായി, അതും ഇരട്ട പേരക്കുട്ടികളുടെ !   ****    പ്രസവശേഷം വീണ്ടും ഷൂട്ടിംഗിലേക്ക് മടങ്ങിവരും: അനുഷ്ക ശര്‍മ്മ   ****    പാലാരിവട്ടം പാലം നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ മുന്‍ മന്ത്രിയെ അറസ്റ്റു ചെയ്യാമെങ്കില്‍ എന്തുകൊണ്ട് കിഫ്ബി ചെയര്‍മാനെ അറസ്റ്റു ചെയ്യുന്നില്ല?: അഡ്വ. വീണാ നായര്‍   ****    ഓഖി ദുരന്തം കഴിഞ്ഞിട്ട് മൂന്നു വര്‍ഷം; തോമസ് ഐസക്ക് പ്രഖ്യാപിച്ച രണ്ടായിരം കോടി രൂപയുടെ പുനരധിവാസ പാക്കേജ് വെള്ളത്തില്‍ വരച്ച വര പോലെയായി   ****    ജഡായുപ്പാറ നിക്ഷേപകരെ രാവീവ് അഞ്ചല്‍ വഞ്ചിച്ചെന്ന്, നാല്പതു കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപണം   ****   

Gmail സേവനങ്ങള്‍ ആഗോള തലത്തില്‍ തടസ്സപ്പെട്ടു, പ്രശ്നം അടിയന്തിരമായി അന്വേഷിക്കുന്നുണ്ടെന്ന് ഗൂഗിള്‍

August 20, 2020 , ഹരികുമാര്‍

ലോകമെമ്പാടുമുള്ള വർദ്ധിച്ചുവരുന്ന ഉപയോക്താക്കളുടെ എണ്ണം ജിമെയില്‍ സേവനങ്ങളെ തടസ്സപ്പെടുത്തിയതായി ഗൂഗിള്‍. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ്  പ്രശ്നം ശ്രദ്ധയില്‍ പെട്ടതെന്നും അതേക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഗൂഗിള്‍ വ്യക്തമാക്കി.

ചില ഉപയോക്താക്കൾ‌ക്ക് Gmail അയ‌ക്കുമ്പോഴുള്ള പ്രശ്‌നങ്ങൾ‌, റെക്കോർഡിംഗ് പ്രശ്‌നങ്ങൾ‌, ഡ്രൈവിൽ‌ ഫയൽ‌ പ്രശ്‌നങ്ങൾ‌ സൃഷ്‌ടിക്കൽ‌, അഡ്‌മിൻ‌ കൺ‌സോളിൽ‌ CSV ഉപയോക്തൃ അപ്‌ലോഡ് പ്രശ്നങ്ങൾ‌, Google ചാറ്റിൽ‌ സന്ദേശമയക്കുമ്പോഴുള്ള പ്രശ്നങ്ങള്‍ എന്നിവയെല്ലാം ഗൂഗിള്‍ അന്വേഷിക്കുന്നുണ്ട്.

ജിമെയിലിന്റെ സേവനം തടസ്സപ്പെട്ടതായി ഉപഭോക്താക്കൾ സോഷ്യല്‍ മീഡിയ വഴി വിവരങ്ങൾ പങ്കുവെക്കുന്നതോടെയാണ് ലോകമെങ്ങും ഗൂഗിള്‍ സര്‍വീസ് ഭാഗീകമായി തകരാറായ വിവരം പുറത്തറിയുന്നത്. ജി മെയിലിന് മാത്രമല്ല, ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള മറ്റ് ഗൂഗിള്‍ സേവനങ്ങള്‍ക്കും തടസ്സം ഉണ്ടായിട്ടുണ്ട്. 59 ശതമാനം പേര്‍ക്ക് ഫയലുകള്‍ അറ്റാച്ച്‌ ചെയ്യാന്‍ കഴിയുന്നില്ല. 28 ശതമാനം പേര്‍ക്ക് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ല. 12 ശതമാനം പേര്‍ക്കാകട്ടെ മെസേജുകള്‍ ലഭിക്കുന്നില്ല. പ്രശ്‌നത്തെ കുറിച്ച്‌ ഗൂഗിളും അവരുടെ ടെക്‌നിക്കല്‍ സംഘവും അന്വേഷണം നടത്തിവരുകയാണ്. ഇത് സംബന്ധിച്ച് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് ഗൂഗിള്‍ നല്‍കുന്ന വിശദീകരണം.

ഇന്ത്യയിലുള്ളവർക്ക് ലോഗിന്‍ ചെയ്യാനോ മെയിലുകള്‍ അയക്കാനോ, അറ്റാച്ച്‌മെന്റുകള്‍ അപ്ലോഡു ചെയ്യാനോ കഴിയുന്നില്ല. ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉപയോക്താക്കളാണ് വ്യാഴാഴ്ച്ച ഇക്കാര്യം പരാതിപ്പെടുന്നത്. കഴിഞ്ഞ രണ്ടര മണിക്കൂര്‍ നേരമായി മെയില്‍ അയക്കാനോ ഫയലുകള്‍ അറ്റാച്ചു ചെയ്യാനോ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ഓസ്‌ട്രേലിയ , ജപ്പാന്‍, തുടങ്ങി ലോകത്തിലെ ഒട്ടുമിക്ക ഇടങ്ങളിലും ഈ പ്രശ്‌നം ഉളളതായി ഡൗണ്‍ഡിറ്റക്ടര്‍.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജിമെയിലില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജൂലൈ മാസത്തില്‍ ഉപയോക്താക്കള്‍ക്ക് മെയില്‍ അക്കൗണ്ട് ലോഗിന്‍ ചെയ്യാന്‍ കഴിയുന്നില്ലെന്ന് പരാതി ഉയർന്നിരുന്നു. അന്ന് പ്രശ്‌നം പരിഹരിക്കപ്പെട്ടിരുന്നുവെങ്കിലും എന്തുകൊണ്ടാണ് ഈ രീതിയിൽ സംഭവിക്കുന്നതെന്ന് ഗൂഗിള്‍ വിശദീകരിച്ചിരുന്നില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top