Flash News

ഓണത്തിനിടയിലും കുഴല്‍ പണ കച്ചവടം

August 21, 2020 , ശ്രീജ

ഓണം പ്രമാണിച്ച് ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധന നടത്തുന്നതിനിടെ രേഖകളില്ലാതെ കേരളത്തിലേക്ക് കടത്തിക്കൊണ്ടു വന്ന 28 ലക്ഷം രൂപ വയനാട് എക്സൈസ് ഇൻ്റലിജൻസും മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി വ്യാഴാഴ്ച രാത്രി പിടികൂടി.

മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെ KL 59 K 4829 ദോസ്ത് വണ്ടിയിൽ നിന്നാണ് കുഴൽ പണം പിടികൂടിയത്. മുത്തങ്ങ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ് പി, ഇൻ്റലിജൻസ് ഇൻസ്പെക്ടർ സുനിൽ M. K , ചെക്ക് പോസ്റ്റിലെ ഇൻസ്പെക്ടർ പി. ബാബുരാജ്, പ്രിവൻ്റീവ് ഓഫീസർമാരായ K K ബാബു, PP ശിവൻ, KJ സന്തോഷ്, K. രമേഷ്, PS വിനീഷ്, KV ഷാജിമോൻ, V.R ബാബുരാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ ദിപു A , വിപിൻ വിൽസൻ എക്സൈസ് ഡ്രൈവർ വീരാൻ കോയ K P എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

തിരൂരങ്ങാടി സ്വദേശികളായ നൗഫൽ (34), യൂനിസ് (37) എന്നിവരെ കസ്റ്റഡിയിലെടുത്തു. തൊണ്ടി മുതലുകളും വാഹനവും കസ്റ്റഡിയിലെടുത്തവരേയും ബത്തേരി പോലീസിന് കൈമാറി. ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി വാഹനപരിശോധന ശക്തിപ്പെടുത്തിയതായി സർക്കിൾ ഇൻസ്പെക്ടർ ജുനൈദ് പി അറിയിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top