Flash News

ശരീര ഭാരം കുറക്കൽ മത്സരത്തിന് തുടക്കമായി

August 21, 2020 , മുനീഷ് അരിമണിച്ചോല

ശരീര ഭാരം കുറക്കൽ മത്സരം ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ്‌ ഇ പി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിക്കുന്നു

ദോഹ: ആരോഗ്യമുള്ള ശരീരത്തിന്റെയും മനസ്സിന്റെയും വീണ്ടെടുപ്പിന് എന്ന ലക്ഷ്യത്തോടെ കൾച്ചറൽ ഫോറം നടത്തുന്ന ശരീര ഭാരം കുറക്കൽ മത്സരത്തിന് തുടക്കമായി.

ബർവ വില്ലേജിലെ കിംസ് ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെന്റർ വൈസ് പ്രസിഡന്റ്‌ ഇ പി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു. കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി മജീദലി അധ്യക്ഷത വഹിച്ച പരിപാടിയിൽ കൾച്ചറൽ ഫോറം ആക്ടിങ് പ്രസിഡന്റ്‌ മുഹമ്മദ്‌ കുഞ്ഞി,പ്രിൻസ് കിംസ് ഹോസ്പിറ്റൽ, നൗഫൽ റേഡിയോ മലയാളം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

കൾച്ചറൽ ഫോറം ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സെക്രട്ടറി താസിൻ അമീൻ സ്വാഗതവും മത്സരത്തിന്റെ കൺവീനർ അനസ് ജമാൽ നന്ദിയും പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top