പീഡിപ്പിക്കപ്പെട്ട ഏഴ് വയസ്സുകാരിയെ വിമൻ ജസ്റ്റിസിൻ്റെ ഇടപെടൽ മൂലം ചൈൽഡ് ലൈൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി

മൂവാറ്റുപുഴ: ഏഴ് വയസ്സുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ വിമൻ ജസ്റ്റിസ് മൂവ്മെൻ്റിൻ്റെ ഇടപെടൽ മൂലം ചൈൽഡ് ലൈൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിത്താമസിപ്പിച്ചു.

മാതാവിനാൽ ഉപേക്ഷിക്കപ്പെട്ടതും പിതാവ് കടുത്ത മദ്യപാനിയുമായ പിഞ്ചു കുട്ടിയാണ് പീഡിപ്പിക്കപ്പെട്ടത്. മൂവാറ്റുപുഴ പോലീസ് പിതൃ സഹോദരൻ്റെ പരാതിയിൽ കേസെടുത്തെങ്കിലും പെൺകുട്ടിയുടെ സുരക്ഷയെ കുറിച്ച് ആശങ്കയുണ്ടായിരുന്നു.

സുരക്ഷ ഉറപ്പാക്കാൻ ചൈൽഡ് ലൈൻ ഉടൻ ഇടപെടണമെന്നും കുട്ടിയെ സുരക്ഷിത ഇടത്തേക്ക് മാറ്റിത്താമസിപ്പിക്കണമെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് ശിക്ഷ ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ട് ചൈൽഡ് ലൈനിലും ചൈൽഡ് വെൽഫെയർ കമ്മിറ്റി ജില്ലാ ചെയർപേഴ്സണും SP, DYSP എന്നിവർക്കും വിമൻജസ്റ്റിസ് മൂവ്മെന്റ് എറണാകുളം ജില്ലാ പ്രസിഡന്റ് ആബിദ വൈപ്പിൻ ഇന്നലെ പരാതി നൽകിയിരുന്നു.

വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം സുമയ്യ, സൂഫിയ, ജാസ്മിൻ എന്നിവരുടെ നേത്യത്വത്തിൽ കുട്ടിയുടെ വീട് സന്ദർശിച്ച് ബന്ധുക്കളുമായി സംസാരിക്കുകയും കുട്ടിയുടെ സുരക്ഷയെക്കുറിച്ച് ആശങ്ക ചൈൽഡ് ലൈനിൽ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

ഇതിനെ തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ കുട്ടിയെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റിത്താമസിപ്പിച്ചു.

പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്നും പ്രതികൾ ശിക്ഷിക്കപ്പെടും വരെ വിമൻ ജസ്റ്റിസ് കൂടെയുണ്ടാകുമെന്നും ജില്ലാ പ്രസിഡന്‍റ് ആബിദ അറിയിച്ചു.

Print Friendly, PDF & Email

Related News

Leave a Comment