Flash News

ഗുരുകുലം സ്കൂൾ ഓൺലൈൻ ക്ലാസ്സുകൾ ആരംഭിക്കുന്നു

August 23, 2020 , പി.പി. ചെറിയാന്‍

ന്യൂയോർക്ക് : ഗുരുകുലത്തിന്റ്റെ ഇരുപത്തിയെട്ടാമതു പ്രവർത്തനവര്ഷം 2020 സെപ്റ്റംബർ 18 നു ആരംഭിക്കുന്നതാണ്. പൂർണ്ണമായും ഓൺലൈൻ ക്ലാസുകൾ (Zoom Video Sessions ) ആണ് സജ്ജീകരിച്ചിരിക്കുന്നത് . കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കാൻ ഈ നടപടി ആവശ്യമാണെന്നാണ് ഗുരുകുലം ഭാരവാഹികളുടെ തീരുമാനം .ഈ പ്രത്യേക അപകട സന്ധിയിൽ യാത്രയും സമ്പർക്കവും ആവുന്നത്ര കുറക്കേണ്ടത് ആവശ്യമാണ്.

പ്രായവും ഭാഷാപരിചയവും കണക്കാക്കി വിദ്യാർഥികളെ പല ലെവലുകളായി തിരിച്ചിരിക്കുന്നു.ഗുരുകുലം വെബ്‌സൈറ്റിൽ നിന്നും രെജിസ്ട്രേഷൻ ഫോം പൂരിപ്പിക്കാവുന്നതാണ് . അപേക്ഷാ ഫോമിലുള്ള മുഴുവൻ ഭാഗങ്ങളും പൂർണ്ണമായി പൂരിപ്പിക്കേണ്ടത് കാര്യക്ഷമമായ ക്രമീകരണത്തിന് ആവശ്യമാണ് .

ഈ പ്രത്യേക സാഹചര്യത്തിലും മുടക്കം കൂടാതെ ഭാഷാസേവനം തുടരാൻ പ്രതിജ്ഞാബദ്ധമാണ് ഗുരുകുലം സ്കൂൾ. ഗുരുകുലം സ്കൂൾ തയ്യാറാക്കിയിരിക്കുന്ന പല നിലവാരത്തിലുള്ള പാഠങ്ങളും അഭ്യാസങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ് .വിദ്യാർഥികൾക്കും മാതാപിതാക്കൾക്കും വളരെ പ്രയോജനകരമാണ് ഈ പാഠങ്ങൾ .എല്ലാ മാതാപിതാക്കളുടെയും , ഗുരുകുലത്തിൻറെ ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങൾ വിനീതമായി അപേക്ഷിക്കുന്നതായി ഫിലിപ്പ് വെമ്പേനിൽ ,ജെ.മാത്യൂസ് , പുരുഷോത്തമൻ പണിക്കർ എന്നിവർ അറിയിച്ചു .

Please see the website for details:


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top