Flash News

പ്രണയ കാലം (കവിത)

August 24, 2020 , ജയശങ്കര്‍ പിള്ള

ചെറുപ്പകാലത്ത് അവന്‍ അമ്മയുടെ കൂടെ
ചൂട് പറ്റി ചുരുണ്ട് കിടന്നു ഉറങ്ങി.
അമ്മ അവനെ കഥപറഞ്ഞു ഉമ്മ വച്ചുറക്കി.
പാല്‍ മണം ഊറും ചുണ്ടില്‍ പുഞ്ചിരി തുളുമ്പി.

അവന്‍ വളർന്നപ്പോള്‍ കഥൾ പോയ് പഠിപ്പുമാത്രം.
അവന്‍ വായനയില്‍ മുഴുകി ഉറങ്ങി
കൌമാരത്തിലെ കിടപ്പുമുറിയുടെ
വാസ്തു ശരിയല്ലാത്തതിനാല്‍ പ്രണയം
കതകു തുറന്നു പുറത്തേയ്ക്കിറങ്ങി ഓടി
ആരോ അതിനെ ഒളിവില്‍ തളച്ചിട്ടു.
നെടു വീർപ്പു മാത്രം ബാക്കിയാക്കി.

പിന്നീട് ആണ് അറിഞ്ഞതു ,പ്രണയം വളർത്തുക
അതിൻ ശിഖരങ്ങൾ തറവാടിന്ന് പുറത്തേയ്ക്കു നീട്ടി
മുറ്റത്ത്‌ പന്തലിട്ടു ,താള മേളങ്ങളോടെ
പ്രണയാതെ ആരോ കെട്ടിച്ചയച്ചു,
നിന്റെ ചിത്രം വരച്ചും മായ്ചും
വളർന്നു തളർന്നപ്പോള്‍
അവന്‍ അവന്റെ രൂപം വരച്ചു നോക്കി.
കണ്ണാടിയില്‍ കണ്ട രൂപം, മാറി
കടലാസ്സിൽ കാൽച്ചിലമ്പ്,പള്ളിവാള്‍,
ചെമ്പട്ടിന്റെ ഉടയാടയും.പിന്നെ
മഞ്ഞ ചരടിൽ രാമന്‍ തീർത്ത ആലിലയും..
പിന്നെടെവിടെയോ അവര്‍ കണ്ടുമുട്ടി.
പ്രണയം കാതിൽ പറഞ്ഞു,
‘നീ ഒരുപാടു് ഉടുപ്പുകളില്‍ പൊതിഞ്ഞിരിക്കുന്നു,
എനിക്കു നിന്നിലേയ്ക്കു കടക്കാനാവുന്നില്ല,
പിന്നെങ്ങനെ നിന്റെ ക്ഷണം സ്വീകരിക്കും?’
എല്ലാം അഴിച്ചു അവന്‍ നഗ്നനായി..
വാസ്തുവില്‍ തീർത്ത മുറി അതിനു സാക്ഷി ആയി
അവര്‍ രാമനെ തേടി
വനവാസകാലം കഴിഞ്ഞു രാമന്‍ വരുന്നു.
വഴിമുട്ടിയപ്പോള്‍ പ്രണയം പറഞ്ഞു, നമുക്കു പിരിയാം,
അതെ, പിരിയാം, പക്ഷെ
പിരിയാന്‍ ഇനി ഇഴകളെവിടെ?
പ്രണയത്തിനു പിരിയാന്‍ നേരമായി
പൊട്ടിയ ഇഴകളാൽ പ്രണയം പിരിഞ്ഞു.
അങ്ങിനെ ദിക്കുകൾ വഴിപിരിഞ്ഞു.
പുഴവക്കിലും മരച്ചുവട്ടിലും,പാട വരമ്പത്തും
കാത്തു നിന്നു പ്രണയത്തിൻ ഇഴ പൊട്ടി അവൻ
പ്രവാസത്തിന്റെ മട്ടുപാവിലേക്ക്, ചേക്കേറി
യാഥാര്‍ത്ഥ്യങ്ങളെ പുണർന്ന് സുഖ നിദ്രപൂണ്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top