അശ്വതി : പ്രവര്‍ത്തനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും പൂര്‍ണ്ണതയുണ്ടാകും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനിടവരും. മനസ്സന്തോഷവും ആത്മസംതൃപ്തിയും ഉണ്ടാകും.
ഭരണി : ചെലവ് നിയന്ത്രിയ്ക്കണം. വിജ്ഞാനപ്രദമായ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ഈ ശ്വരപ്രാര്ത്ഥനകളാല് മനോവിഷമത്തിനു കുറവുണ്ടാകും
കാര്‍ത്തിക : ചെറിയ പദ്ധതികള്‍ക്കു രൂപകല്പന ചെയ്യും. സഹപാഠികളെ കാണുവാനും ഗതകാലസ്മരണകള്‍ പങ്കുവെയ്ക്കുവാനും അവസരമുണ്ടാകും.
രോഹിണി : പുതിയ ഉദ്യോഗത്തില്‍ പ്രവേശിയ്ക്കുവാന്‍ അന്യദേശയാത്ര പുറപ്പെടും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. വ്യവസ്ഥകള്‍ പരിഗണിയ്ക്കും.
മകയിരം : വിദേശയാത്രയ്ക്ക് അനുമതി ലഭിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും. താര തമ്യേന കുറഞ്ഞ വിലയ്ക്ക് പൂര്‍വ്വികസ്വത്ത് വാങ്ങുവാന്‍ ധാരണയാകും.
തിരുവാതിര : മഹദ്വ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകും. ബന്ധുക്കള്‍ വിരു ന്നുവരും. സുതാര്യതയുളള പ്രവര്‍ത്തനങ്ങളാല്‍ സമാധാനമുണ്ടാകും.
പുണര്‍തം : യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമുണ്ടാകും. ഭക്ഷ്യവിഷബാധയേല്‍ക്കാതെ സൂക്ഷിയ്ക്കണം. വാഹന ഉപയോഗം സൂക്ഷിയ്ക്കണം.
പൂയ്യം : ഓര്മ്മശക്തികുറയും. പണനഷ്ടമുണ്ടാകും. ആശയവിനിമയങ്ങളില്‍ സൂക്ഷി യ്ക്കണം. നിസ്സാരകാര്യങ്ങള്‍ക്ക് തടസ്സം അനുഭവപ്പെടും.
ആയില്യം : പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കുവാന്‍ സാധിയ്ക്കും. മനസ്സാക്ഷി യ്ക്കു വിരുദ്ധമായ പ്രവൃത്തികളില്‍ നിന്നും പിന്മാറും.
മകം : പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. ആരോഗ്യം തൃപ്തികരമാകും. അസുഖങ്ങള്‍ കുറയും.
പൂരം : യാത്രാക്ലേശത്താല്‍ ലക്ഷ്യസ്ഥാനത്ത് വൈകിയെത്തും. പാര്‍ശ്വഫലങ്ങളുള്ള ഔ ഷധങ്ങള്‍ ഉപേക്ഷിയ്ക്കും. കീഴ്ജീവനക്കാര്‍ക്ക് സാമ്പത്തികസഹായം ചെയ്യും.
ഉത്രം : അന്യദേശയാത്ര പുറപ്പെടും. കുടുംബാംഗങ്ങളുടെ ആവശ്യങ്ങള്‍ പരിഗണി യ്ക്കും. ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും.
അത്തം : പ്രയത്നത്തിന് ഫലമുണ്ടാകുമെങ്കിലും ചെലവ് വര്‍ദ്ധിയ്ക്കും. ചര്‍ച്ചകള്‍ മാറ്റി വെയ്ക്കും. നിഷേധാത്മകമായ നിലപാടില്‍ നിന്നും ഒഴിഞ്ഞുമാറും.
ചിത്ര : ഹ്രസ്വകാലപാഠ്യപദ്ധതിയ്ക്കു ചേരും. ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും. മംഗള കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.വസ്തുതര്‍ക്കം പരിഹരിയ്ക്കും.
ചോതി : മനസ്സമാധാനവും ഐശ്വര്യവും കുടുംബസൌഖ്യവും ദാമ്പത്യഐക്യതയും കാര്യനിര്‍വ്വഹണശക്തിയും സംഘനേതൃത്വവും ഉണ്ടാകും. ധനവിനിമയങ്ങളില്‍ സൂക്ഷിയ്ക്കണം.
വിശാഖം : സംഘടിശ്രമങ്ങള് വിജയിയ്ക്കും. വിശ്വസ്തസേവനത്തിന് പ്രശസ്തിപത്രം ലഭിയ്ക്കും. പ്രത്യേക പരിഗണനയില്‍ അവധിലഭിയ്ക്കും.
അനിഴം : സേവനസാമര്‍ത്ഥ്യത്താല്‍ കാര്യവിജയമുണ്ടാകും. പുതിയ ഭരണസംവിധാനം പ്രാവര്‍ത്തികതലത്തില്‍ കൊണ്ടുവരും.
തൃക്കേട്ട : മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങള്‍ സാധിപ്പിയ്ക്കും. അമിതവ്യയം നി യന്ത്രിയ്ക്കണം.
മൂലം : കുടുംബത്തിലെ അപര്യാപ്തതകള്‍ പരിഹരിയ്ക്കുവാന്‍ നിര്‍ബന്ധിതനാകും. അസുഖങ്ങള്‍ക്ക് കുറവു തോന്നും. അമിതവേഗത ഉപേക്ഷിയ്ക്കണം.
പൂരാടം : ശുചിത്വപരിപാലനത്തില്‍ ശ്രദ്ധകേന്ദ്രീകരിയ്ക്കും. സ്വയംഭരാണാധികാരം ല ഭിയ്ക്കും. വ്യവസ്ഥകള്‍ പാലിയ്ക്കും.
ഉത്രാടം : പ്രതികരണശേഷി വര്‍ദ്ധിയ്ക്കും. മദ്ധ്യസ്ഥര്‍ മുഖാന്തിരം കുടുംബതര്‍ക്കം പ രിഹരിയ്ക്കും. ചര്‍ച്ചയില്‍ വിജയിയ്ക്കും.
തിരുവോണം : യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. പണമിടപാടുകളില്‍ സൂ ക്ഷിയ്ക്കണം. കടം കൊടുക്കരുത്.
അവിട്ടം : ആഗ്രഹങ്ങള്‍ സാധിയ്ക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. പുതിയ പാഠ്യപദ്ധതിയ്ക്കു ചേരുവാന്‍ തീരുമാനിയ്ക്കും.
ചതയം : വ്യവസ്ഥകള്‍ പാലിയ്ക്കും. വീഴ്ചകളുണ്ടാവാതെ സൂക്ഷിയ്ക്കണം. സഹോദ രസഹായ ഗുണമുണ്ടാകും.
പൂരോരുട്ടാതി : പ്രവര്‍ത്തനരംഗം മെച്ചപ്പെടും. മത്സരരംഗങ്ങള്‍ക്ക് പരിശീലനം തുടങ്ങും. പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തി നേടും.
ഉത്രട്ടാതി : വ്യവസ്ഥകള്‍ പാലിയ്ക്കും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. അഹംഭാവം ഉപേക്ഷിയ്ക്കണം.
രേവതി : ഭാര്യാ-ഭര്‍ത്തൃഐക്യതയുണ്ടാകും. പ്രയത്നങ്ങള്‍ക്ക് ഫലമുണ്ടാകും. പുതിയ പാഠ്യപദ്ധതിയെപ്പറ്റി പുനരാലോചിയ്ക്കും.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply