Flash News

പെരിയ കേസ് : സിപിഎം ചെലവ് വഹിക്കണം

August 26, 2020 , പ്രസ് റിലീസ്

തിരുവനന്തപുരം: പെരിയ ഇരട്ട കൊല കേസ് സിബിഐക്ക് വിടാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിച്ച സ്ഥിതിക്ക് , പ്രതികൾക്ക് വേണ്ടി കേസ് നടത്താൻ സർക്കാർ ചെലവഴിച്ച ലക്ഷക്കണക്കിന് തുക സിപിഎമ്മിൽ നിന്നും ഈടാക്കണമെന്ന്ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ ആവശ്യപ്പെട്ടു.

സിബിഐ അന്വേഷണത്തിന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെതിരെ പ്രതികൾക്ക് വേണ്ടി കേരളസർക്കാർ അപ്പീൽ പോയത് ഇരകളോട് ചെയ്ത കൊടും ക്രൂരതയാണ്. പ്രോസിക്യുഷൻ ഭാഗത്തു നിന്ന്കൊലപാതകത്തിനിരയായവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ സർക്കാർ ബാധ്യസ്ഥമാണ്. എന്നിട്ടും ലക്ഷങ്ങൾ ചിലവിട്ട് മുൻസോളിസിറ്റർ ജനറൽ ഉൾപ്പെടെ പ്രഗത്ഭ അഭിഭാഷകരെ അണിനിരത്തി കേസ് വാദിക്കുകയും സിബിഐ അന്വേഷണംനടക്കാതിരിക്കുന്നതിന് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്തത് കോടതി വ്യവഹാരങ്ങളുടെ ചരിത്രത്തിലെ ഇരുളടഞ്ഞഅധ്യായമാണ്.

സിപിഎമ്മിന്റെ അരും കൊലപാതകങ്ങളെ വെള്ളപൂശി പ്രതികളെ മഹത്വവൽക്കരിക്കാനുള്ള പ്രവണത സിപിഎമ്മിൽവർദ്ധിച്ചുവരികയാണ്. പ്രതികൾ സ്വന്തം പാർട്ടിക്കാരാണെങ്കിൽ സംരക്ഷിക്കാനും രക്ഷപെടുത്താനും സിപിഎം ഭരണ യന്ത്രത്തെദുർവിനിയോഗം ചെയ്യുന്നു. പെരിയ കേസിൽ സുപ്രീം കോടതി വരെ കേരള സർക്കാകർ നിയമയുദ്ധം നടത്തിയെന്ന് വരാം.

പൊതു ഖജനാവിലെ പണം ഉപയോഗിച്ച് പ്രതികൾക്ക് വേണ്ടി കോടതി വ്യവഹാരങ്ങൾ സർക്കാർ നടത്തുകവഴി പ്രോസിക്യുഷന്റെവിശ്വാസ്യതയും നൈതികതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ പ്രസ്താവിച്ചു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top