ഡോ. അമാനുല്ല വടക്കാങ്ങരക്ക് അല്‍ സുവൈദ് ഗ്രൂപ്പിന്റെ ആദരം

ദോഹ: ഇന്റര്‍നാഷണല്‍ അറബിക് ഫെഡറേഷനില്‍ ഖത്തറില്‍ നിന്നുള്ള ആദ്യത്തെ അംഗമായ ഡോ. അമാനുല്ല വടക്കാങ്ങരയെ അല്‍ സുവൈദ് ഗ്രൂപ്പ് ആദരിച്ചു. ഗ്രൂപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗ്രൂപ്പിലെ നിരവധി ജീവനക്കാര്‍ പങ്കെടുത്തു.

ജനറല്‍ മാനേജര്‍ നിയാസ് അബ്ദുല്‍ നാസറും മാനേജിംഗ് ഡയറക്ടര്‍ ഡോ.വി.വി. ഹംസയുടെ മകള്‍ ശൈഖ ഹംസയും ചേര്‍ന്ന് ഡോ. അമാനുല്ലക്ക് ബൊക്കെ നല്‍കി. തുടര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു. കവിത, ബഷീര്‍ ആലുങ്ങല്‍, സനീര്‍ പി നാസര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

അല്‍ സുവൈദ് ഗ്രൂപ്പിനും ജീവനക്കാര്‍ക്കും ഡോ. അമാനുല്ല നന്ദി പറഞ്ഞു.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Related News

Leave a Comment