അശ്വതി : പുത്രപൌത്രാദിസംരക്ഷണത്താല് ആശ്വാസം തോന്നും. വ്യവസ്ഥകള്‍ പാ ലിയ്ക്കും. സ്ഥാപിത വ്യക്തിതാല്പര്യങ്ങള് സമന്വയിപ്പിച്ചു പ്രവര്‍ത്തിയ്ക്കും.
ഭരണി : തീരുമാനങ്ങളില്‍ അബദ്ധങ്ങള്‍ ഉണ്ടാവാതെ സൂക്ഷിയ്ക്കണം. യാത്രാക്ലേശം വര്‍ദ്ധിയ്ക്കും. സ്വസ്ഥത കുറയും.
കാര്‍ത്തിക : നയതന്ത്രങ്ങള്‍ ആവിഷ്കരിയ്ക്കുന്നതില് ലക്ഷ്യപ്രാപ്തിനേടും. അവസര ങ്ങള് പരമാവധി പ്രയോജനപ്പെടുത്തും. ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സഫലമാകും.
രോഹിണി : ആത്മവിശ്വാസവും കാര്യനിര്‍വ്വഹണശക്തിയും വര്‍ദ്ധിയ്ക്കും. ദമ്പതികള്‍ ക്ക് ഒരുമിച്ചു താമസിയ്ക്കുവാന്‍ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
മകയിരം : ശുഭകര്മ്മതല്പരത വര്‍ദ്ധിയ്ക്കും. പുതിയ കര്മ്മമേഖലകള്ക്കുള്ള ആശയ മുദിയ്ക്കും. പുതിയ ഭരണസംവിധാനം സ്വീകരിച്ചു നടപ്പിലാക്കും.
തിരുവാതിര : സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്തും. വസ്തുവി ല്പനയ്ക്ക് ധാരണയാകും.
പുണര്‍തം : സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതിനാല്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിയ്ക്കു വാന്‍ സന്നദ്ധനാകും. ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും.
പൂയ്യം : പുതിയ പാഠ്യപദ്ധതിയ്ക്കു ചേരും. മനസ്സന്തോഷവും ദാമ്പത്യസൌഖ്യവും ഉ ണ്ടാകും. ക്രയവിക്രയങ്ങളില്‍ ലാഭമുണ്ടാകും.
ആയില്യം : ഉപഭോക്താവിന്റെ ആവശ്യപ്രകാരം ഉല്പന്നങ്ങള്ക്ക് ഗുണനിലവാരം വര്ദ്ധി പ്പിയ്ക്കും. സംഘനേതൃത്വസ്ഥാനം ഏറ്റെടുക്കും. സ്വയംഭരണാധികാരം ലഭിയ്ക്കും.
മകം : മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുവാനിടവരും. ആരോഗ്യം തൃപ്തികരമായിരി യ്ക്കും. ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും. മംഗളകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
പൂരം : പണമിടപാടുകളില്‍ സൂക്ഷിയ്ക്കണം. അസൂയാലുക്കള്‍ വര്‍ദ്ധിയ്ക്കും. ഉദാസീന മനോഭാവം വര്‍ദ്ധിയ്ക്കും. യാത്രാക്ലേശത്താല്‍ അസ്വാസ്ഥ്യമനുഭവപ്പെടും.
ഉത്രം : വ്യവസ്ഥകള്‍ പാലിയ്ക്കും. മനസ്സംതൃപ്തിയുണ്ടാകും. സാമ്പത്തികമായി നീക്കി യിരുപ്പ് ഉണ്ടാകും. കുടുംബസൌഖ്യമുണ്ടാകും.
അത്തം : സംഘനേതൃത്വസ്ഥാനം വഹിയ്ക്കും. പ്രവര്‍ത്തനക്ഷമത വര്‍ദ്ധിയ്ക്കും. സന്താ നസംരക്ഷണമുണ്ടാകും. വ്യവസ്ഥകള്‍ പാലിയ്ക്കും.
ചിത്ര : ഗവേഷകര്‍ക്ക് അനുകൂലസാഹചര്യമുണ്ടാകും. സന്താനസൌഖ്യമുണ്ടാകും. പ്ര വര്‍ത്തനങ്ങള്‍ക്ക് ഫലമുണ്ടാകും. കുടുംബാംഗങ്ങളുടെ ആഗ്രഹങ്ങള്‍ സാധിപ്പിയ്ക്കും.
ചോതി : ഭാര്യാ-ഭര്ത്തൃഐക്യതയും സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ചര്‍ച്ചകള്‍ വിജയിയ്ക്കും. ആത്മവിശ്വാസം വര്‍ദ്ധിയ്ക്കും.
വിശാഖം : അസുഖങ്ങളാല്‍ അസ്വാസ്ഥ്യമനുഭവപ്പെടും. കടം കൊടുക്കരുത്. ജാമ്യം നില്‍ക്കരുത്.
അനിഴം : സാമ്പത്തികനീക്കിയിരുപ്പ് ഉണ്ടാകും. വ്യവസ്ഥകള്‍ പാലിയ്ക്കും. പ്രയത്ന ങ്ങള്‍ക്ക് സമ്പൂര്ണ്ണഫലപ്രാപ്തിയുണ്ടാകും.
തൃക്കേട്ട : വിപരീതചിന്തകള്‍ വര്‍ദ്ധിയ്ക്കും. ആത്മവിശ്വാസം കുറയും. അസുഖങ്ങള്‍ വര്‍ദ്ധിയ്ക്കും. വാഹന ഉപയോഗം ഉപേക്ഷിയ്ക്കണം.
മൂലം : കാര്യനിര്‍വ്വഹണശക്തിയും സംഘനേതൃത്വവും ഉണ്ടാകും. വ്യവസ്ഥകള്ക്കതീത മായി പ്രവര്‍ത്തിയ്ക്കും. സല്‍കര്‍മ്മങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യും.
പൂരാടം : ആഗ്രഹങ്ങള്‍ സഫലമാകും. പുണ്യപ്രവൃത്തികള്‍ക്ക് സഹകരിയ്ക്കും. വിതര ണമേഖല ഊര്‍ജ്ജസ്വലമാക്കുവാന്‍ ജോലിക്കാരെ നിയമിയ്ക്കും.
ഉത്രാടം : സന്താനസംരക്ഷണത്താല്‍ ആശ്വാസമുണ്ടാകും. പുതിയ ഉദ്യോഗത്തില്‍ പ്രവേ ശിയ്ക്കുവാന് അന്യദേശയാത്രപുറപ്പെടും.
തിരുവോണം : ആഗ്രഹിയ്ക്കുന്ന കാര്യങ്ങള്‍ സാധിയ്ക്കും. പുതിയ ഉദ്യോഗത്തില്‍ പ്ര വേശിയ്ക്കുവാന് അന്യദേശ യാത്രപുറപ്പെടും. ആഗ്രഹങ്ങള്‍ സഫലമാകും.
അവിട്ടം : ജാമ്യം നില്‍ക്കരുത്. ഇടതുകയ്യിനും ഇടതുകാലിനും ബലക്ഷയമുണ്ടാകും. മ ദ്ധ്യസ്ഥതയ്ക്കു പോകരുത്.
ചതയം : പ്രവര്‍ത്തനരംഗം മെച്ചപ്പെടുത്താന്‍ നിര്‍ദ്ദേശം തേടും. ആരോഗ്യ സംരക്ഷണ ചികിത്സതുടങ്ങും. നിബന്ധനകള്‍ പാലിയ്ക്കുവാന്‍ നിര്‍ബന്ധിതനാകും.
പൂരോരുട്ടാതി : പദ്ധതി ആസൂത്രണങ്ങളില്‍ ലക്ഷ്യപ്രാപ്തിനേടും. സേവനസാമര്ത്ഥ്യ ത്താല്‍ കാര്യവിജയമുണ്ടാകും. കുടുംബസൌഖ്യമുണ്ടാകും.
ഉത്രട്ടാതി : സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ക്കു ശാശ്വതപരിഹാരം കണ്ടെത്തും. ആഗ്രഹ സാഫല്യവും പ്രതാപവും ഐശ്വര്യവും മനസ്സന്തോഷവും കുടുംബസൌഖ്യവും ഉണ്ടാകും.
രേവതി : മുന്‍കോപം നിയന്ത്രിയ്ക്കണം. പരിശ്രമങ്ങള്‍ക്കു ഫലമുണ്ടാവുകയില്ല. വീഴ്ച കളുണ്ടാവാതെ സൂക്ഷിയ്ക്കണം.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply