ഫ്ലോറിഡ: 19 വയസ്സുള്ള യുവതിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റത്തിന് വധശിക്ഷക്ക് വിധിക്കുകയും പിന്നീട് ജീവപര്യന്തമാക്കി മാറ്റുകയും ചെയ്ത കേസില്‍ 37 വര്‍ഷം ജയിലില്‍ കഴിഞ്ഞ റോബര്‍ട്ട് ഡബോയ്സിനെ (55) നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചു.
1983 ൽ ടാന്പയിലാണ് കേസിനാസ്പദമായ സംഭവം. ടാന്പ മാളില ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്കുള്ള യാത്രയില്‍ ബാർബറ എന്ന യുവതിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തി എന്ന കേസിലാണ് റോബർട്ട് അറസ്റ്റ് ചെയ്യപ്പെട്ടത്. പിന്നീട് കോടതി ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തി വധശിക്ഷ വിധിക്കുകയായിരുന്നു.
റോബർട്ട് നിരപരാധിയാണെന്നും കോടതിയിൽ ഹാജരാക്കിയ ഡിഎൻഎ ഉൾപ്പെടെയുള്ള തെളിവുകൾക്കു യാതൊരു അടിസ്ഥാനമില്ലെന്നും 2018 ൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണു റോബർട്ട് കുറ്റക്കാരനല്ലെന്നു കണ്ടെത്തി മോചനത്തിനു കോടതി ഉത്തരവിട്ടത്. ഫ്ലോറിഡ ബോളിംഗ് ഗ്രീൻ ജയിലിൽ നിന്നും പുറത്തുവന്ന റോബർട്ടിനെ സ്വീകരിക്കാൻ മാതാവ് ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ എത്തിയിരുന്നു.
ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി നേരെ ജയിലിലേക്കാണ് പോകേണ്ടിവന്നതെന്നും ജീവിതത്തിന്റെ നല്ലൊരുഭാഗം ജയിലിൽ കഴിയേണ്ടിവന്നതിൽ വേദനയുണ്ടെന്നും റോബർട്ട് പറഞ്ഞു. സസ്യാഹാരം മാത്രം കഴിച്ചു ജയിലിൽ കഴിയേണ്ടിവന്ന തനിക്ക് ക്ഷമാശീലവും എയർകണ്ടീഷൻ പബ്ലിംഗിൽ പരിശീലനവും ലഭിച്ചുവെന്ന് റോബർട്ട് പറഞ്ഞു.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply