Flash News

വേൾഡ് മലയാളി കൗൺസിൽ ഡാളസ് പ്രൊവിൻസിന് നവനേതൃത്വം, തോമസ് എബ്രഹാം ചെയർമാൻ, ഡോ. ഷിബു സാമുവേൽ പ്രസിഡന്റ്

August 28, 2020 , പ്രസ് റിലീസ്

ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡാളസ് ഡിഎഫ്ഡബ്ല്യു പ്രൊവിൻസിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി തോമസ് അബ്രഹാം (ചെയർമാൻ), ഡോ ഷിബു സാമുവേൽ (പ്രസിഡന്‍റ്), അജിത് വർഗീസ് (ജനറൽ സെക്രട്ടറി), ലിജു വർഗീസ് (ജോയിന്‍റ് സെക്രട്ടറി ), തോമസ് ചെല്ലേത് (ട്രഷറർ), എം.എം. വർഗീസ് (വൈസ് ചെയർമാൻ), ജോസഫ്‌ ഓലിക്കൻ (വൈസ് പ്രസിഡന്‍റ് അഡ്മിൻ), ഫ്രിക്സിമോൻ മൈക്കിൾ (അഡ്വൈസറി ബോർഡ് ചെയർമാൻ) എന്നിവരെ തെരെഞ്ഞെടുത്തു .

പുതിയ ഭാരവാഹികൾക്ക് ഗ്ലോബൽ ചെയർമാൻ എ.വി. അനൂപ് , ഗ്ലോബൽ പ്രസിഡന്‍റ് ജോണി കുരുവിള , ഗ്ലോബൽ നേതാക്കളായ ടി.പി. വിജയൻ , എസ്.കെ. ചെറിയാൻ , സി.യു. മത്തായി , തങ്കം അരവിന്ദ്, റീജൺ പ്രസിഡന്‍റ് ജെയിംസ് കൂടല്‍, റീജൺ ചെയർമാൻ ഹരി നമ്പൂതിരി , റീജൺ നേതാക്കളായ വർഗീസ് പി. എബ്രഹാം, ഡോ. ഗോപിനാഥൻ നായർ എന്നിവർ ആശംസകൾ നേർന്നു.

വേൾഡ് മലയാളി കൗൺസിലിന് അമേരിക്കൻ റീജണിൽ 13 പ്രൊവിൻസുകളാണുള്ളത് , ഒൻപത് പോവിൻസുകളിലെ ഇലക്ഷന് പൂർത്തിയയതായി റീജൺ ഇലക്ഷൻ കമ്മീഷണർ രജനീഷ് ബാബു അറിയിച്ചു . ഓഗസ്റ്റ് 31 നു മുന്പ് പ്രൊവിൻസുകളുടെ ഇലക്ഷൻ പൂർത്തികരിക്കുമെന്നും നവംബർ 30 ന് മുൻപ് അമേരിക്ക റീജൺ ഭാരവാഹികളുടെ തെരെഞ്ഞെടുപ്പ് നടക്കുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങിയതായി രജനീഷ് ബാബു അറിയിച്ചു . അമേരിക്കൻ റീജണിന്‍റെ ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകുന്നതിന് ഹരി നമ്പൂതിരി ചെയർമാനായും ഡോ. ഗോപിനാഥൻ നായർ കോഓർഡിനേറ്ററായും വർഗീസ് പി. എബ്രഹാം കൺവീനറായും അഡ്‌ഹോക്ക് കമ്മിറ്റിക്ക് ജനറൽ കൗൺസിൽ അംഗീകാരം നൽകിയതായി റീജൺ പ്രസിഡന്‍റ് ജയിംസ് കുടൽ അറിയിച്ചു .

വേൾഡ് മലയാളി കൗൺസിലിന് ആഗോളതലത്തിൽ ആറു റീജണുകളിലായി 65 പ്രൊവിൻസുകളാണുള്ളത് . 1995 ൽ ന്യൂ ജേഴ്‌സിയിൽ തുടങ്ങിയ വേൾഡ് മലയാളി കൗൺസിൽ സിൽവർ ജൂബിലി വർഷത്തിൽ വിപുലമായ ആഘോഷ പരിപാടികളാണ് റീജൺ തലത്തിലും ഗ്ലോബൽ തലത്തിലും നടത്തുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top