Flash News

വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസിനു പുതിയ നേതൃത്വം

August 29, 2020 , പ്രസ് റിലീസ്

ന്യൂജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ 2020 -2022 ലേക്കുള്ള പുതിയ ഭരണസമിതി ചെയർമാൻ ഡോ ഗോപിനാഥൻ നായർ, പ്രസിഡന്റ് ജിനേഷ് തമ്പി എന്നിവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ എക്‌സിക്യൂട്ടീവ് ഭരണസമിതി ചുവടെ :

ഡോ ഗോപിനാഥൻ നായർ (ചെയർമാൻ), ജിനേഷ് തമ്പി (പ്രസിഡന്റ്), ഡോ ഷൈനി രാജു (സെക്രട്ടറി), രവി കുമാർ (ട്രഷറര്‍) , ജോൺ സക്കറിയ (വൈസ് ചെയര്‍മാന്‍), ശോഭ ജേക്കബ് ( വൈസ് ചെയര്‍പേഴ്സൺ ), രാജൻ ചീരൻ (വൈസ് പ്രസിഡന്റ്), വിദ്യ കിഷോർ (വൈസ് പ്രസിഡന്റ്), മിനി ചെറിയാന്‍ (ജോയിന്റ് സെക്രട്ടറി), ബിനു മാത്യു (യൂത്ത് ഫോറം പ്രസിഡന്റ്) , ശ്രീജിത് അരവിന്ദൻ (യൂത്ത് ഫോറം സെക്രട്ടറി), റിങ്കിൾ ബിജു (വനിതാ ഫോറം പ്രസിഡന്റ് ), എലിസബത്ത് അമ്പിളി കുര്യന്‍ (വനിതാ ഫോറം സെക്രട്ടറി), ഡോ സിന്ധു സുരേഷ് (ടെക്നിക്കൽ ഫോറം പ്രസിഡന്റ്), സജനി മേനോൻ (ടെക്നിക്കൽ ഫോറം സെക്രട്ടറി), മിനി പവിത്രൻ (ചാരിറ്റി ഫോറം പ്രസിഡന്റ്) ഡോ ജെസ്സി തോമസ് (ഹെല്‍ത്ത് ഫോറം പ്രസിഡന്റ് ), സോബിൻ ചാക്കോ (ഹെല്‍ത്ത് ഫോറം സെക്രട്ടറി), അജിത് പ്രഭാകർ (ഐ ടി ഫോറം പ്രസിഡന്റ്), പീറ്റർ ജേക്കബ് (പൊളിറ്റിക്കൽ ഫോറം പ്രസിഡന്റ്)

കോവിഡ് മഹാമാരിയുടെ താണ്ഡവത്തിൽ അമേരിക്കൻ ജനത പ്രത്യേകിച്ച് മലയാളി സമൂഹം വിറങ്ങലിച്ചു നിന്ന വേളയിൽ വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് മുൻനിര ഡോക്ടർമാരെ പങ്കെടുപ്പിച്ചു കൊണ്ട് സംഘടിപ്പിച്ച കോവിഡ് പ്രതിരോധ ബോധവൽകരണ സെമിനാറുകളും, കോവിഡിൽ നിന്നും രോഗമുക്തി നേടിയ മലയാളി സമൂഹത്തിലെ അംഗങ്ങളുമായി നടത്തിയ മീറ്റിംഗുകളുമെല്ലാം വേൾഡ് മലയാളി കൌൺസിൽ ന്യൂജഴ്‌സി പ്രോവിന്സിന്റെ സാമൂഹിക പ്രതിബദ്ധതയുടേയും, മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായ പ്രവർത്തനങ്ങളുടേയും നേർകാഴ്ചയാണെന്നു പ്രസിഡന്റ് ജിനേഷ് തമ്പി അഭിപ്രായപ്പെട്ടു . കോവിഡ് ബോധവൽകരണ സെമിനാറുകൾക്കു പുറമെ, സൈബർ സെക്യൂരിറ്റി , അമേരിക്കയിലെ വംശീയ നീതിവ്യവസ്ഥത എന്നിവ ആസ്പദമാക്കിയുള്ള പ്രോഗ്രാമുകളും , WMC ഫൗണ്ടിങ് മെമ്പേഴ്സിന്റെ ആദരണസൂചകമായി സിൽവർ ജൂബിലി ആഘോഷ പരിപാടിയും ഇതിനോടകം വിജയകരമായി സംഘടിപ്പിച്ച ന്യൂജേഴ്‌സി പ്രൊവിൻസ് , കോവിഡ് രോഗബാധിതർക്കായുള്ള ഫണ്ട് സമാഹരണത്തിനും തുടക്കം കുറിച്ച് കഴിഞ്ഞു .

അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ നന്മക്കും, ക്ഷേമത്തിനും ലക്ഷ്യമിട്ടു കൊണ്ടുള്ള കർമ പദ്ധതികൾക്കും, കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കോവിഡ് പ്രതിരോധത്തിനും , കോവിഡ് രോഗബാധിതർക്കായുള്ള സഹായനിധി സമാഹരിക്കുന്നതിനും, ജന്മസ്ഥലമായ കേരളത്തിലെ നിര്‍ധനരും , നിരാലംബര്‍ക്കും കൈത്താങ്ങാകുവാനും ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തന മാർഗ്ഗരേഖയാവും വേൾഡ് മലയാളി കൌൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് നടപ്പിലാക്കുക എന്ന് ചെയർമാൻ ഡോ ഗോപിനാഥൻ നായർ അഭിപ്രായപ്പെട്ടു

പുതിയ വേൾഡ് മലയാളി കൗൺസിൽ ന്യൂജേഴ്‌സി പ്രൊവിൻസ് ഭരണസമിതിക്കു, ഗ്ലോബൽ ചെയർമാൻ ഡോ എ വി അനൂപ്, ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള , ഗ്ലോബൽ നേതാക്കളായ ടി പി വിജയൻ , സി യു മത്തായി , തങ്കമണി അരവിന്ദൻ , എസ് കെ ചെറിയാൻ , അമേരിക്ക റീജിയൻ പ്രസിഡന്റ് ജെയിംസ് കൂടല്‍ എന്നിവർ ആശംസകൾ നേർന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top