Flash News

എം.എം തമ്പി നിര്യാതനായി

August 29, 2020 , ഷാജി രാമപുരം

ഡാളസ്: ചെങ്ങന്നൂർ ഇടനാട് മായാലിൽ കുടുംബാംഗം തിരുവല്ലാ കറ്റോട് പരിമൾ കോട്ടേജിൽ എൻജിനീയർ എം.എം തമ്പി (77) നിര്യാതനായി. കുവൈറ്റിലെ അൽ – ഹരീർ യുണൈറ്റഡ് ജനറൽ കൺസ്ട്രക്ഷൻ കമ്പനി ഉടമയും, അൽ – ഖദാ കോൺട്രാക്ടിംഗ് കമ്പനി മാനേജരും ആയിരുന്നു. തിരുവല്ലാ ഇരവിപേരൂർ ശങ്കരമംഗലം വരാമണ്ണിൽ മറ്റത്ത് ലോലമ്മ തമ്പിയാണ് ഭാര്യ.

ഡാലസിലെ സാമൂഹിക ആത്മീയ മേഖലകളിൽ സാന്നിധ്യമായ മനു പാറേലിന്റെ ഭാര്യ ലീനയുടെ പിതാവാണ്. ലെനി – രഞ്ജൻ (കുവൈറ്റ്), ലിന്റാ – ഡോ.ദീപു (കാനഡ), ഉദയ് – ഷോഡി (കുവൈറ്റ്) എന്നിവരാണ് മറ്റു മക്കൾ. റെനീറ്റ, ലിയ, ജൊഹാൻ, സൈറ, ഇസബേൽ, ഐറിൻ, ഡേവിഡ് എന്നിവർ കൊച്ചുമക്കളും ആണ്.

സംസ്കാരം നാളെ (ഞായർ) ഉച്ചയ്ക്ക് 2 മണിക്ക് തിരുവല്ലാ കറ്റോട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.

കൂടുതൽ വിവരങ്ങൾക്ക്: മനു പാറേൽ 682 347 5689


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top