ഹാരിസ് കൗണ്ടിയില്‍ ഫെയ്സ് മാസ്ക് നിര്‍ബന്ധമാക്കി വീണ്ടും ജഡ്ജിയുടെ ഉത്തരവ്
August 29, 2020 , പി.പി. ചെറിയാന്
ഹാരിസ് കൗണ്ടി (ഹ്യൂസ്റ്റണ്‍): ഹാരിസ് കൗണ്ടിയില്‍ ഫെയ്സ് മാസ്ക് ഉത്തരവ് ആഗസ്റ്റ് 26-ന് അവസാനിച്ചുവെങ്കിലും വീണ്ടും പതിന്നാലു ദിവസത്തേക്ക് കൂടി നിര്‍ബന്ധമാക്കി കൗണ്ടി ജഡ്ജ് ലിന ഹിഡല്‍ഗോ പുതിയ ഉത്തരവിട്ടു.
കൗണ്ടിയിലെ എല്ലാ ജീവനക്കാരും, കസ്റ്റമേഴ്സും ഫേയ്സ് മാസ്ക് ധരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹാരിസ് കൗണ്ടിയില്‍ താമസിക്കുന്നവര്‍ക്കും ഉത്തരവ് ബാധകമാണ്.
കച്ചവട സ്ഥാപനങ്ങള്‍ ജഡ്ജിയുടെ ഉത്തരവ് പാലിക്കുന്നില്ലെങ്കില്‍ 1000 ഡോളര്‍ വരെ പിഴ ഈടാക്കുന്നതിനും ഉത്തരവില്‍ വ്യവസ്ഥയുണ്ട്.
പത്തു വയസ്സിനു മുകളിലുള്ള എല്ലാവര്ക്കും ഇതു ബാധകമാണ്. നിയമനം അനുസരിക്കാത്ത വ്യക്തികളില്‍ നിന്നും പിഴ ഈടാക്കുമെന്ന് ഉത്തരവില്‍ പറയുന്നു.
പൊതുജനാരോഗ്യത്തിന് ഭീഷണിയുയര്‍ത്തുന്ന വൈറസ് ഇപ്പോള്‍ നിലവിലില്ല എന്നു ടെക്സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് പ്രഖ്യാപിച്ചതിനുശേഷമാണ് ഹാരിസ് കൗണ്ടി ജഡ്ജിയുടെ ഈ ഉത്തരവെന്ന് കൗണ്ടി അധികൃതര്‍ പറയുന്നു.
ഹാരിസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 100,000 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഏറ്റവും ഒടുവില്‍ (ആഗസ്റ്റ് 28 വൈകിട്ട് 4 മണിക്ക് ) ലഭിച്ച റിപ്പോര്‍ട്ടിനനുസരിച്ച് ഹാരിസ് കൗണ്ടിയില്‍ 103088 കോവിഡ് 19 കേസ്സുകളും 1282 മരണവുമാണ് സംഭവിച്ചിരിക്കുന്നത്. 79956 രോഗികള്‍ സുഖം പ്രാപിച്ചതായും അധികൃതര്‍ അറിയിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
ഹൈടെക് കലാമേളയുമായി തിരുവനന്തപുരം: 19 വേദികളിലും വൈഫൈ
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
മലങ്കര ഓര്‍ത്തഡോക്സ് സഭ ക്വീന്‍സ്, ലോംഗ് ഐലന്റ്, ബ്രൂക്ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവത്സരവും ആഘോഷിച്ചു
സമുദ്ര സേതു: മാലദ്വീപില്‍ നിന്ന് 698 പ്രവാസികളുമായി ഐ.എന്‍.എസ്. ജലാശ്വ ഞായറാഴ്ച കൊച്ചിയിലെത്തും, ഗള്‍ഫില്‍ നിന്ന് മൂന്ന് വിമാനങ്ങള്‍ ഇന്ന് എത്തും
ന്യൂയോര്‍ക്കിലെ ഭാരത് ബോട്ട് ക്ളബ്ബിന് പുതിയ ഭാരവാഹികള്‍
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന് സുരാജ് വെഞ്ഞാറമ്മൂട്
സെന്റ് ലൂയീസില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു, ഒരാള്‍ അറസ്റ്റില്‍
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
ജില്ലാ സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു, മികച്ച നേട്ടങ്ങളുമായി ഡിസൈനര്‍ മുജീബ് റഹ്മാന്
ബിനീഷ് കോടിയേരി, നിഗൂഢത പുലർത്തുന്ന വ്യക്തി
സ്വപ്ന സുരേഷ് വമ്പിച്ച സ്വത്തിന്റെ ഉടമ, ബാങ്ക് ലോക്കറുകള്‍ പരിശോധിച്ച എന്‍ ഐ എ കണ്ടെത്തിയത് കോടികളും സ്വര്‍ണ്ണവും
മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ (മാഗ്) റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും ജനുവരി 30-ന്
ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനകേന്ദ്രം പു തിയ ആസ്ഥാനത്തിലേക്ക്
വിനോദ് ബാബു ദാമോദരയും കുടുംബത്തിന്റെയും നിര്യാണത്തില്‍ നാമവും, നായര്‍ മഹാമണ്ഡലവും അനുശോചിച്ചു
ന്യൂയോർക്ക് സി.എസ്.ഐ സഭ മലയാളം കോൺഗ്രിഗേഷൻ ഭാരവാഹികൾ; റവ സാമുവേൽ ഉമ്മൻ പ്രസിഡണ്ട്, തോമസ് റ്റി ഉമ്മൻ വൈസ് പ്രസിഡണ്ട്, മാത്യൂ ജോഷ്വ സെക്രട്ടറി
സൗത്ത് വെസ്റ്റ് ഭദ്രാസനം: പുതിയ കൗണ്‍സിലിനെ തെരഞ്ഞെടുത്തു
മോദിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ന്യൂയോര്‍ക്ക് ടൈംസിന്റെ എഡിറ്റോറിയല്‍
Leave a Reply