മലബാർ ഡവലപ്മെന്റ് ഫോറം റിയാദ് ഘടകം നിലവിൽ വന്നു

റിയാദ്: മലബാറിൻ്റെ സമഗ്ര വികസനത്തിന് ലോകമെമ്പാടുമുള്ള മലബാറുകാരെ ഒരുമിപ്പിച്ചു പ്രവർത്തിക്കുന്ന എം ഡി എഫിനു റിയാദ് ഘടകം രൂപീകരിച്ചു.

റിയാദിലെ സാമൂഹ്യ, രാഷ്ടിയ, സംസ്ക്കാരിക രംഗത്തെ മുഴുവൻ മലബാറുകാരുടെയും സംഘടന പ്രതിനിധികൾ പങ്കെടുത്ത യോഗത്തിലാണ് യുണിറ്റ് രൂപീകരിച്ചത്.

യോഗം എം.ഡി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ യു.എ നസീർ (ന്യൂയോർക്ക് ) ഉദ്ഘാടനം ചെയ്തു. എം ഡി എഫ് പ്രസിഡന്റ് എസ് എ അബുബക്കറിന്റെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജന. സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി ആമുഖ പ്രസംഗം നടത്തി.

രക്ഷാധികാരി ഗുലാം ഹുസൈൻ കൊളക്കാടൻ, ട്രഷറർ വി പി സന്തോഷ് കുമാർ വടകര, എം ഡി എഫ് നേതാക്കളായ സഹദ് പുറക്കാട്, ഹാരിസ് കോസ് മോസ്, ഒ കെ മൻസൂർ ബേപ്പുർ, മുഹമ്മദ് അൻസാരി കണ്ണൂർ, കരിം വളാഞ്ചേരി, വാഹിദ് കനഡ, റിയാദിലെ പ്രമുഖരായ അറബ്‌കോ രാമചന്ദ്രൻ, അഷ്‌റഫ്‌ വേങ്ങാട്, സി. പി. മുസ്തഫ, റസൂൽ സലാം, ഇമ്പിച്ചി, അഡ്വ. ശരീഫ് വണ്ടൂർ, ലത്തീഫ് തെച്ചി, പ്രകാശ് കൊയിലാണ്ടി, ജലീൽ തിരൂർ, സലീം കളക്കര, റസാഖ് പൂക്കോട്ടും പാടം, നൗഷാദ് ചാക്കീരി, രാജൻ നിലമ്പുർ, സുഹൈർ അമ്പലക്കണ്ടി, റാഫി തിരൂർ, ബശിഹാബ് മണ്ണാർമല, ഷഹീർ ചേവായൂർ, അനീഷ് ബാബു, സക്കീർ താഴെക്കോട്‌, അലി നെച്ചിയിൽ, റിനൂബ്, മോഹൻദാസ് ഒഞ്ചിയം, എന്നിവർ സംസാരിച്ചു.

എം ഡി എഫ് റിയാദ് ചാപ്റ്റർ ഭാരവാഹികളായി അറബ്‌കോ രാമചന്ദ്രൻ (മുഖ്യ രക്ഷാധികാരി), വി. കെ. റഫീഖ് ഹസൻ വെട്ടത്തൂർ (പ്രസിഡന്റ്‌), പി. വി. സലിഷ് മാസ്റ്റർ വടകര (ജനറൽ സെക്രട്ടറി), എഞ്ചിനിയർ റിനൂപ് മോഹൻദാസ് ഒഞ്ചിയം (ഓർഗനൈസിംഗ് സെക്രട്ടറി), സലീം കളക്കര കോഴിക്കോട് (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ് ചെയർമാനായി ഡോ. ടി. പി. മുഹമ്മദ് കണ്ണൂരിനെയും, അഡ്വൈസറി ബോർഡ് അംഗങ്ങളായി സി. പി. മുസ്തഫ, അഷറഫ് വേങ്ങാട്, റസൂൽ സലാം ഇമ്പിച്ചി, ഡോ. അബ്ദുൽ നാസർ. സി. പി. യു, അഡ്വ. ഷരീഫ് വണ്ടൂർ, കുഞ്ഞി കുമ്പള കാസറഗോഡ്, വൈസ് പ്രസിണ്ടണ്ടുമാരായി ബഷീർ ചേലേമ്പ്ര, പ്രകാശ് കൊയിലാണ്ടി, ചാക്കീരി നൗഷാദ്, അക്‌ബർ വേങ്ങാട്, മുസ്തഫ മാസ്റ്റർ മേലാറ്റുർ, സിദ്ധീഖ് കല്ലുപറമ്പൻ, മജീദ് പൂളക്കാടി, റസാഖ് പൂക്കോട്ടും പാടം, ഫൈസൽ കോഴിക്കോട്, ഉമ്മർ മുക്കം, ഷഫീക് കിനാലൂർ, സലീം മടവൂർ, ടി.എസ്. സൈനുൽ ആബിദ് എന്നിവരെയും, സെക്രട്ടറിമാരായി രാജൻ നിലമ്പൂർ, ഹരിദാസൻ നമ്പൂതിരി, ബഷീർ പാലകുറ്റി, സാജു ജോർജ്, റാഫി കൂട്ടായി, ഷഫീക് കൂടാളി, സുഹൈൽ കൊടുവള്ളി, റയാൻ ഫസ്‌ലുറഹ്മാൻ, സുധീഷ് വേങ്ങര, എം. ശിഹാബ് മണ്ണാർമല, സലീം വട്ടപ്പാറ, കെ. കെ. അനീഷ് ബാബു, ഇ.പി. ഷഹീർ അലി എന്നിവരെയും 51 അംഗ എക്സിക്യൂട്ടിവിനെയും തിരഞ്ഞെടുത്തു.

വി.കെ. റഫീഖ് ഹസൻ വെട്ടത്തൂർ സ്വാഗതവും പി.വി. സലിഷ് മാസ്റ്റർ വടകര നന്ദിയും പറഞ്ഞു

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment