പോപ്പുലര്‍ ഫിനാസ് ഉടമകള്‍ പോലീസില്‍ കീഴടങ്ങി

നിക്ഷേപകരില്‍ നിന്ന് രണ്ടായിരം കോടി രൂപയോളം കൈപ്പറ്റി തട്ടിപ്പു നടത്തിയ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളായ റോയി ഡാനിയേലും ഭാര്യ പ്രഭയും പോലീസില്‍ കീഴടങ്ങി. രാജ്യം വിടാന്‍ ശ്രമിച്ച ഇവരുടെ മക്കളെ പിടികൂടിയപ്പോഴാണ് ഇരുവരും പത്തനം‌തിട്ട എസ് പി ഓഫീസിലെത്തി കീഴടങ്ങിയത്.

നിക്ഷേപകരില്‍ നിന്നും 2000 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ ഇരുവർക്കും എതിരെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടെ രാജ്യം വിടാന്‍ ശ്രമിച്ച റോയിയുടെ മക്കളായ റിനു മറിയം തോമസിനെയും റിയ ആന്‍ തോമസിനെയും ഡല്‍ഹിയില്‍ നിന്നും പിടികൂടി കൊച്ചിയിലെത്തിക്കുകയുണ്ടായി. ഇതോടെയാണ് റോയിയും ഭാര്യ പ്രഭയും കീഴടങ്ങുന്നത്.

കാലാവധി പൂര്‍ത്തിയായ നിക്ഷേപങ്ങള്‍ മടക്കിനല്‍കാത്തതുമായി ബന്ധപ്പെട്ടാണ് പോപ്പുലര്‍ ഫിനാന്‍സിനെതിരെ പരാതികള്‍ ഉണ്ടാവുന്നത്. പരാതികളുമായി നിക്ഷേപകർ പോലീസ് സ്റ്റേഷനുകളിലേക്ക് എത്തി തുടങ്ങുമ്പോൾ തോമസ് ഡാനിയേലും ഭാര്യയും ഒളിവില്‍ പോവുകയായിരുന്നു. കേരളത്തിലും പുറത്തും വിദേശ മലയാളികളില്‍ നിന്നുമായി 1600-ന് മേല്‍ നിക്ഷേപകര്‍ക്ക് പണം കൊടുക്കാനുള്ളതായി പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് കോന്നി പൊലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരേ വഞ്ചനാക്കുറ്റം ചുമത്തി കേസെടുക്കുന്നത്.

Print Friendly, PDF & Email

Please like our Facebook Page https://www.facebook.com/MalayalamDailyNews for all daily updated news

Leave a Comment