Flash News

സ്വാതന്ത്ര്യ സമരത്തില്‍ രക്തസാക്ഷികളായ എല്ലാ മുന്നണിപ്പോരാളികളേയും കുറിച്ച് പഠിക്കണമെന്ന് പ്രധാനമന്ത്രി

August 30, 2020 , ആന്‍സി

ന്യൂഡല്‍ഹി: ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാന്‍ മുന്നണിയില്‍ പോരാടി രക്തസാക്ഷികളായ എല്ലാ സമരസേനാനികളേയും കുറിച്ച് പഠിക്കണമെന്നും ഇതുവരെ വാഴ്ത്തപ്പെടാതിരുന്ന മുഴുവന്‍ പോരാളികളുടെ കഥകൾ മുഖ്യധാരയിലേക്ക് കൊണ്ടു വരണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻകി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

പൊതുജനങ്ങൾ തിരിച്ചറിയാത്ത ആയിരക്കണക്കിന് പോരാളികൾ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി രക്തസാക്ഷികൾ ആയിട്ടുണ്ട്.ഓരോ വിദ്യാർഥിയും അദ്ധ്യാപകനും തങ്ങളുടെ ജില്ലയിലെ സ്വാതന്ത്ര സമര സേനാനികളെ കുറിച്ച് അറിയാൻ ശ്രമിച്ചാൽ തന്നെ, ഇത്തരക്കാർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കോവിഡ് കാലഘട്ടത്തിലും, നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ കുട്ടികൾക്ക് വിദ്യ പകർന്നു കൊടുക്കുന്ന അധ്യാപകരെ അഭിനന്ദിക്കാനും നരേന്ദ്രമോദി മറന്നില്ല. പുതിയ ദേശീയ വിദ്യാഭ്യാസ സമയത്ത് ഗുണഫലങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുന്നതിൽ അധ്യാപകരുടെ പങ്ക് നിസ്തുലണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top