Flash News

‘യഥാർത്ഥത്തിൽ ഓണമാഘോഷിച്ചവര്‍’

August 31, 2020 , സാബിര്‍ അഹ്‌സന്‍

“ഉറ്റവരിൽ നിന്നും ഉടയവരിൽ നിന്നും അകന്ന് ആഘോഷങ്ങളിൽ പങ്കെടുക്കാനാവാതെ ആശുപത്രിയുടെ ചുമരുകൾക്കുള്ളിൽ ദു:ഖമനുഭവിക്കുന്ന കോവിഡ് ബാധിതരെ ചേർത്തു നിർത്താൻ മനസ്സ് കാണിച്ച ടീം വെൽഫെയർ വളണ്ടിയർമാരാണ് യഥാർത്ഥത്തിൽ ഓണമാഘോഷിച്ചവരെന്ന്” മെഡിക്കൽ കോളേജ് കോവിഡ് വാർഡ് ഇൻചാർജ് ഡോ. ശ്രീരാം പറഞ്ഞു.

പാലക്കാട് മെഡിക്കൽ കോളേജ്, ജില്ലാ ആശുപത്രി എന്നിവിടങ്ങളിലെ കോവിഡ് ബാധിതർക്ക് ഉദാരമതികളുടെ സഹകരണത്തോടെ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ നൽകുന്ന ഓണപ്പായസത്തിന്റെയും സ്പെഷൽ ഫുഡിന്റെയും കിറ്റ് ഏറ്റുവാങ്ങിയ ശേഷം സംസാരിക്കുകയാരിക്കുന്നു അദ്ദേഹം.

വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി എം.സുലൈമാൻ, ടീം വെൽഫെയർ ജില്ലാ വൈസ് ക്യാപ്റ്റൻ മുസ്തഫ മലമ്പുഴ, വെൽഫെയർ പാർട്ടി മണ്ഡലം സെക്രട്ടറി എ.കെ. ഫിർദൗസ്, മുനിസിപ്പൽ കമ്മിറ്റി പ്രസിഡണ്ട് പി.അഫ്സൽ തുടങ്ങിയവർ നേതൃത്വം നൽകി.

ആശുപത്രി അധികൃതരുടെ ആവശ്യപ്രകാരമുള്ള ഭക്ഷണ വിതരണം പന്ത്രണ്ടാമത് ആഴ്ച പിന്നിട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top