സെന്റ് ലൂയീസില്‍ പോലീസ് ഓഫീസര്‍ വെടിയേറ്റ് മരിച്ചു, ഒരാള്‍ അറസ്റ്റില്‍
September 1, 2020 , പി.പി. ചെറിയാന്
സെന്റ് ലൂയീസ്: സെന്റ് ലൂയീസ് സിറ്റിയുടെ സൗത്ത് സൈഡില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഒരു വെടിവയ്പ് കേസ് അന്വേഷിക്കുന്നതിനു എത്തിച്ചേര്‍ന്ന രണ്ടു പോലീസ് ഓഫീസര്മാര്ക്കുനേരേ നാല്‍പ്പത്തിമൂന്നു വയസ്സുള്ള പ്രതി വെടിവച്ചതിനെ തുടര്‍ന്നു 29 വയസുള്ള ഒരു പോലീസ് ഓഫീസര്‍ മരിക്കുകയും മറ്റൊരു ഓഫീസറുടെ കാലിനു വെടിയേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി സെന്റ് ലൂയീസ് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് ചീഫ് ജോണ്‍ ഹെയ്ഡന് അറിയിച്ചു.
ശനിയാഴ്ച വൈകിട്ടായിരുന്നു സംഭവം. സെന്റ് ലൂയീസ് സൗത്ത് ഗ്രാന്റ് നൈമ്പര്ഹുഡിനു സമീപമുള്ള ടവര്ഗ്രോവ് പാര്‍ക്കിലെ ഒരു വീട്ടില്‍ അതിക്രമിച്ചു കയറിയ പ്രതി കുടുംബാംഗങ്ങളെ തോക്ക് ചൂണ്ടി ബന്ധിയാക്കുകയായിരുന്നു. സംഭവ സ്ഥലത്ത് എത്തിയ ഓഫീസര്മാര്ക്കുനേരേ പ്രതി നിറയൊഴിച്ചു. തലയ്ക്ക് വെടിയേറ്റ ഓഫീസര്‍ റ്റാമറിസ് എല്‍ ബോഹനന് (29) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. വെടിയേറ്റ രണ്ടാമത്തെ ഓഫീസറുടെ നില ഗുരുതരമല്ല.
ഞായറാഴ്ച രാവിലെ പന്ത്രണ്ട് മണിക്കൂറിനുശേഷമാണ് ബന്ധിനാടകം അവസാനിച്ചത്. തുടര്‍ന്നു പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. എങ്ങനെയാണ് അറസ്റ്റ് ചെയ്തതെന്നു പോലീസ് വെളിപ്പെടുത്തിയില്ല.
വെടിയേറ്റു മരിച്ച റ്റാമറിസിനു മൂന്നര വര്‍ഷത്തെ സര്‍വീസ് മാത്രമാണുണ്ടായിരുന്നത്. സെന്റ് ലൂയീസില്‍ മാത്രം ജൂണ്‍ ഒന്നുശേഷം എട്ട് പോലീസ് ഓഫീസര്‍മാരാണ് ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടതെന്ന് സിറ്റി പോലീസ് ചീഫ് അറിയിച്ചു.

Print This Post
To toggle between English & Malayalam Press CTRL+g
Read More
സിറിയന്‍ ഓര്‍ത്തഡോക്സ് സഭ പിളര്‍ത്തി പുതിയ പാത്രിയര്‍ക്കീസിനെ വാഴിക്കാന്‍ നീക്കം നടത്തിയ ആറ് മെത്രാപ്പോലീത്തമാരെ സസ്പെന്‍ഡ് ചെയ്തു
“ഡോക്ടര്‍മാര്‍ എന്റെ മരണത്തിന് തയ്യാറായിരുന്നു”; കോവിഡ്-19ല്‍ നിന്ന് രക്ഷപ്പെട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്
സൂമിനു സമാനമായി കോളര്‍ ആപ്പുമായി മലയാളി വിദ്യാര്‍ത്ഥി ആയുഷ് കുര്യന്
അമേരിക്കയിലെ ആദ്യ അയ്യപ്പക്ഷേത്രം ന്യൂയോര്‍ക്കില്‍ യാഥാര്‍ത്ഥ്യമാകുന്നു
ജൈവ വിവിധ്യ ഉദ്യാനം വിദ്യാലയങ്ങളിലേക്ക് എന്ന പദ്ധതിയില്‍ ഏഴ് സ്കൂളുകളെ തിരഞ്ഞെടുത്തു
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു, മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി, മികച്ച നടന് സുരാജ് വെഞ്ഞാറമ്മൂട്
ഭാരത് ബോട്ട് ക്ലബ്ബിനു പുതിയ ഭാരവാഹികള്‍
ഏഷ്യാനെറ്റ് അമേരിക്കന്‍ കാഴ്ച്ചകളിള് ഈയാഴ്ച്ച മഞ്ഞു കാഴ്ച്ചകള്‍
സ്വപ്ന സുരേഷ് വമ്പിച്ച സ്വത്തിന്റെ ഉടമ, ബാങ്ക് ലോക്കറുകള്‍ പരിശോധിച്ച എന്‍ ഐ എ കണ്ടെത്തിയത് കോടികളും സ്വര്‍ണ്ണവും
ബിനീഷ് കോടിയേരി, നിഗൂഢത പുലർത്തുന്ന വ്യക്തി
മലയാളി അസ്സോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റന്‍ (മാഗ്) റിപ്പബ്ലിക് ദിനാഘോഷവും ഗാന്ധിസ്മൃതി ദിനാചരണവും ജനുവരി 30-ന്
വിനോദ് ബാബു ദാമോദരയും കുടുംബത്തിന്റെയും നിര്യാണത്തില്‍ നാമവും, നായര്‍ മഹാമണ്ഡലവും അനുശോചിച്ചു
മലങ്കര ഓര്‍ത്തഡോക്സ് സഭ ക്വീന്‍സ്, ലോംഗ് ഐലന്റ്, ബ്രൂക്ലിന്‍ പള്ളി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസും നവവത്സരവും ആഘോഷിച്ചു
ഒരൊറ്റ ലോകം’ ‘ഒരൊറ്റ ഇന്റര്‍നെറ്റ്’; ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും
മേരി തോമസിനും, സാജന് കുര്യനും പിന്തുണയുമായി ഫോമാ
സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനകേന്ദ്രം പു തിയ ആസ്ഥാനത്തിലേക്ക്
ജാതിമത ബന്ധങ്ങള്‍ പരസ്പര വിരുദ്ധമല്ല, പരസ്പര പൂരകങ്ങളായിരിക്കണം – ഡോ. അബ്ദുള്‍ റഷീദ്
സുവര്‍ണ്ണ താരങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് ഇന്ത്യ
മാന്‍ ഓഫ് ദി ഇയര്‍ വിന്‍സന്റ്, ലീഡര്‍ ഓഫ് ദി ഇയര്‍ അലക്സ്, യൂത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ ജോവിന്, കമ്യൂണിറ്റി സര്‍വീസ് എക്സലന്‍സ് ബ്രിജിറ്റ്
കനോലി കനാല്‍ സംരക്ഷിക്കണമെന്ന ആവശ്യവുമായി കൂടുതല്‍ ജനങ്ങള്‍ മുന്നോട്ട് വരുന്നു
ജാവേദ് ഖാന് വാഷിംഗ്ടണിലെ ഹിന്ദു ക്ഷേത്രത്തിന്റെ കാവല്ക്കാരന്
ടോംഗോയിലെ മലയാളികളെ ഉടന്‍ നാട്ടിലെത്തിക്കും
ഇന്‍ഡോ കനേഡിയന്‍ പ്രസ് ക്ലബ്: ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷം, പുസ്തക പ്രകാശനം, പ്രബന്ധ അവതരണം; ആഗസ്ത് 13 ശനിയാഴ്ച
Leave a Reply