മുൻ രാഷ്പ്രതി പ്രണബ് കുമാർ മുഖർജിയുടെ വിയോഗത്തിൽ ഫൊക്കാന അനുശോചിച്ചു
September 1, 2020 , ശ്രീകുമാര്‍ ഉണ്ണിത്താന്
ന്യൂയോർക്ക്: ഇന്ത്യൻ രാഷ്ട്രീയത്തിലെ പകരംവയ്ക്കാനാകാത്ത വ്യക്തിത്വവും ഭരണരംഗത്തെ പ്രായോഗിക പ്രതിഭയുമായിരുന്ന മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിയുടെ ദേഹവിയോഗത്തിൽ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാന അനുശോചിച്ചു.
പ്രണബ് കുമാർ മുഖർജിയെ പോലെ എല്ലാവരുടെയും സ്നേഹവും ആദരവും പിടിച്ചു പറ്റിയ ഒരു നേതാവ് സമകാലിക ഇന്ത്യൻ രാഷ്ടീയത്തിൽ വിരളമാണ്. ഭരണരംഗത്ത് കൈകാര്യം ചെയ്ത എല്ലാ മേഖലകളിലും മികവ് പുലർത്തിയ ഭരണ തന്ത്രജ്ഞനായിരുന്നു അദ്ദേഹം. രാഷ്ട്രീയ എതിരാളികളോട് വാദഗതികളിൽ വിയോജിപ്പ് പ്രകടിപ്പിക്കുമ്പോഴും എല്ലാ രാഷ്ടീയ പ്രസ്ഥാനങ്ങളിലെ നേതാക്കളുമായും അദ്ദേഹം അടുത്ത സൗഹൃദമാണ് പുലർത്തിയിരുന്നത്. ഇതേ സമീപനം തന്നെയായിരുന്നു അന്തർദേശീയ ബന്ധങ്ങളിലും അദ്ദേഹം പ്രകടിപ്പിച്ചത്.
അമേരിക്കയുമായുള്ള ഗാഢ സൗഹൃദം തുടരുമ്പോൾ തന്നെ ഇന്ത്യയുടെ പരമ്പരാഗത സുഹൃത്തായ റഷ്യയുമായുള്ള സൗഹൃദവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നത് പ്രണബിന്റെ നയതന്ത്ര വൈദഗ്ധ്യത്തിന്റെ തെളിവായിരുന്നു.
രാജ്യത്തിന്റെ ഭരണ രംഗത്ത് സുപ്രധാന വകുപ്പുകളെല്ലാം അദ്ദേഹം വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അസാമാന്യ പാണ്ഡിത്യവും ധിഷണയും ഓർമ്മശക്തിയും കൈവച്ച മേഖലകളുടെയെല്ലാം ഉന്നമനത്തിനായി അദ്ദേഹം വിനിയോഗിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രം പത്മവിഭൂഷൺ, ഭാരതരത്നം തുടങ്ങിയ പുരസ്കാരം നൽകി ആദരിച്ചിട്ടുള്ള പ്രണബ് കുമാർ മുഖർജി അറിവിന്റെയും ചിന്തയുടെയും നയതന്ത്രജ്ഞതയുടെയും രാഷ്ട്രീയ പ്രതീകമായിരുന്നു.
ഇന്ത്യയുടെ പതിമൂന്നാമത് രാഷ്ട്രപതിയായിരുന്ന പ്രണബിന്റെ വിയോഗത്തിൽ ദു:ഖമാചരിക്കുന്ന രാജ്യത്തോടൊപ്പം അമേരിക്കയിലെ മലയാളി പ്രവാസി സമൂഹവും പങ്കുചേരുന്നതായി പ്രസിഡന്റ് മാധവൻ ബി.നായരും സെക്രട്ടറി ടോമി കൊക്കാട്ടും അനുശോചന സന്ദേശത്തിൽ അറിയിച്ചു.
Print This Post
To toggle between English & Malayalam Press CTRL+g
Read More
അതുല്യ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ വേർപാടിൽ ഫൊക്കാന അനുശോചിച്ചു
ഒരു ചെറുപുഞ്ചിരി, ഒരിറ്റ് ആനന്ദബാഷ്പം, ഒരു കൂപ്പുകൈ, ഒരു നോട്ടം…! ഞാന്‍ സംതൃപ്തനായി
ഉമ്മൻ ചാണ്ടി പൊതുവർത്തനത്തിനായി ജീവിതം സമർപ്പിച്ച വ്യക്തിത്വം: ഫൊക്കാന
ഫൊക്കാന ഗ്രാന്റ് തോൺ ടൺ സംരംഭകത്വ സെമിനാർ ആഗസ്റ്റ് 15 ശനിയാഴ്ച
ഫൊക്കാനയുടെ ഇന്ത്യന്‍ റിപ്പബിള്ക് ദിനാഘോഷങ്ങള്‍: ജനുവരി 23 ശനിയാഴ്ച
കൊറോണയോട് പൊരുതുമ്പോള്‍ കണ്‍വന്‍ഷനും സംഘടനാ തെരഞ്ഞെടുപ്പും നടത്തുന്നത് അനൗചിത്യം: ഫൊക്കാന
വ്യാജ പത്രവാർത്തകളെ സൂക്ഷിക്കുക : ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി
ഫൊക്കാനയുടെ പേരില്‍ സമാന്തര സംഘടന, കര്‍ശന നടപടിയെടുക്കും: ഫൊക്കാന ദേശീയ കമ്മിറ്റി
ഫൊക്കാന കണ്വെന്ഷന് മാറ്റിവച്ചു, പുതിയ തീയതി പ്രഖ്യാപനം ജൂണില്‍
ഫൊക്കാന സാന്ത്വന സംഗമവും എന്‍.കെ.പ്രേമചന്ദ്രന് എംപിയുമായി സംവാദവും
സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ അനധികൃത ലണ്ടന്‍ യാത്ര കേന്ദ്ര ഏജന്‍സി അന്വേഷിക്കുന്നു
ആരോഗ്യ മേഖലക്കല്ല പുഴുക്കുത്തേറ്റത്, അത് പറയുന്നവരുടെ മനസ്സിനാണ്: മുഖ്യമന്ത്രി
സ്പെല്ലിംഗ് മത്സരത്തില്‍ ഇസബല്‍ അജിത്, എബി അലക്സ്, സിറില്‍ മാത്യു എന്നിവര്‍ വിജയികള്‍
ജോണ്‍ പണിക്കര്‍, സജി പോത്തന് ഫൊക്കാന ബാങ്ക്വറ്റ് കമ്മിറ്റി ചെയര്‍പേഴ്സണ്‍സ്
ബാബ്രി മസ്ജിദ് കേസ്: സത്യത്തിന്റെ വിജയമെന്ന് കുറ്റാരോപിതന്, അതേ കൊലയാളി, അതേ മുൻസിഫ്, അതേ കോടതി എന്ന് പ്രതിപക്ഷം
സംഗീത, നൃത്ത, നടന വിസ്മയത്തിന്റെ കേളികൊട്ടുയരുന്നു, ഫോമ റീജണല്‍ യുവജനോത്സവം ജൂണ്‍ 3-ന്
ഫോമ പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്ക് ജയിംസ് ഇല്ലിക്കല്‍, സജി കരിമ്പന്നൂര്‍ എന്നിവരുടെ പേരുകള്‍ നിര്‍ദ്ദേശിച്ചു
ടോം സ്വാസി, കെവിന് തോമസ് , ആനാ ക്യാപ്ലൈന്‍ , ജോണ്‍ സി ലിയു, ഉഷിര് പണ്ഡിറ്റ് ഡുറാന്റ് എന്നിവര്‍ക്ക് വന്‍ സ്വീകരണം
മലങ്കര സഭക്ക് ഒര്‍ലാന്റോ നഗരഹൃദയത്തില്‍ പുതിയ ദേവാലയം
സംസ്ഥാനത്ത് ഏഴു പേര്‍ക്കു കൂടി കൊറോണ വൈറസ്, എല്ലാവരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
ജിഷ വധക്കേസ്; മൃഗീയമായ ഒരു കൊലപാതകത്തിന്റ ചുരുളഴിയുന്നു
വിസ തട്ടിപ്പിനിരയായവര്‍ തിരിച്ചത്തെി
ഫൊക്കാനയുടെ ക്രിസ്മസ് – പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി
ഫൊക്കാനാ ജനറൽ കൌൺസിൽ സെപ്റ്റംബർ 27 ഞായറാഴ്ച
Leave a Reply